For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Janmashtami 2022: കൃഷ്ണന്റെ മയില്‍പ്പീലിക്ക് പുറകിലെ രഹസ്യം ഇതാണ്

|

ശ്രീകൃഷ്ണന്റെ ചിത്രം കാണുമ്പോഴെല്ലാം നാം ശ്രദ്ധിക്കുന്ന ഒന്നാണ് മയില്‍പ്പീലി. ഉണ്ണിക്കണ്ണനായാലും കൃഷ്ണനായാലും ഗുരുവായൂരപ്പനായാലും ആരിലും മയില്‍പ്പീലി ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഭഗവാന്‍ മയില്‍പ്പീലി ധാരിയായി എന്നത് പലര്‍ക്കും അറിയില്ല. ഭഗവാന്റ ജീവിതം എന്നത് നമ്മുടെ സമൂഹത്തിന് ദിശാബോധം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഭഗവാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം തന്നെ വളരെയധികം പ്രാധാന്യവും ഉണ്ട്. ഭഗവാനെ പ്രതിനിധീകരിച്ചിട്ടുള്ള ഓരോ അടയാളത്തിനും ഓരോ പ്രാധാന്യമുണ്ട്. അത് മയില്‍പ്പീലിയാകട്ടെ, മഞ്ഞപ്പട്ട് ആവട്ടെ, ഓടക്കുഴലാവട്ടെ എന്തിനും വളരെയധികം പ്രാധാന്യം ഉണ്ട്.

Janmashtami 2022

ഇത് പലപ്പോഴും മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതും ആണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ശ്രീകൃഷ്ണന്റെ ഓരോ അടയാളങ്ങളും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അതിന്റേതായ പ്രാധാന്യവും ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാവുന്നുണ്ട്. പ്രായഭേദമന്യേയാണ് എല്ലാവരും ശ്രീകൃഷ്ണനെ ആരാധിക്കുന്നത്. കൊച്ചുകുട്ടി മുതല്‍ മുതിര്‍ന്ന മനുഷ്യര്‍ വരെ കൃഷ്ണനെ ആരാധിക്കുന്നു. ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതും കൃഷ്ണനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിഹ്നങ്ങളും ഏതൊക്കെയെന്ന് നോക്കാം.

ഓടക്കുഴല്‍

ഓടക്കുഴല്‍

ഓടക്കുഴല്‍ ഭഗവാന്‍ കൃഷ്ണന് ഒഴിവാക്കാനാവാത്തതാണ്. ഓടക്കുഴലില്ലാതെ കൃഷ്ണനെ സങ്കല്‍പ്പിക്കുക എന്നത് തന്നെ സാധ്യമല്ല. പുല്ലാങ്കുഴല്‍ വായിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ മുരളീധരന്‍ എന്ന് അറിയപ്പെട്ടിരുന്നു. ശ്രുതിമധുരമായ ഭഗവാന്റെ പുല്ലാങ്കുഴല്‍ ആലാപനത്തില്‍ ഏതൊരാളും അലിഞ്ഞില്ലാതാവും എന്നാണ് വിശ്വാസം. അമ്പാടിയിലെ ഗോക്കള്‍ വരെ ഭഗവാന്റെ പുല്ലാങ്കുഴല്‍ വായന ആസ്വദിച്ചിരുന്നു എന്നും ഐതിഹ്യമുണ്ട്. എന്നാല്‍ ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഏത് സാഹചര്യത്തിലും സന്തോഷത്തോടെയും നല്ല സ്വഭാവത്തോടെയും മറ്റുള്ളവരോട് ഇടപെടണം എന്നാണ് വ്യക്തമാക്കുന്നത്. ഇത് മാത്രമല്ല തന്റെ സന്തോഷം മറ്റൊരാളിലേക്ക് പകരുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം.

മയില്‍പ്പീലി

മയില്‍പ്പീലി

മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തിയ ഭഗവാന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും നാം നിരവധി കണ്ടിട്ടുണ്ട്. അത്രയേറെ ഭഗവാന് പ്രിയപ്പെട്ടതായിരുന്നു മയില്‍പ്പീലി. ജീവിതത്തില്‍ അത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നതാണ് മയില്‍പ്പീലി എന്നാണ് ഭഗവാന്റെ ജീവിതം നമുക്ക് കാണിച്ച് തരുന്നത്. മതഗ്രന്ഥങ്ങളിലും മയില്‍പ്പീലിക്ക് വളരെയധികം പ്രാധാന്യമുണ്ട്. വാസ്തുശാസ്ത്രപരമായി പോലും മയില്‍പ്പീലിക്കുള്ള പങ്ക് നിസ്സാരമല്ല. മയില്‍പ്പീലി സൂക്ഷിക്കുന്നത് ജീവിതത്തിലെ പ്രശ്നങ്ങള്‍ കുറയ്ക്കുകയും സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യും എന്നാണ് വിശ്വാസം.

