പാപമോചനത്തിന് അസുലഭ മുഹൂര്‍ത്തം, അതിവേഗം ഫലം; ശുഭയോഗങ്ങളോടെ കൃഷ്ണ ജന്‍മാഷ്ടമി

ഹിന്ദുമതത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് സാധാരണയായി ജന്‍മാഷ്ടമി വരുന്നത്. ഈ വര്‍ഷം ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബര്‍ ആറിന് ആഘോഷിക്കും. ബുധനാഴ്ച സര്‍വാര്‍ത്ത സിദ്ധിയോഗം, രോഹിണി നക്ഷത്രം എന്നിവയുടെ സാന്നിധ്യത്തിലാണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മാഷ്ടമി ദിനത്തില്‍ ഗ്രഹങ്ങളുടെയും രാശികളുടെയും പ്രത്യേക സംയോജനവും നടക്കുന്നുണ്ട്. പഞ്ചാംഗമനുസരിച്ച് ഇത് ഭക്തര്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ നേടിയെടുക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജന്മാഷ്ടമി ദിനത്തില്‍ ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. ഇത് വളരെ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഈ വര്‍ഷം ശ്രീകൃഷ്ണന്റെ 5250-ാം ജന്മാഷ്ടമിയാണ് ആഘോഷിക്കുന്നത്. ജന്മാഷ്ടമി വ്രതം അനുഷ്ഠിക്കുന്നത്, ഭക്തരുടെ ജീവിതത്തില്‍ നിന്ന് എല്ലാ വിഷമതകളും അകറ്റുമെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് സന്താനങ്ങളെയും ലഭിക്കുന്നു. ശ്രീകൃഷ്ണ ജന്‍മാഷ്ടമിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Janmashtami 2023

ജന്മാഷ്ടമി 2023 ശുഭമുഹൂര്‍ത്തം

അഷ്ടമി തിഥി സെപ്റ്റംബര്‍ 7ന് വൈകുന്നേരം 04.14ന് അവസാനിക്കും. ജന്മാഷ്ടമിയുടെ ശുഭമുഹൂര്‍ത്തം രാത്രി 12.02 മുതല്‍ 12.48 വരെയാണ്. ഈ മുഹൂര്‍ത്തത്തിലാണ് ഉണ്ണിക്കണ്ണനെ ആരാധിക്കുന്നത്. രോഹിണി നക്ഷത്രത്തില്‍ രാത്രി 12 മണിക്കാണ് ശ്രീകൃഷ്ണന്‍ ജനിച്ചത് എന്നാണ് വിശ്വാസം. ഈ വിശ്വാസപ്രകാരം സെപ്തംബര്‍ 6 ന് ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കും. ഈ ദിവസം രോഹിണി നക്ഷത്രത്തിന്റെ യാദൃശ്ചികതയും രൂപം കൊള്ളുന്നു. വൈഷ്ണവ വിഭാഗത്തില്‍ കൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബര്‍ ഏഴിന് ആഘോഷിക്കും.

ശുഭയോഗങ്ങള്‍

പഞ്ചാംഗ കണക്കനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി, ബുധനാഴ്ച അര്‍ദ്ധരാത്രിയിലെ രോഹിണി നക്ഷത്ര ക്രമം എന്നിവയില്‍ സര്‍വാര്‍ത്ത സിദ്ധിയോഗം രൂപപ്പെടുന്നു. ഈ ദിവസം ചന്ദ്രന്‍ അതിന്റെ ഉയര്‍ന്ന രാശിയില്‍ മേടത്തില്‍ ആയിരിക്കും. രോഹിണി ചന്ദ്രന്റെ ഭാര്യയുമാണ്. ചന്ദ്രന്‍ ഉന്നതത്തിലായിരിക്കുകയും കേന്ദ്ര ത്രികോണമാകുകയും ചെയ്യും.

ഈ യോഗം ഉപാസനയുടെ പ്രത്യേക ഫലങ്ങള്‍ നല്‍കും. ഇതിനിടയില്‍ സര്‍വാര്‍ത്ത സിദ്ധി യോഗത്തില്‍ പ്രത്യേക പൂജയും ആരാധനയും നടത്താം. ഗ്രഹസംക്രമത്തില്‍, സൂര്യന്‍ അതിന്റെ രാശിചിഹ്നമായ ചിങ്ങത്തില്‍ സഞ്ചരിക്കും. കുംഭ രാശിയില്‍ ശനി വക്രഗതിയില്‍ തുടരും. ഇതോടൊപ്പം ചന്ദ്രന്‍ അതിന്റെ ഉന്നത രാശിയായ ഇടവത്തിലും നീങ്ങും.

