For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ മാസം 12 രാശിയുടേയും സമ്പൂര്‍ണഫലം ഇവിടെ

|

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ മാസം അതായത് വര്‍ഷത്തിലെ ഏഴാമത്തെ മാസത്തില്‍ എന്താണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.

 ശനിയുടെ രാശിമാറ്റം 27 നക്ഷത്രക്കാരുടേയും ജീവിതത്തിലുണ്ടാക്കും മാറ്റം ശനിയുടെ രാശിമാറ്റം 27 നക്ഷത്രക്കാരുടേയും ജീവിതത്തിലുണ്ടാക്കും മാറ്റം

ഓരോ മാസത്തിലും ഗ്രഹങ്ങളുടെ മാറ്റം പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ജൂലൈ മാസത്തില്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശിക്കാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ലഭിക്കും. ഈ മാസം ജോലിക്കായി മികച്ച സമയം നിങ്ങള്‍ മാറ്റിവെക്കുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കണം. ജോലിക്കാര്യത്തിനായി യാത്ര പോവേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സില്‍ ഒരു പുതിയ വഴിത്തിരിവിന് ശക്തമായ സാധ്യതയുണ്ട്. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ അതീവശ്രദ്ധയുണ്ടായിരിക്കണം. അശ്രദ്ധ വളരെയധികം അപകടം വിളിച്ച് വരുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം.

രാശിചക്രം: ചൊവ്വ

ഭാഗ്യ സംഖ്യകള്‍: 2, 19, 27, 38, 42, 50

ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, ഞായര്‍, ബുധന്‍, ശനി

ഭാഗ്യ നിറങ്ങള്‍: ക്രീം, പച്ച, ചുവപ്പ്, നീല

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം രാശിക്കാര്‍ക്ക് ജൂലൈ മാസത്തിന്റെ ആരംഭം മികച്ചതായിരിക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം മികച്ചതായിരിക്കും. സഹോദരിയുടെ ജീവിതം മികച്ചതായിരിക്കും. നിങ്ങള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ മാസം പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ മാസം വ്യാപാരികള്‍ക്ക് ഒരു പരിധിവരെ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ ബിസിനസില്‍ നഷ്ടമുണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ അവഗണിക്കരുത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നു.

രാശിചക്രം: ശുക്രന്‍

ഭാഗ്യ സംഖ്യകള്‍: 1, 16, 20, 30, 41, 52

ഭാഗ്യ ദിനങ്ങള്‍: ഞായര്‍, തിങ്കള്‍, ബുധന്‍, ചൊവ്വാഴ്ച

ഭാഗ്യ നിറങ്ങള്‍: വെള്ള, മഞ്ഞ, ക്രീം, പിങ്ക്

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച മാസം എന്ന് വേണമെങ്കില്‍ ജൂലൈ പറയാവുന്നതാണ്. വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതമായാലും ഉത്തരവാദിത്തങ്ങളുടെ ഭാരം അല്‍പം കൂടുതലായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അത് പലപ്പോഴും ഇടക്ക് വെച്ച് മുടങ്ങിപ്പോവുന്നതിന് സാധ്യതയുണ്ട്. എന്നിരുന്നാലും നിങ്ങള്‍ കൂടുതല്‍ വിഷമിക്കേണ്ടതില്ല. ജൂലൈ മാസത്തില്‍ പകി വെച്ച് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട്. ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, രണ്ട് വട്ടം ആലോചിക്കേണ്ടതാണ്. അമിതമായ വായ്പ എടുക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പൊതുവേ നിങ്ങളുടെ ആരോഗ്യം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും.

രാശിചക്രം: ബുധന്‍

ഭാഗ്യ സംഖ്യകള്‍: 4, 8, 23, 30, 49, 52

ഭാഗ്യ ദിനങ്ങള്‍: ചൊവ്വാഴ്ച, വ്യാഴം, ശനി, തിങ്കള്‍

ഭാഗ്യ നിറങ്ങള്‍: നീല, പിങ്ക്, പര്‍പ്പിള്‍

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം അല്‍പം തിരക്കായിരിക്കും. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും യാത്ര ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ചിലവുകള്‍ ഈ മാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നതിനാണ് ശ്രമിക്കുന്നത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാവുന്നുണ്ട്. പൂര്‍ണ്ണ കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ മാസമായിരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ വിദേശത്തേക്ക് പോയി ഉന്നത വിദ്യാഭ്യാസം നേടാന്‍ എന്തെങ്കിലും ശ്രമം നടത്തുകയാണെങ്കില്‍, ഈ മാസം നിങ്ങള്‍ക്ക് തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ വാഹനം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

രാശിചക്രം: ചന്ദ്രന്‍

ഭാഗ്യ സംഖ്യകള്‍: 5, 12, 29, 38, 46, 54

ഭാഗ്യ ദിനങ്ങള്‍: ഞായര്‍, ശനി, ബുധന്‍, വെള്ളി

ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, ഓറഞ്ച്, മെറൂണ്‍, മഞ്ഞ, വയലറ്റ്

