Just In
- 1 hr ago
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് അമ്മയ്ക്കും കുഞ്ഞിനും നല്‍കും ഗുണം
- 1 hr ago
അവിവാഹിതരില്‍ ഹൃദ്രോഗം മൂലമുണ്ടാവുന്ന മരണം കൂടുതലെന്ന് പഠനം
- 3 hrs ago
ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം
- 4 hrs ago
കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം
Don't Miss
- Automobiles
ചെറിയ കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ തിരിച്ചടി; എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് Maruti
- Finance
പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേ
- Movies
'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി
- News
'അച്ഛന് അന്നേ എന്നോട് പറഞ്ഞതാണ്..';ബിജെപിയിലേക്കെന്ന വ്യക്തമായ സൂചനയുമായി ഹര്‍ദിക് പട്ടേല്‍
- Sports
IPL 2022: 'സ്റ്റാര്‍ക്ക് മുതല്‍ സ്റ്റോക്സ് വരെ', സിഎസ്കെ നോട്ടമിടുന്ന അഞ്ച് വിദേശ താരങ്ങളിതാ
- Travel
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
- Technology
പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും
ആഗ്രഹ സാഫല്യം നല്‍കും ശ്രീകൃഷ്ണ ജയന്തി
ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കപ്പെടുന്നത്. ചിങ്ങ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ രോഹിണി ദിവസമാണ് കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി എന്നീ പേരുകളില്‍ ആഘോഷിക്കപ്പെടുന്നത്.
കലിയുഗാവസാനം
എന്ന്,
സൂചനകള്‍
ഇതാ
ശ്രീകൃഷ്ണ ജയന്തിക്ക് പുറകില്‍ നിരവധി ഐതിഹ്യങ്ങളുണ്ട്. വിശ്വാസമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനും മുന്‍പാണ്. ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ചുള്ള ചില വിശ്വാസങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മന്ത്രജപങ്ങള്‍
അഷ്ടമി രോഹിണി വളരെ വിപുലമായി തന്നെ ആഘോഷിക്കുന്നവരാണ് നമ്മളെല്ലാവരും. ഭക്തിയോട് കൂടി ഭഗവല്‍ മന്ത്രങ്ങള്‍ ഉരുവിടുന്നതിലും പുണ്യം വേറൊന്നും ഇല്ലെന്ന് തന്നെ പറയാം.

സന്താന സൗഭാഗ്യത്തിന്
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് അഷ്ടമി രോഹിണി ദിവസം കുളിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ച് സന്താനഗോപാലം മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

കുട്ടികളുടെ ബുദ്ധിശക്തി
കുട്ടികളുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വിദ്യാഗോപാല മന്ത്രം ഉരുവിടുന്നതും നല്ലതാണ്.

ആയുസ്സിനും ആരോഗ്യത്തിനും
ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ദശാകാല ദോഷങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉരുവിടാവുന്ന മന്ത്രമാണ് ആയുര്‍ഗോപാല മന്ത്രം. ജന്മാഷ്ടമി ദിനത്തില്‍ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

ഐശ്വര്യം വര്‍ദ്ധിക്കാന്‍
ഐശ്വര്യവും സമ്പത്തും തന്നെയാണ് ഏതൊരു മനുഷ്യന്റേയും നിലനില്‍പ്പിന്നാധാരം. ഇവ വര്‍ദ്ധിക്കാനും രാജഗോപാലമന്ത്രം ജന്മാഷ്ടമി ദിനത്തില്‍ ഉരുവിടണം.

ഭഗവാന്റെ അനുഗ്രഹത്തിന്
ഭഗവാന്റെ അനുഗ്രഹവും ആശിസ്സുകളും ലഭിക്കാന്‍ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണായ ജപിക്കുന്നതും നല്ലതാണ്. ഇത് ജപിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകും.