Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
ദുരിതദുഖ മോചനം നല്കുന്ന ജയ ഏകാദശി, ഭഗവാന്റെ കടാക്ഷത്തിന് ആരാധന
ഹിന്ദുമതത്തില്‍ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികള്‍ വരുന്നുണ്ട്. എല്ലാ മാസവും കൃഷ്ണ, ശുക്ല പക്ഷത്തില്‍ ഒരു ഏകാദശി വരുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി ജയ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് ഭക്തര്‍ക്ക് പ്രത്യേക ഫലങ്ങള്‍ നല്കുന്നു. ജയ ഏകാദശി ആരാധനയിലൂടെ എല്ലാവിധ ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ഭയത്തില്‍ നിന്ന് മുക്തി നേടുന്നു. ജയ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.
ജയ ഏകാദശി 2024
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ ശുക്ല പക്ഷ ഏകാദശി ഫെബ്രുവരി 19 ന് രാവിലെ 08:50 മുതല്‍ ഫെബ്രുവരി 20 ന് 09:52 വരെ ആയിരിക്കും. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 20ന് ജയ ഏകാദശി വ്രതം ആചരിക്കും.

ജയ ഏകാദശി 2024 ശുഭയോഗം
ഇക്കുറി ജയ ഏകാദശി നാളില്‍ ധാരാളം മംഗളകരമായ യോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ ദിവസം ആയുഷ്മാന്‍ യോഗത്തോടൊപ്പം ത്രിപുഷ്കര യോഗവും പ്രീതി യോഗവും രൂപപ്പെടുന്നു. ത്രിപുഷ്കര യോഗം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും.
ജയ ഏകാദശി പ്രാധാന്യം
ജയ ഏകാദശിയുടെ പ്രാധാന്യം പത്മപുരാണത്തിലും ഭവിഷ്യോത്തര പുരാണത്തിലും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പാണ്ഡവരില്‍ മൂത്ത പുത്രനായ യുധിഷ്ടിരനോട് ശ്രീകൃഷ്ണന് ഈ ഏകാദശി വ്രതത്തിന്റെ മഹത്വവും ആചരിക്കുന്ന രീതിയും വിവരിക്കുന്നുണ്ട്. അതിനാല്‍ ജയ ഏകാദശി വ്രതം വളരെ ശക്തമായ വ്രതമായി കണക്കാക്കപ്പെടുന്നു.
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ഏറ്റവും ക്രൂരമായ പാപങ്ങളില്‍ നിന്ന് അതായത് ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് പോലും മോചനം ലഭിക്കും. മറ്റ് ഏകാദശികളെ അപേക്ഷിച്ച് ഇരട്ടി ഫലം ലഭിക്കുന്ന വ്രതമാണ് ജയ ഏകാദശി വ്രതം. ജയ ഏകാദശി നാളില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ശിവനെയും ആരാധിക്കുന്നത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
ജയ ഏകാദശി 2024 പൂജാവിധി
ജയ ഏകാദശി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതിനു ശേഷം മഹാവിഷ്ണുവിനെ ആരാധിക്കുക. നിവേദ്യങ്ങളോടൊപ്പം ചന്ദനം, അക്ഷതം, പുഷ്പങ്ങള്‍, മാല, തുളസി എന്നിവ സമര്‍പ്പിക്കുക. ഇതോടൊപ്പം നെയ്യ് വിളക്കും ധൂപവും കത്തിക്കുക. വിഷ്ണു ചാലിസ, മന്ത്രം, വിഷ്ണു സഹസ്രനാമം, നാരായണ സ്തോത്രം എന്നിവ ചൊല്ലുക. അവസാനം ആരതി നടത്തുക.
ഏകാദശി നാളില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്
ഈ ദിവസം ചൂതാട്ടം പാടില്ല. ഈ ദിവസം നിങ്ങള്‍ ഉറങ്ങരുത്. ജയ ഏകാദശി നാളില്‍ മഹാവിഷ്ണുവിന്റെ മന്ത്രം മാത്രമേ ജപിക്കാവൂ. ഈ ദിവസം മോഷ്ടിക്കരുത്. ഈ ദിവസം മോഷ്ടിക്കുന്നതിലൂടെ 7 തലമുറയ്ക്ക് പാപഫല ലഭിക്കും. ഏകാദശി നാളില്‍ ലഘുഭക്ഷണവും പാനീയവും കഴിക്കണം. സാത്വിക ഭക്ഷണം മാത്രം കഴിക്കുക. ഈ ദിവസം പരുഷമായ വാക്കുകളൊന്നും ഉപയോഗിക്കരുത്. ഈ ദിവസം അതിരാവിലെ എഴുന്നേല്ക്കുക, വൈകുന്നേരം ഉറങ്ങരുത്.
തുളസി ചെടി നടുക
ഏകാദശി നാളില്‍ ഭക്തര്‍ തുളസി ചെടി നടണം. ഇതിലൂടെ മഹാവിഷ്ണു പ്രസാദിക്കുന്നതായിരിക്കു. ഇതോടൊപ്പം ഈ ദിവസം ജമന്തി ചെടി നടുന്നതും ഗുണം ചെയ്യും. വീടിന്റെ വടക്ക് ദിശയില്‍ ഈ ചെടി നടുക.
മഞ്ഞ പൂക്കള്‍ അര്‍പ്പിക്കുക
ജയ ഏകാദശി നാളില്‍ മഹാവിഷ്ണുവിന് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും കുങ്കുമം പൂജിക്കുകയും ശ്രീ ഹരിക്ക് സമര്‍പ്പിക്കുകയും ചെയ്യുക. ഇതിനുശേഷം വാഴപ്പഴം കഴിക്കുക. വിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമോ പണമോ വസ്ത്രമോ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ പുണ്യത്തിന്റെ ഫലം ലഭിക്കും. ആല് മരത്തിലാണ് വിഷ്ണു കുടികൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഈ വിശേഷ ദിനത്തില്‍ ആല് മരത്തിന് വെള്ളം സമര്‍പ്പിച്ച് വൈകുന്നേരം ആല് മരത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുക. ഇത് ചെയ്യുന്നതിലൂടെ ശ്രീഹരി സന്തുഷ്ടനാകുകയും നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications