For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീകൃഷ്ണ ജയന്തി 2022; ഈ രാശിക്കാര്‍ക്ക് കൈവരും ജീവിതത്തില്‍ ഭാഗ്യം

|

ഹിന്ദുമത വിശ്വാസപ്രകാരം കൃഷ്ണ ജന്മാഷ്ടമി വ്രതം വളരെ ഗംഭീരമായി ആഘോഷിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച്, ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. രാജ്യത്തങ്ങോളമിങ്ങോളമുള്ള നിരവധി ഭക്തര്‍ ശ്രീകൃഷ്ണനെ ഈ ദിവസം ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.

Most read: സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയുംMost read: സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയും

വിശ്വാസമനുസരിച്ച്, ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നത് സന്താന സൗഭാഗ്യത്തിനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിക്കും സഹായിക്കുന്നു. ഈ ദിവസം വ്രതം നോക്കുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണമാകുന്നു. ഇത്തവണ ജന്മാഷ്ടമി ദിനത്തില്‍ ഒരു പ്രത്യേക യോഗവും രൂപം കൊള്ളുന്നു, ഇതുമൂലം രണ്ട് രാശിക്കാര്‍ക്ക് ധാരാളം പണവും പുരോഗതിയും ലഭിക്കുന്നു. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജന്മാഷ്ടമി ദിനത്തില്‍ രണ്ട് ശുഭയോഗങ്ങള്‍

ജന്മാഷ്ടമി ദിനത്തില്‍ രണ്ട് ശുഭയോഗങ്ങള്‍

ഇത്തവണ ജന്മാഷ്ടമിക്ക് രണ്ട് ദിവസങ്ങളുടെ യോഗം രൂപപ്പെടുന്നതിനാല്‍ രണ്ട് ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇത്തവണ കൃഷ്ണ ജന്മാഷ്ടമി ഓഗസ്റ്റ് 18ന് ആഘോഷിക്കും. ഈ വര്‍ഷം കൃഷ്ണന്റെ 5250-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ഓഗസ്റ്റ് 18ന് രാത്രി 9.20 മുതല്‍ അഷ്ടമി തിഥി ആരംഭിച്ച് ഓഗസ്റ്റ് 19ന് രാത്രി 10.59-ന് അവസാനിക്കും. ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൃദ്ധിയോഗം പോലുള്ള പ്രത്യേക യോഗയും മുഹൂര്‍ത്തവും രൂപപ്പെടുകയാണ്, അത് ആരാധനയ്ക്ക് വളരെ പ്രധാനമാണ്.

വൃദ്ധി യോഗം: ഓഗസ്റ്റ് 17 ഉച്ച മുതല്‍ ഓഗസ്റ്റ് 18 വരെ രാത്രി 8:41 ന്

അഭിജിത മുഹൂര്‍ത്തം: ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12:05 മുതല്‍ 19ന് 12:56 AM വരെ

ധ്രുവയോഗം: ഓഗസ്റ്റ് 18ന് രാത്രി 8:41 മുതല്‍ ഓഗസ്റ്റ് 19ന് രാത്രി 8:59 വരെ

ഈ 2 രാശിക്കാര്‍ സമ്പന്നരായിരിക്കും

ഈ 2 രാശിക്കാര്‍ സമ്പന്നരായിരിക്കും

ജ്യോതിഷപ്രകാരം ജാതകത്തില്‍ ചന്ദ്രന്‍ ബലഹീനനായവര്‍ക്ക്, ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതം ഒരു അനുഗ്രഹമായിരിക്കും. കൂടാതെ ഇത്തവണ വൃദ്ധിയോഗം മൂലം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഈ വ്രതം വളരെ ഐശ്വര്യപ്രദമായിരിക്കും. ഒരു കുട്ടിയെ ലഭിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കുണ്ടാകും. ഈ രാശിക്കാര്‍ക്കാണ് ജന്മാഷ്ടമി വ്രതം കൊണ്ട് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത്.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടകത്തിന്റെ ഭരണ ഗ്രഹം ചന്ദ്രനാണ്. ജന്മാഷ്ടമി വ്രതത്താല്‍ ചന്ദ്രന്‍ ബലപ്പെടുന്നു. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകും. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ, നിങ്ങള്‍ക്ക് എന്തെങ്കിലും കടമുണ്ടെങ്കില്‍ ഈ സമയം അതില്‍ നിന്ന് നിങ്ങള്‍ക്ക് വളരെ വേഗം മുക്തി നേടാനാകും.

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിയില്‍ ശ്രീകൃഷ്ണന്‍ ധാരാളം അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയിലോ ബിസിനസ്സിലോ പുരോഗതി ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.

Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

കൃഷ്ണ ജന്‍മാഷ്ടമി വ്രതാനുഷ്ഠാനം

കൃഷ്ണ ജന്‍മാഷ്ടമി വ്രതാനുഷ്ഠാനം

ഇന്ത്യയിലുടനീളമുള്ള ഇടങ്ങളില്‍ ഭക്തര്‍ രാത്രിയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജനനത്തിന്റെ പ്രതീകമായി ഒരു ചെറിയ തൊട്ടിലില്‍ ഉണ്ണിക്കണ്ണന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടാകും. ഭക്തര്‍ സന്തോഷത്തോടെ തൊട്ടില്‍ ആട്ടുകയും ആരതിയും ഭജനയും ചൊല്ലി ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുകയും ചെയ്യുന്നു. ഈ ദിവസം ഭക്തര്‍ പകല്‍ മുഴുവന്‍ ഉപവസിക്കുന്നു.

വ്രതമെടുത്താലുള്ള നേട്ടം

വ്രതമെടുത്താലുള്ള നേട്ടം

ശ്രീകൃഷ്ണ ജയന്തി ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സന്താന സൗഭാഗ്യം കൈവരികയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതത്തിലൂടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുകയും ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്യുന്നു.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

English summary

Janmashtami 2022: These Zodiac Signs Will Be Lucky in Malayalam

According to astrology, keeping fast on Janmashtami this year will be very auspicious for some zodiac signs. Read on to know more.
Story first published: Tuesday, August 16, 2022, 9:51 [IST]
X
Desktop Bottom Promotion