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മാസമാണ് ജൂലൈ മാസം. മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. ഈ കാലയളവില്‍ മനസ്സില്‍ അജ്ഞാതമായ ഭയം ഉണ്ടാകുന്നുണ്ട്. ഒപ്പം നിങ്ങള്‍ക്ക് നിരവധി ആശങ്കകള്‍ ഉണ്ടാവുന്നു. അത് വളരെയധികം ശ്രദ്ധിക്കണം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങള്‍ പരമാവധി ശ്രദ്ധിക്കണം. മനസ്സിനെ ശാന്തമാക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസമാണ്. നിങ്ങള്‍ ടാര്‍ഗെറ്റ് അധിഷ്ഠിത ജോലികള്‍ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകുന്നു ഈ മാസം. എല്ലാ വെല്ലുവിളികളെയും നിങ്ങള്‍ പൂര്‍ണ്ണ ധൈര്യത്തോടെ നേരിടും. നിയമപരമായ കാര്യങ്ങളില്‍ അശ്രദ്ധമായിരിക്കരുതെന്നതാണ് ഈ മാസം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഒരു മാസം മുഴുവന്‍ ബജറ്റ് നിങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയാല്‍ നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ഈ മാസം വയറുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ ഉണ്ടാകാം.

രാശിചക്ര: സൂര്യന്‍

ഭാഗ്യ സംഖ്യകള്‍: 4, 7, 12, 29, 35, 45, 53

ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, വെള്ളി, വ്യാഴം, ചൊവ്വാഴ്ച

ഭാഗ്യ നിറങ്ങള്‍: പിങ്ക്, മെറൂണ്‍, ഓറഞ്ച്, നീല, മഞ്ഞ

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി രാശിക്കാര്‍ക്ക് ഈ മാസം മികച്ചതായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം വേവലാതിപ്പെടുന്നു. ചില രോഗങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ, നിങ്ങള്‍ വീഴുന്നതിനും പരിക്കേല്‍ക്കുന്നതിനും സാധ്യത കാണുന്നു. നിങ്ങള്‍ ഒരു ചെറിയ കാര്യത്തിലും അശ്രദ്ധരാകാതിരിക്കുകയും സ്വയം പരിപാലിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഉണ്ടാവുന്നുണ്ട്. മാസത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ജോലിഭാരം ൂകടുതലായിരിക്കും. ഈ കാലയളവില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും നിങ്ങളില്‍ വര്‍ദ്ധിച്ചേക്കാം. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീട്ടിലെ അംഗങ്ങളുമായി നിങ്ങളുടെ പെരുമാറ്റം നന്നായി നിലനിര്‍ത്താന്‍ ശ്രമിക്കുക. ആരോഗ്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടായിരിക്കും.

രാശിചക്രം: ബുധന്‍

ഭാഗ്യ സംഖ്യകള്‍: 2, 11, 20, 35, 46, 52

ഭാഗ്യ ദിനങ്ങള്‍: ചൊവ്വാഴ്ച, വ്യാഴം, തിങ്കള്‍, ബുധന്‍

ഭാഗ്യ നിറങ്ങള്‍: മഞ്ഞ, ചുവപ്പ്, പിങ്ക്, വെള്ള

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും ഈ മാസം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ലതല്ല. കൂടുതല്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധാലുവായിരിക്കുന്നതാണ് നല്ലത്. ഇതുകൂടാതെ, ഈ കാലയളവില്‍ വായ്പ എടുക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനവും സുതാര്യതയും ഉപയോഗിച്ച് ഓഫീസിലെ നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. ബിസിനസിലൂടെ ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. ഈ സമയത്ത് ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്ത് പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.

രാശിചക്രം: ശുക്രന്‍

ഭാഗ്യ സംഖ്യകള്‍: 4, 12, 23, 37, 44, 59

ഭാഗ്യ ദിനങ്ങള്‍: ബുധന്‍, ശനി, വ്യാഴം, ഞായര്‍

ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, ഓറഞ്ച്, മഞ്ഞ, മറൂണ്‍

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഒരു പുതിയ കോഴ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം ഇതിന് അനുയോജ്യമാണ്. നിങ്ങളുടെ പഠനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. ജോലിചെയ്യുന്ന ആളുകള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ജോലിയോടുള്ള അശ്രദ്ധ നിങ്ങളെ കുഴപ്പത്തിലാക്കും. ഇതുകൂടാതെ, സഹപ്രവര്‍ത്തകരുമായി, പ്രത്യേകിച്ച് സ്ത്രീ സഹപ്രവര്‍ത്തകരുമായി തര്‍ക്കം ഒഴിവാക്കാനും നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. സാമ്പത്തിക രംഗത്ത് ഈ മാസം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

