Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
Don't Miss
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഭഗവാന് രാശിപ്രകാരം ഇവയെല്ലാം സമര്‍പ്പിക്കാം; ഈശ്വരാനുഗ്രഹവും സമ്പത്തും കൂടെ
എല്ലാ വര്‍ഷവും മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ഭക്തര്‍ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യം ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വരെയുണ്ട് എന്നുള്ളതാണ്. ഭദ്രപദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിവസമാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഈ ദിനത്തില്‍ പ്രത്യേക ഉപവാസങ്ങളും പ്രാര്‍ത്ഥനകളും എല്ലാം ഉണ്ടാവുന്നുണ്ട്. ഉപവാസം അനുഷ്ഠിക്കുമ്പോള്‍, ഭക്തര്‍ രാത്രി മുഴുവന്‍ ഭഗവാനെ ആരാധിക്കും. ഏതൊരു വ്യക്തിയും അവരുടെ രാശിപ്രകാരം ദൈവത്തിന് നിവേദ്യം അര്‍പ്പിച്ചാല്‍ നല്ല കര്‍മ്മവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

മേടം
മേടം രാശിക്കാര്‍ ഭഗവാന് പഞ്ചസാര നല്‍കുന്നത് അങ്ങേയറ്റം മികച്ച ഫലങ്ങള്‍ നല്‍കും. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കുക മാത്രമല്ല, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് ചെയ്യാന്‍ എല്ലാ മേടം രാശിക്കാരും ശ്രദ്ധിക്കുക.

ഇടവം
ഈ ജന്മാഷ്ടമിയില് നിങ്ങള്‍ ഭഗവാന് വെണ്ണ അര്‍പ്പിക്കണം. ഇത് നിങ്ങള്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം കൊണ്ട് മാത്രമല്ല, നിങ്ങള്‍ക്ക് മികച്ച ആരോഗ്യം ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വെണ്ണ ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്.

മിഥുനം
നിങ്ങള്‍ ഒരു മിഥുനം രാശിക്കാരനാണെങ്കില്‍, പശുവിന് പാലില്‍ നിന്ന് നിര്‍മ്മിച്ച ശുദ്ധമായ നെയ്യും തൈരും നിവേദിക്കുക. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ സന്തോഷവും സമൃദ്ധിയും ഇതിലൂടെ ഉണ്ടാവുന്നു. കൂടാതെ മികച്ച ഔദ്യോഗിക ജീവിതം ആസ്വദിക്കും.
ജന്മാഷ്ടമി
ദിനത്തില്‍
അഷ്ടോത്തര
ശതനാമാവലി;
ഫലങ്ങള്‍
അതിശയകരം

കര്‍ക്കിടകം
ഈ ദിവസം നിങ്ങള്‍ കുങ്കുമം കലര്‍ന്ന പാല് ഭഗവാന് സമര്‍പ്പിക്കണം. സന്താന സഭാഗ്യത്തിന് ഇത് ഫലം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ നിവേദ്യം അര്‍പ്പിക്കേണ്ടതാണ്.

ചിങ്ങം
നെയ്യ് മിശ്രിതത്തില്‍ കലക്കിയ ഒരു നിവേദ്യം ശ്രീകൃഷ്ണന് സമര്‍പ്പിക്കണം. ഇത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ജോലിസ്ഥലത്ത് പ്രമോഷന് നേടാന്‍ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും.

കന്നി
കന്നിരാശിക്ക്, ജന്മാഷ്ടമി ദിവസം, ജനങ്ങള്‍ക്ക് ശ്രീകൃഷ്ണന് മാമ്പഴം സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കുകയും ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യും.

തുലാം
ഈ ദിവസം തുലാം രാശിക്കാര്‍ക്ക് ശ്രീകൃഷ്ണന് ശുദ്ധമായ നെയ്യ് നല്‍കുന്നത് അനുകൂലമായിരിക്കും. ഇത് നിങ്ങളുടെ എല്ലാ രോഗങ്ങളില്‍ നിന്നും മുക്തി നേടുക മാത്രമല്ല, അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുകയും ചെയ്യും.

വൃശ്ചികം
ഭഗവാന് ശ്രീകൃഷ്ണ ദിനത്തില്‍ പാല് അര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ഭവാന്റെ അനുഗ്രഹം ലഭിക്കും, അതോടൊപ്പം നിങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും. ഇത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നുണ്ട്.

ധനു
പഴങ്ങളും പഞ്ചാമൃതവും ഭഗവാന് സമര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. നിങ്ങളുടെ എല്ലാ എതിരാളികളെയും കീഴടക്കാന്‍ ഇത് നിങ്ങളെ പ്രാപ്തരാക്കും. ശത്രുക്കളെ ഇല്ലാതാക്കുന്നതിനും ശത്രു ദോഷത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നുണ്ട്.

മകരം
മകരം രാശിക്കാര്‍ ഈ ജന്മാഷ്ടമി ദിനത്തില്‍ ഭഗവാന് നെയ്യ് സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ മികച്ച അവസരങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുന്നു.

കുംഭം
കുംഭം രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ഭഗവാന് പാലും പഴവും അര്‍പ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്കെല്ലാം ഇത് മികച്ചതാണ്. ഭഗവാന് വളരെയധികം ശുദ്ധിയോടെ വേണം ഇത് സമര്‍പ്പിക്കുന്നതിന്.

മീനം
മീനം രാശിക്കാര്‍ ഈ ജന്മാഷ്ടമി ദിവസം, ശ്രീകൃഷ്ണന് നെയ്യ് നേദിക്കുന്നത് ശുഭകരമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധി കൊണ്ട് വരുന്നു എന്ന് മാത്രമല്ല, നിങ്ങളുടെ പാതയില്‍ നിന്ന് നിയമവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുകയും ചെയ്യും.
ജന്മാഷ്ടമി
ദിനത്തില്‍
ഈ
മന്ത്രം;
ഐശ്വര്യവും
സന്താനഭാഗ്യവും
ഫലം