For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Career Horoscope 2022 : പുതിയ ജോലി, സ്ഥാനക്കയറ്റം, ശമ്പള വര്‍ധന; 2022ല്‍ നിങ്ങളെ കാത്തിരിക്കുന്നത്

|

2022 വര്‍ഷം പടിവാതില്‍ക്കലിലാണ്. പുതുവര്‍ഷം നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് നമ്മുടെ കരിയറിന്റെ കാര്യത്തില്‍ എന്തെല്ലാം കൊണ്ടുവരുമെന്ന് അറിയാന്‍ എല്ലാവരും തന്നെ ആഗ്രഹിക്കുന്നു. നമ്മളില്‍ പലരും കരിയറിന്റെയും ജോലിയുടെയും കാര്യത്തില്‍ മല്ലിടുമ്പോള്‍, 2022 വര്‍ഷം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിന് എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന് അറിയാന്‍ മിക്കവരും ആഗ്രഹിക്കുന്നു. 2022ല്‍ 12 രാശിക്കാര്‍ക്കും കരിയറിലെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌Most read: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌

മേടം

മേടം

വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കും. ഈ വര്‍ഷം, നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും ശമ്പളം വര്‍ദ്ധിക്കുന്നതിനും ഉയര്‍ന്ന സാധ്യതയുണ്ട്. എന്നിരുന്നാലും, ഏപ്രിലില്‍ നിങ്ങളുടെ തൊഴില്‍ മേഖല മാറ്റിയേക്കാം. നിങ്ങള്‍ ഒരു വ്യാപാരിയാണെങ്കില്‍, നിങ്ങള്‍ പുതിയ ഉയരം കൈവരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചേക്കാം. സിനിമ വ്യവസായം, കല, സംഗീതം, ഇറക്കുമതി കയറ്റുമതി തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിജയം ലഭിക്കും. നിങ്ങള്‍ വിദേശത്ത് ജോലി ചെയ്യുകയാണെങ്കില്‍, ഈ വര്‍ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

ഇടവം

ഇടവം

ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം ജോലി ലഭിക്കും. നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടാല്‍, നിങ്ങള്‍ക്ക് വിജയം ലഭിക്കും. സെപ്തംബര്‍ മാസത്തില്‍ നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണും. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നേട്ടങ്ങള്‍ കൈവരിക്കും.

Most read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടുംMost read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും

മിഥുനം

മിഥുനം

കരിയറിന്റെ കാര്യത്തില്‍ 2022 നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. ഈ വര്‍ഷം നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പ്രത്യേകിച്ച് ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍, ജോലിസ്ഥലത്ത് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഗുണം ലഭിക്കും. എന്നിരുന്നാലും, നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ശല്യപ്പെടുത്തും. ബിസിനസ്സിലുള്ളവര്‍ക്ക് ഈ വര്‍ഷം വലിയ നേട്ടമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കും. 2022 പുതിയ ജോലി തുടങ്ങാന്‍ പറ്റിയ വര്‍ഷമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ലാഭം കുറവാണെന്ന് എപ്പോഴും പരാതിപ്പെടുന്നവര്‍ക്ക് നല്ല നേട്ടമുണ്ടാകും. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങളുടെ ബിസിനസ്സില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സ്ഥാനമാറ്റത്തിന് സാധ്യതയുണ്ട്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ കരിയറിന്റെ കാര്യത്തില്‍ 2022 മികച്ച വര്‍ഷമായിരിക്കും, കാരണം അത് നിങ്ങള്‍ക്ക് അന്തസ്സും സന്തോഷവും സമ്പത്തും നല്‍കും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ്ണ ഫലം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസ്സിലുള്ളവര്‍ക്ക് നല്ല പുരോഗതി ഉണ്ടാകും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും അവസാനിക്കും. ഐടി മേഖലയിലുള്ളവര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കും. വ്യാപാരികള്‍ക്ക്, ആദ്യത്തെ മൂന്ന് മാസം കാര്യങ്ങള്‍ അനുകൂലമായിരിക്കില്ല, എന്നാല്‍ മറ്റ് മാസങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

Most read:Ketu Transit 2022 : 2022ല്‍ കേതു 12 രാശിക്കാരെയും ബാധിക്കും; ജീവിതത്തിലെ ഫലങ്ങള്‍ ഇതാണ്Most read:Ketu Transit 2022 : 2022ല്‍ കേതു 12 രാശിക്കാരെയും ബാധിക്കും; ജീവിതത്തിലെ ഫലങ്ങള്‍ ഇതാണ്

കന്നി

കന്നി

തൊഴില്‍പരമായി നിങ്ങള്‍ക്ക് നല്ല വര്‍ഷമായിരിക്കും. വര്‍ഷം മുഴുവനും കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ചില വലിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ മാറ്റങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. നിങ്ങള്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനവും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ബിസിനസ്സിലുള്ളവര്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.

തുലാം

തുലാം

വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. മാര്‍ച്ചിന് ശേഷം ജോലിസ്ഥലത്ത് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. തൊഴില്‍പരമായി, കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും. വാഹന വ്യവസായം, സിനിമ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമായിരിക്കും.

Most read:ബുധന്‍ ധനു രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍ ഇപ്രകാരംMost read:ബുധന്‍ ധനു രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍ ഇപ്രകാരം

വൃശ്ചികം

വൃശ്ചികം

കരിയറിന്റെ കാര്യത്തില്‍, 2022 ഈ രാശിചിഹ്നത്തിന് സമ്മിശ്ര സ്വാധീനം നല്‍കും. പുതിയ ജോലി ലഭിക്കുന്നതിനും ജോലിയില്‍ സ്ഥാനക്കയറ്റത്തിനും അവസരമുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും.

ധനു

ധനു

വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങള്‍ക്ക് നല്ല പുരോഗതി ലഭിക്കും. ജോലിസ്ഥലത്ത് ആളുകള്‍ നിങ്ങളെ പ്രശംസിക്കും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും.

Most read:Love Horoscope 2022ല്‍ ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ നിരവധി അത്ഭുതങ്ങള്‍Most read:Love Horoscope 2022ല്‍ ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ നിരവധി അത്ഭുതങ്ങള്‍

മകരം

മകരം

നിങ്ങളുടെ ജോലിയില്‍ വളരെയധികം പുരോഗതി കൈവരിക്കും. നിങ്ങള്‍ ബിസിനസിലാണെങ്കില്‍, അതും നന്നായി പ്രവര്‍ത്തിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് ഉന്നതസ്ഥാനം ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. ഈ വര്‍ഷം നിങ്ങള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനും അവസരമുണ്ടാകും.

കുംഭം

കുംഭം

കരിയറിന്റെ കാര്യത്തില്‍, ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിക്കും. സ്വന്തമായി ബിസിനസ് ഉള്ളവര്‍ക്ക് വിജയം ലഭിക്കും. വര്‍ഷാവസാനം നിങ്ങള്‍ക്കും അനുകൂലമായിരിക്കും. നിങ്ങള്‍ ഒരു പങ്കാളിയുമായി ബിസിനസില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ അല്‍പ്പം ജാഗ്രത പാലിക്കണം. നിങ്ങള്‍ വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ഷാവസാനത്തോടെ അത് സംഭവിക്കും.

Most read;Numerology Predictions 2022 : സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷംMost read;Numerology Predictions 2022 : സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷം

മീനം

മീനം

2022 വരാനിരിക്കുന്ന വര്‍ഷം നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതി കൈവരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് 2022 അനുകൂല വര്‍ഷമായിരിക്കും. 2022-ല്‍ നിങ്ങള്‍ക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കമ്പനിയില്‍ നിന്ന് വാഹനമോ മറ്റ് സൗകര്യങ്ങളോ ലഭിച്ചേക്കാം. ഒക്ടോബറിനും നവംബറിനുമിടയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.

English summary

Job and Career Horoscope 2022 Predictions for Zodiac Signs in Malayalam

Career Horoscope 2022 in Malayalam: Get Career, Job and Profession Horoscope 2022 from Aries to Pisces Zodiac Signs in Malayalam. Read on.
X
Desktop Bottom Promotion