Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കഷ്ടപ്പാടിന് വിട, ഇനി തലവര മാറുന്ന കാലം; അഷ്ടമിരോഹിണിയോടെ ജീവിതം മാറുന്ന നക്ഷത്രക്കാര്‍
ശ്രീകൃഷ്ണന്റെ ജന്‍മദിനം ഭാരതത്തിലുടനീളം കൃഷ്ണജന്‍മാഷ്ടമിയായി കൊണ്ടാടുന്നു. അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്‍മാഷ്ടമി തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ വര്‍ഷം ജന്‍മാഷ്ടമി വരുന്നത് സെപ്റ്റംബര്‍ 6 ബുധനാഴ്ചയാണ്. ജ്യോതിഷപരമായി ഈ സമയം സൂര്യന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് സഞ്ചരിക്കുന്നു. പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകള്‍ കടന്നുവരും. സെപ്റ്റംബര്‍ 18ന് കന്നിമാസം തുടങ്ങും. ശനി വക്രതയില്‍ ചതയത്തിന്റെ ഒന്നാം പാദത്തില്‍ സഞ്ചരിക്കുന്നു. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നു.
അടുത്തവര്‍ഷം ജനുവരി വരെ വ്യാഴം വക്രത്തിലായിരിക്കും. ശുക്രന്‍ ഈ മാസം കര്‍ക്കിടകം രാശിയില്‍ നില്‍ക്കുന്നു. ഈ കൃഷ്ണ ജന്‍മാഷ്ടി അനുകൂലമാകുന്ന ചില നക്ഷത്രക്കാരുണ്ട്. വ്യാഴത്തിന്റെ വക്രഗതി മൂലമാണ് ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ജന്‍മാഷ്ടമി വേളയില്‍ ഭാഗ്യത്തിന്റെ അനുഗ്രഹവും ഈശ്വരാധീനവും നിങ്ങള്‍ക്കുണ്ടാകും. ആ നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി മൂലം ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുചേരും. അഷ്ടമിരോഹിണിയുമായി ബന്ധപ്പെട്ട് ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഇരട്ടിക്കും. ഗ്രഹങ്ങളുടെ ശുഭഫലം നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. സാമ്പത്തിക പരാധീനതകളില്‍ നിന്ന് രക്ഷ നേടാനാകും.
എല്ലാ കാര്യങ്ങളിലും വിജയിക്കാനുള്ള ഒരു ഊര്‍ജ്ജം നിങ്ങളുടെ ഉള്ളിലുണ്ടാകും. സുഖഭോഗങ്ങള്‍ ജീവിതത്തില്‍ വേണ്ടുവോളം വന്നുചേരും. വിവിധ രീതികളിലുള്ള പദവികള്‍ നിങ്ങളെ തേടിവരും. കുടുംബവുമായുള്ള ബന്ധം പതിവിലും മെച്ചപ്പെടും. ജോലിസ്ഥലത്ത് പുതിയ കാര്യങ്ങള്‍ നടത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് നേട്ടവും ലഭിക്കുന്നതായിരിക്കും. ധനവരവ് വര്‍ധിക്കും.
അനിഴം
ഗ്രഹസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ജന്‍മാഷ്ടമി ദിവസം ഭഗവാന്റെ കൃപാകടാക്ഷം നിങ്ങള്‍ക്കൊപ്പമുണ്ടാകും. വ്യാഴം വക്രഗതിയിലായതിനാല്‍ അനുകൂലമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ഭഗവാന്റെ കടാക്ഷമുള്ളതിനാല്‍ത്തന്നെ പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ വന്നുചേരുന്നതാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. നിത്യവും നിങ്ങള്‍ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത്, ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കും.
ചോതി
വ്യാഴത്തിന്റെ വക്രഗതിയുമായി ബന്ധപ്പെട്ട് വളരെയേറെ നേട്ടങ്ങള്‍ ലഭിക്കുന്ന നക്ഷത്രക്കാരാണ് ചോതി നക്ഷത്രക്കാര്‍. ജന്മാഷ്ടമി ദിനം മുതല്‍ സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിവരും. ജോലിക്കാര്‍ക്ക് പദവികളില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയില്‍ മുന്നേറാന്‍ അവസരമുണ്ടാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യക്ലേശങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭഗവാന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ നിന്ന് പല അപകടങ്ങളും ഒഴിഞ്ഞുപോകുന്ന സമയമാണ് ഇത്. നിത്യവും ഭഗവാന്റെ മന്ത്രങ്ങള്‍ ചൊല്ലുന്നതും പ്രാര്‍ത്ഥിക്കുന്നതും നിങ്ങള്‍ക്ക് ഗുണകരമാണ്.

