Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
January 2023 Horoscope: 2023-ലെ ആദ്യമാസഫലം: ജനുവരിയില്‍ 12 രാശിക്കും ഗുണദോഷഫലങ്ങള്‍
പുതുവര്‍ഷം പുലര്‍ന്നു, ഈ വര്‍ഷം അതായത് 2023-ല്‍ നിങ്ങളുടെ ജനുവരി മാസത്തെ 12 രാശിക്കാരുടേയും ഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

നിങ്ങളുടെ ഈ വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജനുവരി മാസത്തില്‍ കരിയര്‍, കുടുംബം, പ്രണയം എന്നിവയെല്ലാം എന്താണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)
മേടം രാശിക്കാര്‍ക്ക് 2023-ലെ ആദ്യ മാസം വളരെ പ്രധാനപ്പെട്ടതാണ്. ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. ഈ സമയത്ത്, നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. അത് ജോലിയായാലും ബിസിനസ്സായാലും അശ്രദ്ധ ചെറിയ രീതിയില്‍ പോലും പാടില്ല. ഓഫീസില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നു. ജോലിയോടൊപ്പം തന്നെ കുടുംബത്തിനും നിങ്ങള്‍ മുന്‍ഗണന നല്‍കണം. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സീസണല്‍ രോഗങ്ങള്‍ ബാധിക്കാം.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)
ഇടവം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അതുകൊണ്ട് തന്നെ ഈ മാസം നിങ്ങള്‍ക്ക് ഒരു നല്ല വിവാഹാലോചന വന്നേക്കാം വിവാഹം കഴിഞ്ഞവര്‍ക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. സന്താനസൗഭാഗ്യത്തിനുള്ള ഭാഗ്യം ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ശ്രദ്ധയോടെ പണം ചിലവഴിക്കണം. സമ്പാദ്യത്തില്‍ നിങ്ങള്‍ എത്രത്തോളം ശ്രദ്ധ ചെലുത്തുന്നുവോ അത്രയും വേഗം നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.ജോലിയുടെ കാര്യത്തില്‍ ആഗ്രഹിക്കുന്ന സ്ഥലം മാറ്റം ലഭിക്കുന്നു. ബിസിനസുകാരുടെ ബിസിനസ്സ് ഇരട്ടി വേഗത്തില്‍ ലാഭം കൊയ്യുന്നു. ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)
മിഥുനം രാശിക്കാര്‍ക്ക് ജനുവരി മാസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ മാസം നിങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ചും, വഴക്കുകളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ അത് നിങ്ങളെ പലപ്പോഴും മോശമായി ബാധിക്കുന്നു. അശ്രദ്ധ ഒഴിവാക്കണം. ഈ സമയത്ത് നിങ്ങള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പല കാര്യങ്ങളിലും പരാതിപ്പെടാം. നിങ്ങളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ മാസാവസാനം നിങ്ങള്‍ക്ക് ചില നല്ല ഓഫറുകള്‍ ലഭിക്കും. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. കടം തിരിച്ചടക്കേണ്ടി വന്നേക്കാം. ഇതോടൊപ്പം വീടിന്റെ അറ്റകുറ്റപ്പണികള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി നിങ്ങള്‍ ധാരാളം പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. വാഹനം ശ്രദ്ധിച്ച് ഉപയോഗിക്കണം.

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന മാസമാണ് ഈ മാസം. സമ്മിശ്രഫലങ്ങള്‍ ആയിരിക്കും നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും പ്രശ്‌നവും അനുഭവപ്പെടാം. ഒരു ജോലിയിലും നിങ്ങള്‍ക്ക് വലിയ താല്‍പ്പര്യം ഉണ്ടായിരിക്കില്ല. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. മറ്റുള്ളവരുടെ ഉപദേശപ്രകാരം ഒരു ബിസിനസ്സ് തീരുമാനവും എടുക്കരുത്. ജോലി ചെയ്യുന്നവര്‍ വളരെയധിം ശ്രദ്ധിക്കേണ്ടതുണ്ട്. ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കും. നിങ്ങളുടെ വീടിന്റെ സമാധാനം നഷ്ടപ്പെടുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ വരുന്ന തടസ്സം നീങ്ങും, നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ജോലിയില്‍ തടസ്സങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയുള്ള ആളുകള്‍ ഓഫീസില്‍ വളരെ ആക്ടീവ് ആയിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിഭാരം കൂടുതലായിരിക്കാം. ബോസിന്റെ ശ്രദ്ധ നിങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കും. സാമ്പത്തിക രംഗത്ത് ഈ സമയം നിങ്ങള്‍ക്ക് നല്ലതാണ്. കുറഞ്ഞ പ്രയത്‌നത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതാവും. പ്രതികൂല സാഹചര്യങ്ങളില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യകാര്യത്തില്‍ അമിതമായ അശ്രദ്ധ പാടില്ല.