രാശിചക്രം: ചൊവ്വയും പ്ലൂട്ടോയും

ഭാഗ്യ സംഖ്യകള്‍: 7, 11, 20, 33, 45, 54

ഭാഗ്യ ദിനങ്ങള്‍: ചൊവ്വാഴ്ച, തിങ്കള്‍, ഞായര്‍, ബുധന്‍

ഭാഗ്യ നിറങ്ങള്‍: വെള്ള, തവിട്ട്, പിങ്ക്, നീല

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നല്ല ഓഫറുകള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ലാഭം വളരെ കൂടുതലായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ എന്തെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് അത് തിരിച്ചടയ്ക്കാനും കഴിയും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മാസത്തിന്റെ മധ്യത്തില്‍ നിങ്ങളുടെ ആരോഗ്യം അല്പം മോശമായേക്കാം. എങ്കിലും കൂടുതല്‍ ശ്രദ്ധിച്ചാല്‍ അത് മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

രാശിചക്രം: വ്യാഴം

ഭാഗ്യ സംഖ്യകള്‍: 3, 5, 10, 27, 31, 44, 56

ഭാഗ്യ ദിനങ്ങള്‍: വെള്ളി, ശനി, വ്യാഴം, ബുധന്‍

ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, പച്ച, പിങ്ക്, മഞ്ഞ

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം രാശിക്കാര്‍ക്ക് ഈ മാസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലി ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. തിടുക്കത്തില്‍ എടുത്ത തീരുമാനം നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാസത്തിന്റെ പകുതിയില്‍ പലപ്പോഴും പണം ഇടക്ക് വെച്ച് കുടുങ്ങിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ പരിഹരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് കരളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അശ്രദ്ധ കാണിക്കരുത്.

രാശിചക്രം: ശനി

ഭാഗ്യ സംഖ്യകള്‍: 5, 10, 28, 34, 47, 58

ഭാഗ്യ ദിനങ്ങള്‍: ശനി, തിങ്കള്‍, ബുധന്‍, ചൊവ്വാഴ്ച

ഭാഗ്യ നിറങ്ങള്‍: വയലറ്റ്, മഞ്ഞ, മറൂണ്‍, വെള്ള, ഓറഞ്ച്

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നതില്‍ വീഴ്ച കാണിച്ചാല്‍ അത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വിദേശത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം നേടാന്‍ സാധിക്കും. പ്രത്യേകിച്ചും നിങ്ങള്‍ സ്റ്റേഷനറി, പലചരക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയാണെങ്കില്‍, പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍, ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ബജറ്റ് വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കണ്ണുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രാശിചക്രം: ശനി

ഭാഗ്യ സംഖ്യകള്‍: 2, 17, 20, 38, 45, 50

ഭാഗ്യ ദിനങ്ങള്‍: ബുധന്‍, വ്യാഴം, തിങ്കള്‍, ശനി

ഭാഗ്യ നിറങ്ങള്‍: പച്ച, പിങ്ക്, വെള്ള, മഞ്ഞ, ചുവപ്പ്

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശിക്കാര്‍ക്ക് ഈ മാസം വളരെ നിര്‍ണായകമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള നല്ലൊരു അവസരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യം നേടാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. മറുവശത്ത്, ഈ കാലയളവില്‍ നിങ്ങള്‍ എടുത്ത ശരിയായ തീരുമാനങ്ങള്‍ക്ക് നല്ല ഫലങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് ജോലിക്കാര്യത്തില്‍ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയും ആവശ്യമെങ്കില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്ന മാസമായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും പണം വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ മാസം നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. അതുകൊണ്ട് ശ്രദ്ധിക്കണം.

രാശിചക്രം: വ്യാഴം

ഭാഗ്യ സംഖ്യകള്‍: 7, 15, 26, 34, 41, 58

ഭാഗ്യ ദിനങ്ങള്‍: ശനി, തിങ്കള്‍, ചൊവ്വ, ഞായര്‍

ഭാഗ്യ നിറങ്ങള്‍: പച്ച, പിങ്ക്, വെള്ള, മഞ്ഞ

ഗര്‍ഭം മുതല്‍ ജനനം വരെ ജ്യോതിഷം പറയും മികച്ച സമയം ഇതാണ്ഗര്‍ഭം മുതല്‍ ജനനം വരെ ജ്യോതിഷം പറയും മികച്ച സമയം ഇതാണ്

most read:ഗണം ഒന്നെങ്കില്‍ ഗുണം പത്ത്; മൂന്ന് ഗണങ്ങളും 27 ജന്മനക്ഷത്രങ്ങള്‍ക്ക് നല്‍കും ഫലം

English summary

July 2021 Monthly Horoscope In Malayalam

Check July month horoscope for all 12 zodiac signs in malayalam. Know your monthly astrology predictions on Boldsky Malayalam.
X
Desktop Bottom Promotion