വിശാഖം
വിശാഖം നക്ഷത്രജാതകര്‍ക്ക് ജന്‍മാഷ്ടമി മുതല്‍ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുചേരുന്നതായിരിക്കും. വ്യാപാരം, വ്യവസായം എന്നിവയില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമയമായിരിക്കും ഇത്. ജോലിയില്‍ ചെറുതും വലുതുമായ പദവികള്‍ വന്നുചേരും. തൊഴില്‍ മേഖലയില്‍ ഒരു മുന്നേറ്റം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
നിങ്ങളുടെ ബൗധിക കഴിവുകള്‍ വികസിക്കും. ഏത് കാര്യവും വിവേകത്തോടെ ചിന്തിച്ച് പ്രവര്‍ത്തിക്കും. ദിശാബോധത്തോടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കൈവരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാകും. സാമ്പത്തികമായി ഈ സമയം നല്ലതായിരിക്കും. വ്യാഴത്തിന്റെ വക്രഗതി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.
പൂരം
ശുക്രന്‍ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് ചില യാത്രകള്‍ നടത്താനാകും. ജോലിക്കാര്‍ക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ജന്‍മാഷ്ടമി മുതല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുചേരുന്നതായിരിക്കും. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും നിങ്ങളെ തേടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാകും. വീട്ടന്തരീക്ഷത്തില്‍ നല്ല മാറ്റങ്ങള്‍ കാണും. വ്യാഴത്തിന്റെ വക്രഗതി അനുകൂലമായതിനാല്‍ത്തന്നെ സാമ്പത്തികമായി ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടിവരുന്നതായിരിക്കും. ജന്മാഷ്ടമി മുതല്‍ നല്ല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാണപ്പെടും. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും കൈവരും.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ കൈവരുന്ന സമയമാണ് ഇത്. വ്യാഴം വക്രഗതിയില്‍ ആയതിനാലും ജന്‍മാഷ്ടമി വേളയില്‍ ഭഗവാന്റെ അനുഗ്രഹമുള്ളതിനാലും നിങ്ങളുടെ ജീവിതത്തില്‍ പല നല്ല മാറ്റങ്ങളും കാണപ്പെടും. എതിരാളികളെ ജയിക്കാനാകും. ജോലി രംഗത്ത് പുത്തല്‍ ഊര്‍ജ്ജം കാണപ്പെടും.
നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണമായ ഫലം ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഏകാഗ്രത വര്‍ധിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. ആഢംബര വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. അഷ്ടമി രോഹിണി മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നുചേരും.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുചേരുന്ന സമയമാണ് ഈ ജന്‍മാഷ്ടമി. വ്യാഴം വക്രത്തിനായതിനാലും ഭഗവാന്റെ അനുഗ്രഹത്താലും നിങ്ങളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. ബന്ധുജനങ്ങളുട പിന്തുണ ലഭിക്കും. ഗൃഹനിര്‍മാണം, നവീകരണം എന്നീ കാര്യങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് നീങ്ങും. സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വ്യാപാരികള്‍ക്ക് ലാഭം നേടാനാകുന്ന സമയമാണ് ഇത്. ഗൃഹാന്തരീക്ഷത്തില്‍ നല്ല മാറ്റങ്ങള്‍ കാണപ്പെടും. ഭഗവാന്റെ അനുഗ്രഹത്താല്‍ സാമ്പത്തികമായും സമയം നല്ലതാണ്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് സ്വന്തം കഴിവുകളെ മനസിലാക്കാന്‍ സാധിക്കുന്ന സമയമാണ് ഇത്. വ്യാഴം വക്രത്തില്‍ വന്നതിനാല്‍ നിങ്ങളുടെ കഴിവുകള്‍ വളരും. ജോലിയില്‍ വിജയിക്കാന്‍ അനുകൂല സമയമാണ് ഇത്. നൂതന സംരംഭങ്ങളുമായി മുന്നോട്ട് നീങ്ങാനാകും. ധനസ്ഥിതി മോശമാകില്ല. പല സ്രോതസ്സുകളില്‍ നിന്നും നിങ്ങള്‍ക്ക് പണവരവ് പ്രതീക്ഷിക്കാം. ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അംഗീകാരങ്ങള്‍ തേടിയെത്തുന്ന സമയമാണ് ഇത്. വ്യാഴത്തിന്റെ വക്രഗതി നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. നിങ്ങളുടെ പ്രവര്‍ത്തനമികവ് അംഗീകരിക്കപ്പെടും. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. ചില മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജീവിതത്തില്‍ സന്തോഷകരമായ അവസരങ്ങള്‍ വന്നുചേരും. പ്രതീക്ഷിക്കാതെ ധനവരവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഈ സമയം നിങ്ങള്‍ക്ക് വളരെയേറെ നേട്ടങ്ങള്‍ സമ്മാനിക്കുന്ന സമയമാണ് എന്നു തന്നെ പറയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