കന്നിരാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)
കന്നി രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണ്ട മാസമാണ്. പ്രത്യേകിച്ചും നിങ്ങള്‍ ലോണുകളും മറ്റും എടുക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ അത് ഭാവിയില്‍ നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രമോഷന്‍ നടക്കുന്ന സമയമാണ്. ജോലിയില്‍ മികച്ച സമയമാണ്. ബിസിനസ് തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കണം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് നേടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ സുപ്രധാന തീരുമാനങ്ങളെ പിന്തുണയ്ക്കും. രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)
തുലാം രാശിക്കാര്‍ക്ക് ഈ മാസം നല്ലതായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഈ കാലയളവില്‍ അത് എത്രയും പെട്ടെന്ന് തീര്ക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഏത് ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജോലിയില്‍ പ്രശ്‌നമുണ്ടാക്കും. ജോലിയുടെ കാര്യത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. വലിയ ലാഭം നേടുന്നതിന് തെറ്റായ വഴികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ ബിസിനസുകാര്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ചില നിയമപരമായ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. വ്യക്തിജീവിതത്തിലെ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങളില്‍ എത്താം. വൈകാരികമായി വളരെ ബലഹീനത അനുഭവപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കണം. പ്രമേഹത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസില്‍ മാറ്റങ്ങള്‍ ഉണ്ടാവും. ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, അമിതമായി എടുക്കുന്നത് ഒഴിവാക്കണം. കാരണം ഇത് ഭാവിയില്‍ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം നല്ലതായിരിക്കില്ല. ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. ഒന്നിനും നിങ്ങള്‍ക്ക് കൃത്യമായി സമയം ലഭിക്കുകയില്ല. നിങ്ങള്‍ക്ക് ക്ഷീണവും തളര്‍ച്ചയും സമ്മര്‍ദ്ദവും അനുഭവപ്പെടാം. എന്നിരുന്നാലും, നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ല. അതിന്റെ ഫലം നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. നിങ്ങളുടെ വരുമാനം കണക്കിലെടുത്ത് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍, ഒരു പ്രശ്‌നവുമില്ല. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവും. ദാമ്പത്യ ജീവിത്തതില്‍ പ്രശ്‌നങ്ങളുണ്ടാവും. നിങ്ങള്‍ ലാപ്ടോപ്പോ കമ്പ്യൂട്ടറോ ധാരാളം ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)
ധനു രാശിക്കാര്‍ക്ക് ഈ മാസം സാമ്പത്തികമായി മികച്ചതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് വലിയ നേട്ടമുണ്ടാകും. ഈ സമയത്ത്, നിങ്ങള്‍ക്ക് ലഭിക്കാതെ പോയ പണവും ലഭിക്കുന്നു. മാസത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ക്ക് ഏതെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ മാസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. നിങ്ങളുടെ പ്രകടനത്തില്‍ ബോസ് സന്തുഷ്ടരായിരിക്കും. ജോലി സംബന്ധമായി ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. തീരുമാനങ്ങള്‍ കൃത്യമായി എടുക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യത്തിന് അനുകൂല സമയമായിരിക്കും.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ ആരംഭം മികച്ചതായിരിക്കും. സാമ്പത്തികമായി നല്ല സമയമായിരിക്കും. എന്നാല്‍ പലപ്പോഴും അമിത ചെലവുകള്‍ കാരണം നിങ്ങളുടെ ബജറ്റ് അസന്തുലിതമാകാം, അതുകൊണ്ട് തന്നെ വളരെയധികം ചിന്തിച്ച് ചെലവഴിക്കണം. ചെലവ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും തുടക്കമിടുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ കഠിനാധ്വാനം ഉണ്ടെങ്കിലും മികച്ച ഫലം ലഭിക്കണ എന്നില്ല. ഈ സമയത്ത് പെട്ടെന്ന് തീരുമാനം എടുക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള കഠിനാധ്വാനത്തില്‍ വിജയം തീര്‍ച്ചയായും ലഭിക്കും. പരീക്ഷയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ജനുവരി. ഇവര്‍ക്ക് വളരെയധികം തിരക്കുണ്ടാവുന്നു. ഈ സമയം നിങ്ങളുടെ ജോലി വളരെയധികം ഗുണം ചെയ്യും. വര്‍ധിക്കും, നിങ്ങളുടെ പങ്കാളിയുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഓഫീസില്‍ വളരെയധികം ബഹുമാനം ലഭിക്കും, ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് മികച്ച പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവും. സന്താന സൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എത്രയും വേഗം കടത്തില്‍ നിന്ന് മുക്തി നേടണമെങ്കില്‍, സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വിവാഹിതരുടെ സന്തോഷം ജീവിതം വര്‍ദ്ധിക്കും, ജീവിത പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)
മീനം രാശിക്കാര്‍ ബിസിനസ് നടത്തുന്നവരാണെങ്കില്‍ ഈ മാസം വളരെ ശ്രദ്ധിക്കേണ്ടാണ്. നിങ്ങള്‍ വലിയ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, അത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പുതിയ ജോലികള്‍ തിരക്കില്‍ ഏറ്റെടുത്ത് ചെയ്യരുത്. ജോലിയില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. ബോസിന് നിങ്ങളോട് വളരെ കര്‍ശനമായി ഇടപെടേണ്ട അവസ്ഥയുണ്ടാവുന്നു. ഈ സമയത്ത്, ചെറിയ തെറ്റുകള്‍ക്ക് പോലും നിങ്ങള്‍ അവരുമായി പ്രശ്ത്തിലായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ആത്മവിശ്വാസം പ്രശ്‌നത്തിലാവാം. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. താമസിയാതെ സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക കാഴ്ചപ്പാടില്‍, ഈ മാസം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ കാലയളവില്‍ ചെലവുകളുടെ പട്ടികയില്‍ കുറവുണ്ടാകാം. നിങ്ങളുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











