Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജൂലൈയില് ഈ 4 ഗ്രഹങ്ങള്ക്ക് സ്ഥാനചലനം; 12 രാശിക്കും ജീവിതത്തില് മാറ്റം
ഗ്രഹങ്ങളുടെയും ജ്യോതിഷത്തിന്റെയും കാര്യത്തില് ജൂലൈ മാസം വളരെ സവിശേഷമായിരിക്കും. ഈ മാസത്തില് 4 പ്രധാന ഗ്രഹങ്ങള് രാശിചക്രം മാറാന് പോകുന്നു. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുന്ന ബുധന് ഈ മാസത്തില് ആദ്യം രാശിചിഹ്നം മാറും. ജൂലൈ 7 ന് ബുധന് സ്വന്തം രാശിചിഹ്നമായ മിഥുനത്തില് പ്രവേശിക്കും, തുടര്ന്ന് ജൂലൈ 25 ന് ബുധന് കര്ക്കിടകം രാശിയിലേക്ക് നീങ്ങും.
ഇതിനുശേഷം, ഗ്രഹങ്ങളുടെ തലവനായ സൂര്യന് ജൂലൈ 16 ന് ചന്ദ്രചിഹ്നമായ കര്ക്കിടകത്തില് പ്രവേശിക്കും. അടുത്ത ദിവസം, അതായത് ജൂലൈ 17 ന് ശുക്രന് സൂര്യ ചിഹ്നമായ ചിങ്ങത്തില് പ്രവേശിക്കും. ഈ മൂന്ന് മാറ്റങ്ങള്ക്ക് ശേഷം, ഈ മാസത്തെ നാലാമത്തെയും അവസാനത്തെയും മാറ്റം ചൊവ്വയുടെ സ്ഥാനത്ത് ആയിരിക്കും. ജൂലൈ 20 ന് ചൊവ്വ ചിങ്ങം രാശിയില് പ്രവേശിക്കും. ഈ മാറ്റങ്ങളുടെയെല്ലാം ഫലം എന്തായിരിക്കുമെന്ന് നോക്കാം. വിശദമായ ഫലങ്ങള് തുടര്ന്നുള്ള ലേഖനങ്ങളില് നിങ്ങളെ അറിയിക്കുന്നതായിരിക്കും.

ബുധന് മിഥുനം രാശിയില്
നമ്മളുടെയെല്ലാം ബുദ്ധിയെ നയിക്കുന്ന ബുധന് ജൂലൈ 7 ന് മിഥുനം രാശിയില് പ്രവേശിക്കും. ജൂലൈ 25 വരെ ഈ സ്ഥിതി തുടര്ന്ന് പിന്നീട് കര്ക്കിടകം രാശിയിലേക്ക് നീങ്ങും. ബുധന്റെ ഈ യാത്രാമാര്ഗം തൊഴില് മേഖലകളില് നിരവധി ആളുകള്ക്ക് പുതിയ അവസരങ്ങള് നല്കും. ബുധന്റെ ഈ മാറ്റത്തിലൂടെ നിങ്ങളില് പലര്ക്കും ഭാഗ്യവും കൈവരും.

കര്ക്കിടകം രാശിയില് സൂര്യന്
ഈ സമയത്ത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകള് അല്പം വിഷമ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവര്ക്ക് സൂര്യദേവന്റെ അനുഗ്രഹം അത്യാവശ്യമാണ്. ജൂലൈ 16 ന് സൂര്യന് കര്ക്കിടകം രാശിയിലേക്ക് പ്രവേശിക്കും. ചില കമ്പനികളിലെ ജീവനക്കാര് ഈ വര്ഷം മികച്ച നേട്ടങ്ങള്ക്കായി കാത്തിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്, ഒരു തൊഴില് ഘടകമായി കണക്കാക്കപ്പെടുന്ന സൂര്യന്റെ ഈ രാശിപ്രവേശനം ചില രാശിചിഹ്നങ്ങള്ക്ക് നേട്ടങ്ങള് നല്കുന്നതായിരിക്കും.

ചിങ്ങം രാശിയില് ശുക്രന്
ജ്യോതിഷത്തില് സൗന്ദര്യത്തിന്റെയും ബന്ധങ്ങളുടെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ശുക്രന്റെ ശുഭപ്രഭാവത്തോടെ, സ്നേഹത്തിന്റെ മാധുര്യം എല്ലാവരുടെയും ജീവിതത്തില് നിറയുന്നു. ഇത്തവണ ശുക്രന് രാശിചിഹ്നം മാറി സൂര്യന്റെ ചിഹ്നമായ ചിങ്ങം രാശിയില് പ്രവേശിക്കും. ഈ മാറ്റം ജൂലൈ 17 ന് സംഭവിക്കും. ജൂലൈ 17 ന് ശുക്രന്റെ ചിങ്ങം രാശി പ്രവേശനത്തോടെ, ചില രാശിചിഹ്നങ്ങളുടെ പ്രണയ ജീവിതത്തില് സന്തോഷം നിറയും. അതേസമയം ചില രാശിചിഹ്നങ്ങള് ഈ വിഷയത്തില് നിരാശയും നേരിടേണ്ടിവരും.

ചൊവ്വ ചിങ്ങം രാശിയില്
ജ്യോതിഷമനുസരിച്ച്, ചൊവ്വ ഗ്രഹത്തെ അഗ്നിജ്വാലയായി കണക്കാക്കുന്നു. ഇത് ധൈര്യം, ശക്തി എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. സൂര്യന്റെ ചിഹ്നമായ ചിങ്ങം രാശിയില് ചൊവ്വ പ്രവേശിക്കുന്നത് ചില രാശിചിഹ്നങ്ങളുടെ സ്വഭാവത്തില് മാറ്റങ്ങള് കാണിക്കും. ജൂലൈ 20 ന് ചൊവ്വ ചിങ്ങം രാശിയില് പ്രവേശിക്കും. ചൊവ്വയിലെ ഈ മാറ്റം സൈനിക ഉദ്യോഗസ്ഥര്ക്കും അഭിഭാഷകര്ക്കും പോലീസുകാര്ക്കും വളരെ സവിശേഷമായ ഫലങ്ങള് സമ്മാനിക്കും.



Click it and Unblock the Notifications
