For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസം പ്രതീക്ഷിച്ച പോലെ ശുഭകരമല്ല ഈ രാശിക്ക്

|

ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള ഫലങ്ഹളും അനുഭവങ്ങളും ആണ് ഉണ്ടാവുന്നത്. എന്നാൽ അതിനെ മറികടക്കുന്നതിനും പ്രതിരോധിക്കുന്നതിനും എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്.

Most read: പുതുവർഷം ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നവ ഇതാണ്

2019 കഴിഞ്ഞു 2020ലേക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ നിങ്ങളിൽ ഉണ്ടാവാൻ ഇടയുള്ള രാശിമാറ്റം എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാർക്ക് ഈ മാസം ധാരാളം വെല്ലുവിളികൾ ഉണ്ടായിരിക്കും. പലപ്പോഴും സാമ്പത്തികമായി പ്രതിസന്ധികൾ പകുതി ദിവസവും നിങ്ങളെ അലട്ടിക്കൊണ്ടേ ഇരിക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ ഓടേണ്ടി വരുന്ന അവസ്ഥയാണ് ഈ മാസം മേടം രാശിക്കാർക്ക് ഉണ്ടാവുന്നത്. വിവാഹത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹം കഴിഞ്ഞവർക്ക് സന്തോഷകരമായ ഒരു ദാമ്പത്യം ആയിരിക്കും ഉണ്ടാവുന്നതും.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാർക്ക് ഈ മാസം അൽപം നേട്ടങ്ങളോടെ തുടക്കമിടുന്ന ഒരു മാസമായിരിക്കും. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തുടങ്ങാന്‍ പറ്റിയ മാസമായിരിക്കും ജനുവരി മാസം. സാമ്പത്തിക നേട്ടം പല ഭാഗത്ത് നിന്നും നിങ്ങളെ തേടി എത്തും. പകുതിക്ക് നിർത്തിയ പല കാര്യങ്ങളും ആവേശത്തോടെ പൂർത്തീകരിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. കുട്ടികൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള് സാധ്യതയുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാർക്ക് ജനുവരി മാസം സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. ഒരിക്കലും നിരാശരാവേണ്ടി വരില്ല എന്നതാണ് മറ്റൊരു കാര്യം. പലപ്പോഴും നിങ്ങളെ നേട്ടങ്ങൾക്ക് വേണ്ടി ശ്രദ്ധിച്ച് മുന്നേറിയാൽ കൈപ്പിടിയില്‍ ഒതുക്കാവുന്നതാണ് എന്ന ചിന്ത നിങ്ങളിൽ ഉണ്ടാവുന്ന ഒരു മാസമാണ്. ഒരിക്കലും നിരാശയോടെ പിന്തിരിഞ്ഞ് നടക്കേണ്ട അവസ്ഥയുണ്ടാവില്ല. എന്നാൽ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതുകൊണ്ട് അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവണം.

