Latest Updates
-
മെയ് 20, 21: സർവാർത്ഥ സിദ്ധി യോഗത്തിന്റെ അപൂർവ്വ സമയം; ഈ 3 രാശിക്കാർക്ക് ഇനി ധനമഴയുടെ കാലം! -
ബുധന്റെ മാറ്റം: 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം ഉറപ്പ്! -
സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും: 2026 മെയ് 20-ലെ നക്ഷത്രഫലം പ്രകാരം ഭാഗ്യം തെളിയുന്നവർ ഇവർ! -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ലളിതമായ ഡയറ്റ് മാറ്റങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കും! -
ഇന്ന് ഗജകേസരി യോഗം! സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ശസ്ത്രക്രിയയല്ല, കീർത്തി സുരേഷിന്റെ ഈ മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്; കഠിനാധ്വാനം വെളിപ്പെടുത്തി താരം! -
കത്തുന്ന വെയിലത്ത് ചർമ്മം കരുവാളിക്കാതെ തിളങ്ങണോ? ഈ സ്കിൻകെയർ ടിപ്സുകൾ അറിഞ്ഞിരിക്കൂ, മാറ്റം കാണാം -
കഠിനമായ വേനൽച്ചൂട് വരുന്നു; സൂര്യാഘാതം ഒഴിവാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; ക്രിയേറ്റീൻ ഉപയോഗം നിങ്ങളുടെ വൃക്കകളെ അപകടത്തിലാക്കുന്നുണ്ടോ?
10-ല്‍ 10 പൊരുത്തവും അറിയണോ, ഇതാണ് പൊരുത്തങ്ങള്‍
വിവാഹത്തിന് പൊരുത്തം നോക്കുന്നവര്‍ നിരവധിയാണ്. ഹിന്ദു മതാചാരപ്രകാരം വിവാഹത്തിന് പൊരുത്തം നോക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ അറിയേണ്ടതാണ്. എന്നാല്‍ ജാതകപ്പൊരുത്തത്തേക്കാള്‍ എപ്പോഴും പ്രാധാന്യം നല്‍കേണ്ടത് മനപ്പൊരുത്തത്തിന് തന്നെയാണ്. പലപ്പോഴും ഇതില്‍ പൊരുത്തം കണ്ടെത്താന്‍ കഴിയാതെ ജാതകത്തില്‍ പൊരുത്തമുണ്ടായിട്ട് യാതൊരു വിത്തിലുള്ള കാര്യവും ഇല്ല. ഒരുമിച്ച് ജീവിക്കേണ്ടവര്‍ തമ്മില്‍ മനപ്പൊരുത്തം ഉണ്ടെങ്കില്‍ മാത്രമേ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുകയുള്ളൂ. തനിക്ക് യോജിച്ച് പങ്കാളിയെ കണ്ടെത്തിയാല്‍ ഉടനേ തന്നെ വീട്ടുകാര്‍ ജാതകപ്പൊരുത്തവും ഗണപ്പൊരുത്തവും നോക്കുന്നതിന് വേണ്ടി തയ്യാറാവുന്നു.
എന്നാല്‍ വിവാഹത്തിന് പൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നിമിത്തം മുതല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ആരംഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ജാതകപ്പൊരുത്തം വിവാഹത്തിന് വേണ്ടതോ എന്ന് നമുക്ക് നോക്കാം. തിരിച്ചറിയാന്‍ ചില കാര്യങ്ങള്‍ ഇതാ.

പൊരുത്തം പരിഗണിക്കുമ്പോള്‍
ദിന പൊരുത്തം - നല്ല ആരോഗ്യവും സമൃദ്ധിയും
ഗണ പൊരുത്തം - സ്വഭാവങ്ങളുടെ പൊരുത്തപ്പെടുത്തല്‍
രജുപ്പൊരുത്തം- ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്
രാശി പൊരുത്തം - സന്തതിയുടെ തുടര്‍ച്ച
യോനി പൊരുത്തം - ലൈംഗിക അനുയോജ്യത
വേദ പൊരുത്തം - തിന്മയുടെയും അപകടങ്ങളുടെയും
വശ്യ പൊരുത്തം - രാശിചിഹ്നങ്ങള്‍ തമ്മിലുള്ള അനുയോജ്യത
മഹേന്ദ്ര പൊരുത്തം - സന്തതി പരമ്പരകള്‍
സ്ത്രീ ദീര്‍ഘ പൊരുത്തം - സമ്പത്തിന്റെയും സമൃദ്ധിയുടെയും ശേഖരണം
രാശ്യാധിപതി പൊരുത്തം - ജനന നക്ഷത്രങ്ങള്‍ തമ്മിലുള്ള അനുയോജ്യത

