July 2023 Horoscope: മേടം മുതല്‍ മീനം വരെ 12 രാശിക്കും ജൂലൈ മാസം സമ്പൂര്‍ണ ഗുണദോഷഫലം

2023-ലെ പുതിയ മാസമായി ജൂലൈ മാസത്തിന് തുടക്കം കുറിക്കുകയാണ്. ഈ സമയം ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അതില്‍ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നിരവധിയാണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങളും പ്രതികൂലമാറ്റങ്ങളും ധാരാളം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ മാറ്റങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. അനുകൂല മാറ്റങ്ങളില്‍ അത്യധികം സന്തോഷിക്കുമ്പോള്‍ പ്രതികൂലമായ മാറ്റങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതാണ്.

മിഥുനമാസത്തില്‍ കാര്‍ത്തിക നക്ഷത്രത്തിലാണ് ജൂലൈ മാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ശനി സഞ്ചരിക്കുന്നത് വക്രഗതിയിലാണ്. വ്യാഴം മേടം രാശിയിലും സഞ്ചരിക്കുന്നു. കൂടാതെ ചൊവ്വ മിഥുനമാസം പകുതിയാവുന്നതോടെ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. ഇത്രയും ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഈ സമയം ജൂലൈ മാസത്തില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

astrology

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ജൂലൈ. കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങും തീരുമാനങ്ങളും എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്താനസൗഭാഗ്യത്തിനുള്ള യോഗവും ഈ മാസം മേടം രാശിക്കാര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വന്ന് ചേരുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ഒരുപോലെ ഫലം നല്‍കുന്ന ഒരു മാസമാണ്. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. പണം നഷ്ടപ്പെടുന്നത് പലപ്പോഴും സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ എത്തിക്കും. കലാപരമായ പല നേട്ടങ്ങളും അനുഭയയോഗ്യമായി വരുന്നു. മനസ്സിന് ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാവുന്നു. ജോലിയില്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം നിയന്ത്രണം കൊണ്ട് വരുന്നു.

lamp lighting

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ജൂലൈ മാസം കൊണ്ട് വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ മാസത്തിന്റെ പകുതി മുതല്‍ ഉണ്ടാവുന്നു. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യം പക്ഷേ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്ത് ചെറിയ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ജൂലൈ മാസം. എങ്കിലും ഏത് കാര്യത്തിന് ഇടപെടുമ്പോഴും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അശ്രാന്ത പരിശ്രമം നിങ്ങളെ നേട്ടത്തിന്റെ ഉയരത്തിലേക്ക് എത്തിക്കുന്നു. ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എങ്കിലും അതില്‍ നിന്നെല്ലാം മോചനം നേടുന്നതിന് സാധിക്കുന്നു. ബിസിനസില്‍ സ്വന്തമായി മുന്നിട്ട് ഇറങ്ങുന്നത് നല്ലതാണ്.

leo horoscope

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ മാസം ഉണ്ടാവുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ആത്മബലത്തിലൂടെ നേരിടുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹിച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കില്ല. എങ്കിലും പതുക്കെ പതുക്കേ കാര്യങ്ങള്‍ ശരിയായി വരുന്നു. ബിസിനസിലെ നഷ്ടം പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നതിനും സാധിക്കുന്നു. സാമ്പത്തിക ബാധ്യത ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്ന സമയമാണ്. പൊതുവേ ശനി വക്രത്തില്‍ നില്‍ക്കുന്നതിനാല്‍ അതിന്റെ ഗുണഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കര്‍മ്മരംഗത്തുള്ള നേട്ടങ്ങള്‍ ഒഴിവാക്കി വിടരുത്. അലച്ചില്‍ വര്‍ദ്ധിക്കുന്നു. വയറ് സംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

zodiac wheel

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം വരുന്നു. പുതിയ ജോലിയില്‍ ചേരുന്നതിനുള്ള സമയമാണ്. പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റത്തിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു. വിദേശത്ത് നിന്നുള്ള പണം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഐശ്വര്യപരമായ പല കാര്യങ്ങളും കുടുംബത്തില്‍ നടക്കുന്നു. നിലനില്‍പ്പിന് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യത ഉണ്ടാവാതെ വളരെയധികം ശ്രദ്ധിക്കണം. എങ്കിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജീവിത പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പണച്ചിലവുണ്ടാവുമെങ്കിലും സാമ്പത്തിക വരവും വര്‍ദ്ധിക്കുന്നു. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാവുന്നു.

zodiac sign prediction

ധനു രാശി
ധനു രാശിക്കാര്‍ക്ക് കലാരംഗത്ത് പൊതുവേ നേട്ടങ്ങള്‍ തേടി എത്തുന്നു. മത്സര പരീക്ഷകളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക ചിലവ് വര്‍ദ്ധിക്കുന്നതിനാല്‍ അല്‍പം ശ്രദ്ധ പല കാര്യങ്ങളിലും വേണം. കാരണം പലപ്പോഴും കടബാധ്യതകള്‍ ഇത് മൂലം ഉണ്ടാവുന്നു. എങ്കിലും ശ്രദ്ധയോടെ പണം കൈകാര്യം ചെയ്താല്‍ പ്രശ്‌നങ്ങളുണ്ടാവുകയില്ല. പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും വിജയം കൊയ്യുന്നതിനും സാധിക്കുന്നു. തടസ്സങ്ങളെ നിസ്സാരമായി മറികടക്കാന്‍ സാധിക്കുന്നു.

മകരം രാശി
തൊഴില്‍ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ എല്ലാ തരത്തിലുള്ള അനുകൂലമാറ്റവും ജൂലൈ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ കൂടെ നില്‍ക്കുന്നു. വിദേശത്ത് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അനുകൂല സമയമാണ്. അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

Kundli prediction

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മാസാവസാനത്തോടെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. പൂര്‍വ്വിക സ്വത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുന്നു. ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതെ വരുന്നു. ഇത് വരെ ചെയ്ത് കൊണ്ടിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ബന്ധുക്കളുമായി പലപ്പോഴും വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഉദ്യോഗ രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എങ്കിലും അശ്രദ്ധ കുറക്കുന്നതിന് പ്രാധാന്യം നല്‍കണം.

മീനം രാശി
സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു മാസമാണ് ജൂലൈ മാസം. കുടുംബത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പണച്ചിലവുണ്ടാവുമെങ്കിലും അതിന് അനുസരിച്ചുള്ള വരവും നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ പലപ്പോഴും അലച്ചിലുണ്ടാക്കുന്നു. വസ്തു-വാഹനയോഗം കാണുന്നു. വിദേശത്ത് പോവുന്നതിന് അനുകൂല സമയമാണ്. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion