Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Jagannath Rath Yatra 2025: ഇടംകൈയ്യാല്‍ കഷ്ടകാലം തട്ടിമാറ്റും: രാപകലില്ലാതെ ഭഗവത് കടാക്ഷം 4 രാശിക്ക്
Jagannath Rath Yatra 2025: ഒഡീഷയില്‍ വര്‍ഷം തോറും ആഘോഷിക്കുന്ന ഉത്സവങ്ങലില്‍ പ്രധാനപ്പെട്ടതാണ് പുരി ജഗന്നാഥ രഥയാത്ര. ഈ ദിനത്തില്‍ വളരെയധികം ഭക്തരാണ് ഭഗവത് സാന്നിധ്യത്തിന് വേണ്ടി എത്തുന്നതും. ചാന്ദ്രമാസത്തിലെ ശുക്ലപക്ഷത്തിലെ ദ്വിതീയ തിഥിയില്‍ ആഘോഷിക്കുന്ന ഈ ദിനം ഭഗവാന്റെ സാന്നിധ്യത്തെ ലോകമെങ്ങും എത്തിക്കുന്നു. ജൂണ്‍ 27-നായിരുന്നു ഈ വര്‍ഷത്തെ ജഗന്നാഥ യാത്രയുടെ ആരംഭം. ഈ ദിനത്തില്‍ ജഗന്നാഥന്‍ സഹോദരനായ ബാലഭദ്രനും സഹോദരിയായ സുഭദ്രക്കും ഒപ്പം ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് യാത്രയാവുന്നു എന്നാണ് വിശ്വാസം.
ലക്ഷക്കണക്കിന് ഭക്തരാണ് ഈ യാത്രയുടെ ഭാഗമാവുന്നതും. നൂറ്റാണ്ടുകളോളം പ്രാധാന്യം ഓരോ വര്‍ഷത്തേയും യാത്രക്കുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഒരായുഷ്‌കാലം മുഴുവന്‍ ഭഗവാന് പ്രിയപ്പെട്ട ചില രാശിക്കാരുണ്ട്. തന്റെ ഭക്തനെ ഏത് ആപത്തിലും ഭഗവാന്‍ സംരക്ഷിച്ച് കൂടെ നിര്‍ത്തുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നാലേ നാല് രാശിക്കാര്‍ക്കാണ് ഭഗവാന്‍ സദാ അനുഗ്രഹം ചൊരിയുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാരെ എപ്പോഴും ഭഗവാന് പ്രിയപ്പെട്ടവരായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല. എന്ന് മാത്രമല്ല എല്ലാ തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും തന്റെ ഭക്തനെ സംരക്ഷിക്കുന്നതിന് ഭഗവാന്‍ കൂടെയുണ്ടായിരിക്കും. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിനും അതിന് വേണ്ടി അവരെ പ്രാപ്തരാക്കുന്നതിനും ജഗന്നാഥന്‍ ഇവര്‍ക്ക് അനുഗ്രഹമായി മാറുന്നു. പലപ്പോഴും ഇടവം രാശിക്കാര്‍ ശാന്തസ്വഭാവക്കാരായിരിക്കും. കൂടാതെ കഠിനാധ്വാനികളും ആയിരിക്കും. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരും ഭഗവാന് ഏറെ പ്രിയപ്പെട്ടവരായിരിക്കും. ഏത് പ്രതിസന്ധികളേയും തകര്‍ത്തെറിയാന്‍ പാകത്തിന് ഭഗവാന്‍ ഇവരെ പ്രാപ്തരാക്കുന്നു. കൂടാതെ മനോധൈര്യത്തോടെ എല്ലാത്തിനേയും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കും. വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും കര്‍ക്കിടകം രാശിക്കാര്‍. എന്നാല്‍ ഭഗവാന്‍ ഒപ്പമുണ്ടെങ്കില്‍ ഏത് പ്രശ്‌നത്തേയും നിസ്സാരമായി മറികടക്കുന്നതിനും നേരിടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജഗന്നാഥനോടൊപ്പം ഭഗവാന്‍ ശിവന്റെ അനുഗ്രഹവും സാന്നിധ്യവും ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടാവുന്നു. ഏത് ആപത്തിലും തുണയായി ഭഗവാന്‍ ഉണ്ടാവും എന്നത് തന്നെയാണ് ഇവരുടെ ധൈര്യവും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജഗന്നാഥന്റെ പ്രത്യേക അനുഗ്രഹം എപ്പോഴും അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നു. ജഗന്നാഥനെ ഭജിച്ചാല്‍ ഇവരുടെ ഏത് ദു:ഖങ്ങളും ഇല്ലാതാവുന്നു. എന്ന് മാത്രമല്ല ഭാഗ്യവും അനുഗ്രഹവും നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. കരിയര്‍ കൈവിട്ടു പോവുന്ന ഘട്ടത്തില്‍ പോലും ഭഗവാന്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. ഏത് ആപത്തിലും ജീവിതം തിരിച്ച് പിടിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നതിന് ഭഗവാന്‍ കാരണമാകുന്നു. ഇവര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഫലം ലഭിക്കുന്നു എന്നത് തന്നെയാണ് ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും കൂടെയുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ്.
തുലാം രാശി
ജഗന്നാഥന്റെ പ്രത്യേക അനുഗ്രഹമുള്ള രാശികളില്‍ ഒന്നാണ് തുലാം രാശി. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ വിജയങ്ങളും ഭഗവാന്‍ അറിഞ്ഞ് അനുഗ്രഹിച്ച് നല്‍കുന്നു. ഒരു കാലത്തും ഇവര്‍ക്ക് ധനത്തിന് മുട്ടുണ്ടാവുകയില്ല. അത് മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നതും. നിങ്ങളുടെ നീതിബോധത്തേയും സൗഹൃദത്തേയും എല്ലാം ഭഗവാന്‍ സ്വാധീനിക്കുന്നു. അതെല്ലാം തന്നെ ജീവിത വിജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് ഭഗവാന്റെ സാന്നിധ്യം കാരണമാകുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഏത് ദു:ഖത്തിലും ഭഗവാന്‍ നിങ്ങളോടൊപ്പം തന്നെ നില കൊള്ളുന്നു.



Click it and Unblock the Notifications