പ്രാധാന്യം കൂടുതല്‍
ഈ പത്ത് പൊരുത്തങ്ങളില്‍ പ്രധാനമായും പ്രാധാന്യം കൊടുക്കുന്ന പൊരുത്തങ്ങള്‍ ഇവയാണ്. ജാതകത്തെ അടിസ്ഥാനമാക്കി ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സ്വാഭാവിക പ്രവണതകളെ പൊരുത്തം പരിഗണിക്കുന്നു, അതനുസരിച്ച് ഇരുവരുടെയും വിവാഹവുമായി പൊരുത്തപ്പെടാം. പത്തില്‍ താഴെപ്പറയുന്ന അഞ്ച് പൊരുത്തമാണ് പ്രധാനമായി കണക്കാക്കപ്പെടുന്നത്. ഗണ, രജു, ദിന, റാശി, യോനി എന്നിവയാണ് അവ. ഈ അഞ്ച് പൊരുത്തങ്ങളില്‍ രജുപ്പൊരുത്തം, ദിനപ്പൊരുത്തം എന്നിവയ്ക്ക് ഏറ്റവും വലിയ പ്രാധാന്യം നല്കുന്നു. ഇതാണ് കുടുംബ ജീവിതത്തിന് അടിസ്ഥാനവും.

രാശിപ്പൊരുത്തം
രാശിപ്പൊരുത്തം പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇതില്‍ സ്ത്രീയുടെ കൂറില്‍ നിന്ന് 2,3,5,6 കൂറുകളില്‍ പുരുഷന് ജനിച്ചാല്‍ അധമം എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നാലാം രാശിമധ്യമവും 7 മുതല്‍ ശുഭവും എന്നാണ് കണക്കാക്കുന്നത്. വധുവിന്റെ കൂറില്‍ നിന്ന് രണ്ടാം കൂറില്‍ വരന്റ കൂറ് ആണെങ്കില്‍ അതിന് ദ്രവ്യനാശം എന്നാണ് പറയുന്നത്. മൂന്നിലെങ്കില് ദു:ഖവും നാലിന് പരസ്പരം ദേഷ്യവും അ്ഞ്ചിലെങ്കില് പുത്രനാശവും എന്നാണ് പറയുന്നത്.

രാശ്യാധിപ പൊരുത്തം
രാശ്യാധിപ പൊരുത്തം ദമ്പതികളില്‍ ഐക്യവും സന്താനഭാഗ്യവും കൊണ്ട് വരും എന്നാണ് പറയുന്നു. വധുവിന്റേയും വരന്റേയും അധിപന്മാര് തമ്മില്‍ ബന്ധുക്കളായിരുന്നാല് പോലും രാശ്യാധിപ പൊരുത്തം ഉണ്ട് എന്നാണ് പറയുന്നത്. ഇവര്‍ക്ക് ഉണ്ടാവുന്ന കുട്ടികള്‍ക്ക് സാമര്‍ത്ഥ്യം, ആയുസ്സ്, ഭാഗ്യം എന്നിവ ഉണ്ടാവുന്നു എന്നാണ് പറയുന്നത്.

വശ്യപ്പൊരുത്തം
വശ്യപ്പൊരുത്തം എന്നത് പ്രധാനപ്പെട്ടത് തന്നെയാണ്.സ്ത്രീ ജനിച്ച രാശിയുടെ വശ്യരാശിയില്‍ പുരുഷനോ പുരുഷന് ജനിച്ച രാശിയുടെ വശ്യ രാശിയില്‍ സ്ത്രീയോ ജനിച്ചാല്‍ അതിനെ വ്ശ്യപ്പൊരുത്തം എന്നാണ് പറയുന്നത്. ഇത് ഇരുവരും തമ്മിലുള്ള പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്.