Janmashtami 2023

ജന്മാഷ്ടമി പൂജാ രീതിയും വ്രതനിയമങ്ങളും

വ്രതത്തിന് ഒരു ദിവസം മുമ്പ് അതായത് സപ്തമി നാളില്‍ ലഘുവായതും സാത്വികവുമായ ഭക്ഷണം മാത്രമേ കഴിക്കാവൂ. വ്രതാനുഷ്ഠാന ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞ് എല്ലാ ദേവതകളെയും വന്ദിക്കുക. എന്നിട്ട് കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കുക. അതിനുശേഷം വെള്ളവും പഴങ്ങളും പൂക്കളും കൈയ്യില്‍ എടുത്ത് വ്രതാനുഷ്ഠാനം നടത്തുക.

ഉച്ചയ്ക്ക് കറുത്ത എള്ള് വെള്ളം തളിച്ച് ദേവകിക്ക് ഒരു മാതൃഗൃഹം ഒരുക്കുക. ഒരു കലശം സ്ഥാപിക്കുക. ശ്രീകൃഷ്ണന്റെയും ദേവകിയുടെയും വിഗ്രഹമോ മനോഹരമായ ചിത്രമോ സ്ഥാപിക്കുക. അവരെ ആരാധിക്കുക. അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമാണ് ഈ വ്രതം മുറിക്കുന്നത്. ഈ വ്രതമെടുക്കുന്നവര്‍ ധാന്യഭക്ഷണം കഴിക്കാന്‍ പാടില്ല.

കൃഷ്ണ ജന്‍മാഷ്ടമി ആരാധന

ഹിന്ദുമത വിശ്വാസികള്‍, ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു. ഭദ്രപാദത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ ജനിച്ചത്. നൂറ്റാണ്ടുകളായി ഭാരതത്തില്‍ ശ്രീകൃഷ്ണന്റെ ജന്മദിനം അഷ്ടമി തിഥിയില്‍ ആഘോഷിച്ചുവരുന്നുണ്ട്. ഈ ദിവസം ആളുകള്‍ അവരുടെ വീടുകള്‍ അലങ്കരിക്കുന്നു. ശ്രീകൃഷ്‌നെ പൂജിക്കുകയും ജന്‍മാഷ്ടമി വ്രതമെടുക്കുകയും ചെയ്യുന്നു.

Janmashtami 2023

ജന്‍മാഷ്ടമി വ്രതത്തിന്റെ ഫലങ്ങള്‍

ശ്രീകൃഷ്ണ ജന്മാഷ്ടമിയില്‍ നടക്കുന്ന അപൂര്‍വ യാദൃശ്ചികതയില്‍ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നിങ്ങള്‍ ഈ വ്രതമനുഷ്ഠിച്ചാല്‍, മൂന്ന് ജന്മങ്ങളിലെ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഈ ശുഭ സംയോജനത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കും.

വെണ്ണയില്ലാതെ പൂജ അപൂര്‍ണ്ണം

ജന്മാഷ്ടമി ദിനം രാത്രിയില്‍ ഭക്തര്‍ ശ്രീകൃഷ്ണനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുന്നു. ഇതുകൂടാതെ പഴങ്ങളും മധുരപലഹാരങ്ങളും വെണ്ണയും സമര്‍പ്പിക്കുന്നു. വെണ്ണ അര്‍പ്പിക്കാതെ ശ്രീകൃഷ്ണ ആരാധന പൂര്‍ണമാകില്ല എന്നാണ് വിശ്വാസം. ഈ ദിവസം എല്ലാ വീടുകളിലും ഭക്തര്‍ ഭക്തിപൂര്‍വ്വം ശ്രീകൃഷ്ണനെ വെണ്ണ സമര്‍പ്പിച്ച് ആരാധിക്കണം.

ശ്രീകൃഷ്ണ മന്ത്രങ്ങള്‍

* ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ
* ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ, ഹേ നാഥ നാരായണ വാസുദേവ
* ഓം നമോ ഭഗവതേ ശ്രീ ഗോവിന്ദായ

X
Desktop Bottom Promotion