Just In
- 2 hrs ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 4 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 4 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 5 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- Movies
രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?
- News
'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
July 2022 Monthly Horoscope : ജൂലൈ മാസം 12 രാശിക്കും സമ്പൂര്‍ണ ഫലം ഇപ്രകാരം
ജൂലൈ മാസത്തില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ ഫലങ്ങള്‍ ആണ് സംഭവിക്കുന്നത്. ജൂലൈ മാസത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ 12 രാശിക്കും പല വിധത്തിലുള്ള ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്.
ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ മാറ്റങ്ങള്‍ കോട്ടങ്ങള്‍ എന്നിവയെക്കുറിച്ച് നമുക്ക് നോക്കാം. ഈ വരുന്ന മാസം 12 രാശിക്കും എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ജൂലൈ. അതിന് അനുകൂല സമയമാണ്. പെട്ടെന്ന് പല കോണില്‍ നിന്നും പണം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാവുന്നതാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള ബാധ്യതയും ഒഴിവാക്കാവുന്നതാണ്. വാഹനവും വീടും വാങ്ങാന്‍ പറ്റുന്ന മികച്ച സമയമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ഉണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഏത് മേഖലയിലും ഇവര്‍ക്ക് അനുയോജ്യമായ ഫലം ഉണ്ടാവുന്നു. ഏത് ജോലിയും ചെയ്യുന്നതിനുള്ള മനസ്സും ഇവര്‍ക്കുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോയി പഠിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനേതര കാര്യങ്ങളില്‍ നേട്ടമുണ്ടാവുന്നു. ശരീരത്തിന്റെ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ വേണം

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം ഉള്ളവരായിരിക്കും ഈ മാസം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാവുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ജോലി രംഗത്ത് വളരെ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷയില്‍ വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിച്ചവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. എന്നാല്‍ നീണ്ട് നില്ക്കുന്ന സാമ്പത്തിക നിക്ഷേപം വേണ്ട എന്ന് തന്നെ പറയാം. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സഹായ സഹകരണങ്ങള്‍ ഏത് കാര്യത്തിനും ഉണ്ടായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് പലപ്പോഴും വിപരീത ഫലമാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. അലസത നിങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്കുന്നു. നിയമപരമായ കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കാര്യങ്ങള്‍ ലാഭത്തിലാണ് സംഭവിക്കുന്നത്. കുടംബത്തില്‍ സ്വസ്ഥതയുണ്ടാവുന്നു. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നു. ജോലിയില്‍ അനുകൂല ഫലങ്ങളും ഈ രാശിക്കാര്ക്കുണ്ടാവുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴം അനുകൂല ഭാവത്തില്‍ ആയതുകൊണ്ട് തന്നെ പല കാര്യങ്ങളിലും നിലനില്‍ക്കുന്ന മന്ദത ഇല്ലാതാവുന്നു. കുടുംബത്തിലെ സ്വസ്ഥത നിലനില്‍ക്കുന്നതിന് സാധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്ന സമയമാണ്. ജൂലൈ മാസത്തില്‍ പ്രവാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്താനലബ്ധിക്കുള്ള സാധ്യതയും ഉണ്ട്. വരുമാനത്തില്‍ തടസ്സം നേരിടുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ട സമയമാണ് ജൂലൈ മാസം. കാരണം ഈ മാസം ഇവര്‍ക്ക് അനുകൂലഫലങ്ങള്‍ കുറവായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് വിപരീത ഫലമായിരിക്കും ഉണ്ടാവുന്നത്. എന്നാലും കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ നല്‍കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഇവരുടെ ഫലം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് ജൂലൈ മാസം. ഈ മാസത്തില്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യവും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദൈവാനുഗ്രഹത്തോടെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. എന്നാല്‍ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ തടസ്സങ്ങള്‍ മാറി ജീവിതത്തില്‍ പോസിറ്റീവ് മാറ്റം വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ ജൂലൈ മാസത്തില്‍ ഭാവിയെ കുറിച്ച് ആശങ്കാകുലരായിരിക്കും. എങ്കിലും അവരുടെ ആശങ്ക മറ്റുള്ളവരുമായി പങ്കുവെക്കില്ല എന്നതാണ് സത്യം. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതില്‍ പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ മികച്ച ബിസിനസിലേക്ക് എത്തിക്കും. സര്‍ക്കാര്‍ ജോലിയില്‍ ഉള്ളവരെങ്കില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. നിയമപരമായ പല കാര്യങ്ങളും പലപ്പോഴും പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പഠനേതര വിഷയങ്ങളില്‍ ശോഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ഇത്. പല സാഹചര്യങ്ങളും അനുകൂലമായി മാറുന്നു. ഏറ്റെടുത്ത എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഏത് കാര്യത്തിനും ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ അനുകൂല സമയമാണ്. കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. വിചാരിക്കാത്ത പല കാര്യങ്ങളിലും തടസ്സങ്ങള്‍ പെട്ടെന്ന് മാറി ജീവിതം ഉല്ലാസപൂര്ണമാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കുടുംബത്തിലും ബിസിനസിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിട്ടുവീഴ്ച ചെയ്യുന്നത് ജീവിതത്തില്‍ നേട്ടവും സന്തോഷവും കൊണ്ട് വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനും പലപ്പോഴും പഠനത്തില്‍ പുരോഗതി ഉണ്ടാവുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടവും സാമ്പത്തിക മികവും ലഭിക്കുന്നു. അനാവശ്യമായി പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ ഒന്ന് നിയന്ത്രിക്കേണ്ടതാണ്. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനില്ക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടാകും. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതിന് നിങ്ങള്‍ കാരണമാകുന്നു. ഭാവിയിലേക്കുള്ള ഏത് തരത്തിലുള്ള സാമ്പത്തിക നിക്ഷേപത്തിലോ ഓഹരികളിലോ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവാം. പൊതുവേ ഈ മാസം മീനം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ആയിരിക്കും. പഠനത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ കൂടുതല്‍ നല്കാന് ശ്രദ്ധിക്കണം.
രണ്ട്
ഗ്രഹങ്ങള്‍
ചേരുമ്പോള്‍
സംഭവിക്കുന്ന
മാറ്റങ്ങള്‍
ഇവയാണ്
ഈ
രാശിക്കാര്‍
ശാരീരികമായും
മാനസികമായും
കരുത്തരാണ്:
ഒരിടത്തും
തോല്‍ക്കില്ല