മഹേന്ദ്രപ്പൊരുത്തം
മഹേന്ദ്രപ്പൊരുത്തം എന്നത് നിങ്ങളുടെ പങ്കാളിയുടേയും ഭാര്യയുടേയും സന്താനങ്ങളെയും സന്തതി പരമ്പരകളുടേയും കഴിവ് നിലനിര്‍ത്തുന്നതാണ് ഈ പൊരുത്തം.

ഗണപ്പൊരുത്തം
ഗണപ്പൊരുത്തം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ ഒരേ ഗണത്തില്‍ വന്നാല്‍ ഉത്തമമാണ്. ദേവഗണത്തില്‍ ജനിച്ച പുരുഷന് മനുഷ്യ ഗണത്തില്‍ ജനിച്ച സ്ത്രീ ഉത്തമമാണ്. ഇവര്‍ക്ക് ഐശ്വര്യപൂര്ണമവും സംതൃപ്തവുമായ ഗുണമാണ് ഈ പൊരുത്തം നല്‍കുന്നത്.

ദിനപ്പൊരുത്തം
ദിനപ്പൊരുത്തം എന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. സ്ത്രീ ജനിച്ച നക്ഷത്രത്തില്‍ നിന്ന് 3,5,7,12,14,21, 23,25 എന്നീ നക്ഷത്രങ്ങളില്‍ ഒന്നാണ് പുരുഷന്റെ ജന്മ നക്ഷത്രമെങ്കില്‍ ദിനപ്പൊരുത്തം ഇല്ല എന്നാണ് പറയുന്നത്. ദിനപ്പൊരുത്തം ഉണ്ടെങ്കില്‍ നല്ല ആരോഗ്യവും സമൃദ്ധിയും എല്ലാം ഉണ്ടാവും എന്നാണ് പറയുന്നത്.

സ്ത്രീ ദീര്‍ഘപ്പൊരുത്തം
സ്ത്രീ ദീര്‍ഘപ്പൊരുത്തം ഉണ്ടെങ്കില്‍ സമ്പത്തുണ്ടാവും എന്നാണ് പറയുന്നത്. സ്ത്രീയുടെ ജന്മ നക്ഷത്രത്തില്‍ നിന്ന് പുരുഷ നക്ഷത്രം ഏറ്റവും അകലെയായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. എങ്കില്‍ ദമ്പതികള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാവും എന്നാണ് പൊരുത്തം കാണിക്കുന്നത്.

യോനിപ്പൊരുത്തം
യോനിപ്പൊരുത്തമുള്ളവരില് പരസ്പര സ്നേഹവും വിശ്വാസവും ഉണ്ടാവുന്നു. പുരു യോനിയില്‍ ജനിച്ച പുരുഷന് സ്ത്രീയോനിയില് ജനിച്ച സ്ത്രീ തന്നെയാണ് ഉത്തമം. രണ്ടു പേരും പുരുഷ യോനിയില്‍ ജനിച്ചവരാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നെഗറ്റീവ് ഫലം ആണ് ഉണ്ടാക്കുന്നത്.

രജ്ജുപ്പൊരുത്തം
രജ്ജുപ്പൊരുത്തം ഉത്തമമാണെങ്കില്‍ സന്താനഗുണവും ഉണ്ടാവും എന്നാണ് വിശ്വാസം. 27 നക്ഷത്രങ്ങളില്‍ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. സ്ത്രീ പുരുഷ, നക്ഷത്രങ്ങള്‍ ഒരേ രജ്ജുവില്‍ ആണ് വരുന്നത് എന്നുണ്ടെങ്കില്‍ അത് ദോഷമാണ്.

വേധപ്പൊരുത്തം
വേധപ്പൊരുത്തം ഇല്ല എന്നുണ്ടെങ്കില്‍ ഇവരില്‍ രോഗം, വൈരം, വേര്‍പാട് എന്നിവയെല്ലാം ഫലമായി വരുന്നുണ്ട്. പരസ്പരം വേധദോഷമുള്ളവരാണ് എന്നുണ്ടെങ്കില്‍ വിവാഹം ഉത്തമമല്ല. ഇനി ഇവര്‍ വിവാഹം കഴിച്ചാല്‍ ഇത് കുടുംബത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.



Click it and Unblock the Notifications