For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മാഷ്ടമിയില്‍ 12 രാശിക്കാരും ഇവ ദാനം ചെയ്താല്‍ ഫലം സര്‍വ്വൈശ്വര്യം

|

ജന്മാഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തി എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഈ വര്‍ഷത്തെ ജന്മാഷ്ടമി വരുന്നത് ഓഗസ്റ്റ് 18-19 ദിവസങ്ങളിലാണ്. ഈ ദിനം ശ്രീകൃഷ്ണഭഗവാനെ ആരാധിക്കുകയും ഭഗവാന്റെ വേഷം കെട്ടി കുട്ടികള്‍ ക്ഷേത്രങ്ങളില്‍ നിന്ന് ഘോഷയാത്ര നടത്തുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്‍ എന്നത് സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണെന്ന് നമുക്കറിയാം. ഈ ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും മാറുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു.

Janmashtami 2022

ജന്മാഷ്ടമി ദിനത്തില്‍ ജ്യോതിഷത്തിനും വളരെധികം പ്രാധാന്യമുണ്ട്. ഈ ദിനത്തില്‍ നാം അല്‍പം ശ്രദ്ധയോടെ ഇനി പറയുന്ന വസ്തുക്കള്‍ ദാനം ചെയ്താല്‍ അത് നിങ്ങള്‍ക്ക് സന്തോഷവു സമാധാനവും സര്‍വ്വൈശ്വര്യവും നല്‍കും എന്നാണ് വിശ്വാസം. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പൂജയും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. എന്നാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് രാശിപ്രകാരം ദാനം ചെയ്താല്‍ ചില പുണ്യ ഫലങ്ങള്‍ കൂടി ലഭിക്കുന്നു. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം രാശി

മേടം രാശി

നിങ്ങള്‍ മേടരാശിക്കാരാണെങ്കില്‍, നിങ്ങള്‍ക്ക് നെയ്യ്, ചുവന്ന തുണി, വാഴപ്പഴം, മാതള നാരങ്ങ, ചെമ്പ്, ഗോതമ്പ് എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ വെള്ളി അല്ലെങ്കില്‍ വെള്ളി വസ്തുക്കളില്‍ നിര്‍മ്മിച്ച എന്തെങ്കിലും ദാനം ചെയ്യാവുന്നതാണ്. ഇതോടൊപ്പം തന്നെ നെയ്യ്, പഴങ്ങള്‍, പൂക്കള്‍, തൈര് എന്നിവ ദാനം ചെയ്യാനും ശ്രദ്ധിക്കണം. വിവാഹ ചടങ്ങുകളിലോ മറ്റോ ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കുങ്കുമം, ചെറുപയര്‍, മഞ്ഞള്‍ എന്നിവയും ഇതോടൊപ്പം ദാനം ചെയ്യാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്ക് ഇനി പറയുന്ന വസ്തുക്കള്‍ ദാനം ചെയ്യാവുന്നതാണ്. ഇതില്‍ വരുന്നതാണ് ചെറുപയര്‍, വെളിച്ചെണ്ണ, വാഴപ്പഴം, വളകള്‍, സിന്ദൂരം ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ. മഞ്ഞ നിറമുള്ള വസ്ത്രം ഭഗവാന് സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടും ദുരിതവും അകറ്റി സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് വെള്ളി, മുത്ത്, വെള്ള വസ്ത്രങ്ങള്‍, തൈര്, പാല്‍, വെള്ളം, അരി, തേങ്ങ, ശര്‍ക്കര എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് ദാനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കടങ്ങള്‍ അകറ്റുന്നതിനും സാമ്പത്തിക പ്രയാസം മാറ്റുന്നതിനും സഹായിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഐക്യവും സമാധാനവും ലഭിക്കാന്‍ ദാനം ചെയ്യേണ്ട വസ്തുക്കള്‍ എന്ന് പറയുന്നത് എപ്പോഴും ശര്‍ക്കര, ചുവന്ന വസ്ത്രങ്ങള്‍, സിന്ദൂരം, മെഴുകുതിരികള്‍, കര്‍പ്പൂരം, ചെമ്പ്, പാത്രങ്ങള്‍ എന്നിവയാണ്. ഇവ ദാനം ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാരായവര്‍ ജന്മാഷ്ടമി ദിനത്തില്‍ പഞ്ചസാര, കരിമ്പ്, പനീര്‍, തൈര്, ക്രീം, ശുദ്ധമായ നെയ്യ്, പാലുല്‍പ്പന്നങ്ങള്‍, വെളുത്ത അരി, വെളുത്ത പൂക്കള്‍, കശുവണ്ടി എന്നിവ ദാനം നല്‍കാവുന്നതാണ്. ഇത് ദാനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു എന്നാണ് വിശ്വാസം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ നെയ്യ്, കര്‍പ്പൂരം, തൈര്, വെള്ളി, അരി, പഞ്ചസാര, വെള്ള വസ്ത്രങ്ങള്‍, അല്ലെങ്കില്‍ പൂക്കള്‍ എന്നിവ ദാനം നല്‍കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വെള്ളിയും ദാനം ചെയ്യാവുന്നതാണ്