കർക്കിടകം രാശി

കർക്കിടകം രാശി

കർക്കിടകം രാശിക്കാർക്ക് ജനുവരി മാസം പല സർപ്രൈസുകളും കാത്തു വെച്ചിട്ടുണ്ടാവും. ഇതിനെക്കുറിച്ച് തന്നെയായിരിക്കും പിന്നീടുള്ള നിങ്ങളുടെ ചിന്ത. ഒരിക്കലും പ്രതിസന്ധികളിൽ നിങ്ങൾ തളരാത്ത ഒരു മാസമായിരിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും ഒരിക്കലും അതിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. പണം ചിലവാക്കുമ്പോൾ അൽപം ശ്രദ്ധിക്കാം. ശ്രദ്ധയോടെ മുന്നോട്ട് പോയാൽ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളെ ബാധിക്കില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാർക്ക് വരും മാസം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. എന്നാൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി അശ്രാന്തമായി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു മാസം കൂടിയാണ്. ഒരിക്കലും നിങ്ങളുടെ അസ്വസ്ഥതകളെക്കുറിച്ച് മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. ഒരിക്കലും നഷ്ടങ്ങളിൽ തകർന്ന് പോവാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാർക്ക് വെല്ലുവിളികൾ ഉയർത്തുന്ന ഒരു മാസമാണ് ജനുവരി. ജോലിക്കാര്യത്തിൽ അൽപംം സ്ഥാനചലനം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളുടെ നേട്ടങ്ങൾ വെല്ലുവിളികൾ ആയിക്കൊണ്ടിരിക്കും. വരവനുസരിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളിൽ ബാധ്യതകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓരോ ദിവസവും ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങുന്നതിന്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാർക്ക് വരും ദിവസങ്ങൾ സന്തോഷത്തിന്‍റേതായിരിക്കും. ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരാത്ത ഒരു മാസമായിരിക്കും ജനുവരി മാസം. ഇത് നിങ്ങളോട് അടുത്ത് നിൽക്കുന്ന പല കാര്യങ്ങൾക്കും പോസിറ്റീവ് ഫലം നൽകുന്നുണ്ട്. പണം കൈകാര്യം ചെയ്യുമ്പോൾ മാത്രം അല്‍പം ശ്രദ്ധ കൊടുക്കുക. അല്ലെങ്കിൽ ഇത്തരം അവസ്ഥകൾ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഏറ്റവും നല്ല മാസമാണ് ജനുവരി.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും ജോലിക്കാര്യത്തിൽ ശത്രുക്കൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ ചുവടും ശ്രദ്ധിച്ച് നീങ്ങേണ്ടതാണ്. അല്ലെങ്കിൽ അത് നിങ്ങളുടെ നേട്ടങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. കഠിനാധ്വാനത്തിന്‍റെ ഫലം ഇവരെ കാത്തിരിക്കുന്നുണ്ട്. ആഘോഷങ്ങളിൽ പങ്കു ചേരുന്നതിനുള്ള സാധ്യതയുണ്ട്. പണം കൂടുതൽ ചിലവാക്കുമ്പോൾ ശ്രദ്ധ വേണം. എങ്കിലും നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യതയില്ല.

ധനു രാശി

ധനു രാശി

ധനു രാശിക്കാർക്ക് വരും മാസം നേട്ടങ്ങൾക്ക് ഉള്ളത് മാത്രമായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്തേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും നേട്ടങ്ങളുടെ പുറകേ പോവാതെ തനിക്കുള്ളതിനെ കാത്തിരിക്കുന്നവരായിരിക്കും ഈ രാശിക്കാർ. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനും ബിസിനസിൽ നേട്ടമുണ്ടാക്കുന്നതിനും ഉള്ള ഒരു മാസമാണ് ജനുവരി മാസം ഈ രാശിക്കാർക്ക്.

 മകരം രാശി

മകരം രാശി

മകരം രാശിക്കാർക്ക് പൊതുവേ അൽപം മങ്ങലോട് കൂടിയ മാസമായിരിക്കും ജനുവരി മാസം. നിങ്ങളുടെ ഇന്ന് എന്താണ് എന്ന് കണക്കു കൂട്ടി മുന്നോട്ട് പോവുന്ന സ്വഭാവക്കാരായിരിക്കും. ഒരിക്കലും പ്രതിസന്ധികളെ വെല്ലുവിളികൾ ആയി എടുക്കരുത്. ശ്രദ്ധിക്കേണ്ട കാര്യം പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം എന്നുള്ളതാണ്. നേട്ടങ്ങൾ ഉണ്ടാക്കുന്നതിലൂടെ അത് നിങ്ങളുട നഷ്ടങ്ങളിലേക്ക്ക വാതിൽ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് നിങ്ങൾ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്ന ഒരു മാസമാണ് ജനുവരി.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാർക്ക് ഈ മാസം ആരോഗ്യപ്രശ്നങ്ങൾ ചെറിയ രീതിയിൽ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധ വേണം. അല്ലെങ്കിൽ ആശുപത്രി വാസത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. പണത്തിന്‍റെ കാര്യത്തില്‍ ടെൻഷനടിക്കേണ്ട ആവശ്യമില്ല. പലഭാഗത്ത് നിന്നും അപ്രതീക്ഷിത ധനം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക ലാഭം ഉണ്ടാവുന്നുണ്ട്. പങ്കാളിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധ വേണം.

മീനം രാശി

മീനം രാശി

മീനം രാശിക്കാർക്ക് 2020-ന്‍റെ ആദ്യ മാസം തന്നെ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഒരിക്കലും പാലിക്കാൻ പറ്റാത്ത കുറേ വാഗ്ദാനങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇവരെ ബാധിക്കുന്നുണ്ട്. പല അവസ്ഥയിലും നിങ്ങൾക്ക് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ഈ മാസം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവാത്ത ഒരു മാസമാണ് ജനുവരി മീനം രാശിക്കാർക്ക്.

English summary

January 2020 Monthly Horoscope In Malayalam

Read your monthly horoscope for January 2020 to know how it will be.
X