വെണ്ണ

വെണ്ണ

വെണ്ണക്കള്ളന്‍ എന്നാണ് കൃഷ്ണനെ വിളിച്ചിരുന്നത്. ഗോകുലത്തിലും അമ്പാടിയിലും എല്ലാം വെണ്ണ മോഷ്ടിച്ച കണ്ണനെ യശോദ ഉരലില്‍ കെട്ടിയിട്ട കഥ വരെ നാം പുരാണത്തില്‍ കേട്ടിട്ടുണ്ട്. കൃഷ്ണന് വേണ്ടി പല വഴിപാടുകളും സമര്‍പ്പിക്കുമ്പോള്‍ അതില്‍ പ്രധാനപ്പെട്ടതായിരുന്നു തൃക്കൈവെണ്ണ. ഇത് സമര്‍പ്പിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും ഇല്ലാതാക്കും എന്നാണ് വിശ്വാസം. അത് മാത്രമല്ല പുളിയും മധുരവും കലര്‍ന്ന രുചിയാണ് വെണ്ണക്ക് എപ്പോഴും ഇത് അര്‍ത്ഥമാക്കുന്നത് നമ്മുടെ ജീവിതം വെണ്ണ പോലെ ഇടകലര്‍ന്നതാണ് എന്നാണ്. സുഖവും ദു:ഖവും ഒരുപോലെ വരുന്നതാണ് ജീവിതം.

താമര

താമര

താമര എന്നത് ശുദ്ധജലസസ്യമാണ്. ഭഗവാന്‍ വിഷ്ണുവിന്റെ ഉദരത്തില്‍ നിന്ന് പുറത്തേക്ക് വന്ന താമരയിലാണ് ബ്രഹ്മാവ് കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. അത്രയേറെ പ്രാധാന്യമാണ് താമരക്കുള്ളത്. അതുകൊണ്ട് തന്നെ താമരപ്പൂവ് വളരെ ശുദ്ധമായി കണക്കാക്കപ്പെടുന്നു. ചെളിക്കുണ്ടിലാണ് വളരുന്നതെങ്കിലും അതിന്റെ പുറമേയുള്ള ഭംഗിയും ശുദ്ധിയും നഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെയാണ് ജീവിതവും കഷ്ടപ്പാടുകളും പ്രയാസവും ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം കരകയറി സന്തോഷത്തോടെ ജീവിക്കാന്‍ നമുക്ക് സാധിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വൈജയന്തി മാല

വൈജയന്തി മാല

ത്രിമൂര്‍ത്തികളില്‍ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീ കൃഷ്ണന്‍ വൈജയന്തി മാല ധരിക്കുന്നു. ഈ മാല തയ്യാറാക്കുന്നത് താമരവിത്ത് ഉപയോഗിച്ചാണഅ. ഇത് വളരെ കഠിനമായ ഒന്നാണ്. അത്രയേറം ബലമുള്ള ഈ വിത്തുകള്‍ എടുത്ത് മാലകോര്‍ത്ത് ധരിക്കാമെങ്കില്‍ ജീവിതത്തിലെ ഏത് പ്രശ്‌നത്തേയും നമുക്ക് നിസ്സാരമായി പരിഹരിക്കാം എന്നാണ് സൂചിപ്പിക്കുന്നത്. ഏത് സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പശു

പശു

ഭഗവാന്റെ സന്തത സഹചാരിയായിരുന്നു പശു. അതുകൊണ്ട് തന്നെ അത്രയേറെ പവിത്രമായ മൃഗമായാണ് പശുവിനെ കണക്കാക്കുന്നത്. പശുവിന്റെ പാല്‍, തൈര്, ഗോമൂത്രം, ചാണകം, നെയ്യ് എന്നിവയെല്ലാം വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ്. ഇതിനെ പഞ്ചഗവ്യം ന്നാണ് പറയുന്നത്. ഇതെല്ലാം കഷ്ടപ്പാടുകള്‍ ഒഴിവാക്കുകയും ഐശ്വര്യം നല്‍കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇത്രയും കാര്യങ്ങള്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ നമുക്കോരോരുത്തര്‍ക്കും ഓര്‍ക്കാവുന്നതാണ്.

ജന്മാഷ്ടമിയില്‍ 12 രാശിക്കാരും ഇവ ദാനം ചെയ്താല്‍ ഫലം സര്‍വ്വൈശ്വര്യംജന്മാഷ്ടമിയില്‍ 12 രാശിക്കാരും ഇവ ദാനം ചെയ്താല്‍ ഫലം സര്‍വ്വൈശ്വര്യം

സൂര്യന്‍ ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയുംസൂര്യന്‍ ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

English summary

Janmashtami 2022: Why Does Lord Krishna Wear Peacock Feather And Loves Flute In Malayalam

Here in this article we are discussing about why does lord krishna wear peacock feather on his crown and loves flute in malayalam.
Story first published: Wednesday, August 17, 2022, 18:15 [IST]
X
Desktop Bottom Promotion