വൃശ്ചിക രാശി

വൃശ്ചിക രാശി

വൃശ്ചിക രാശിക്കാര്‍ക്ക് ജന്മാഷ്ടമി ദിനത്തില്‍ മികച്ച കാര്യങ്ങള്‍ ഐശ്വര്യ വര്‍ദ്ധനവിന് വേണ്ടി ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക്ക പാവപ്പെട്ടവര്‍ക്ക് പണം ദാനമായി നല്‍കാവുന്നതാണ്. ഭക്ഷ്യ വസ്തുക്കള്‍ ദാനം ചെയ്യുന്നതും നല്ലതാണ്. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാവുന്നതാണ്. ഇതെല്ലാം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാരാണെങ്കില്‍ നിങ്ങള്‍ക്ക് പശുക്കള്‍ക്ക് ശര്‍ക്കര നല്‍കുകയോ പച്ചപ്പുല്ല് നല്‍കുകയോ ചെയ്യാവുന്നതാണ്. ഇത് കൂടാതെ ക്ഷേത്രത്തില്‍ മഞ്ഞള്‍ ദാനം ചെയ്യുന്നതും നല്ലതാണ്. ശിവലിംഗത്തിന് വെണ്ണ സമര്‍പ്പിക്കണം. വഴിപാട് നടത്തുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ശ്രീകൃഷണ ക്ഷേത്ര ദര്‍ശനവും ശിവക്ഷേത്ര ദര്‍ശനവും നടത്താവുന്നതാണ്. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ശിവലിംഗത്തില്‍ കറുത്ത എള്ള് അര്‍പ്പിക്കാം കൂടാതെ ആല്‍മരത്തിനെ ആരാധിക്കുകയും വിളക്ക് കൊളുത്തുകയും ചെയ്യാം. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യാം. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യം നിറക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പാത്രങ്ങള്‍, വെളിച്ചെണ്ണ, കടുകെണ്ണ തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അവരുടെ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി ദാനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും സന്തോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് മഞ്ഞള്‍, മഞ്ഞ പൂക്കള്‍, തേന്‍, ഗ്രാമ്പൂ, കുങ്കുമം, പഞ്ചസാര എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം ദാനം ചെയ്യാം. പക്ഷിമൃഗാദികള്‍ക്കും ഭക്ഷണം നല്‍കാവുന്നതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യവും ഈശ്വരാനുഗ്രഹവും നല്‍കുന്നു.

ഭഗവാന് രാശിപ്രകാരം ഇവയെല്ലാം സമര്‍പ്പിക്കാം; ഈശ്വരാനുഗ്രഹവും സമ്പത്തും കൂടെഭഗവാന് രാശിപ്രകാരം ഇവയെല്ലാം സമര്‍പ്പിക്കാം; ഈശ്വരാനുഗ്രഹവും സമ്പത്തും കൂടെ

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

English summary

Janmashtami 2022: What to Donate as Per Your Zodiac Sign to Bring Prosperity in Your Life In Malayalam

Here in this article we are discussing about what to donate as per your zodiac sign to bring prosperity in your life on jamashtami day in malayalam. Take a look.
Story first published: Tuesday, August 16, 2022, 17:12 [IST]
X
Desktop Bottom Promotion