Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
മരണമില്ലാതെ ഭൂമിയില്‍ വസിക്കുന്ന ഹനുമാന്; കലിയുഗത്തിലെ അവതാര ദര്‍ശനം
Is Hanuman Still Alive: ഹിന്ദുക്കള്‍ ആരാധിക്കുന്ന പ്രധാന ദൈവങ്ങളില്‍ ഒന്നാണ് ഹനുമാന്. ഹിന്ദു മതത്തിലെ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഹനുമാനെ ചിരഞ്ജീവി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് ഹനുമാന് മരണമില്ലെന്ന് പറയുന്നു. ഹനുമാന് ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ അമരത്വം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
ഹനുമാന് ഇപ്പോഴും ദൈവമായി ഭൂമിയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കലിയുഗത്തില്‍ ഇന്നും ഭൂമിയില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരേയൊരു ദൈവം ഹനുമാന് സ്വാമിയാണ്. ഭൂമിയില്‍ ഹനുമാന് സ്വാമിയുടെ സാന്നിധ്യത്തെക്കുറിച്ച് നിരവധി അവകാശവാദങ്ങളുണ്ട്. ഇന്ന് ഈ ലേഖനത്തിലൂടെ ഹനുമാന് ഇപ്പോഴും വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വിവിധ സ്ഥലങ്ങളെക്കുറിച്ച് വായിച്ചറിയാം.

ഹനുമാന്റെ അവതാരം
മഹാവിഷ്ണു ഈ ഭൂമിയില്‍ അവതരിച്ചപ്പോഴെല്ലാം ഹനുമാനും അദ്ദേഹത്തോടൊപ്പം അവതരിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഭഗവാന് ശ്രീരാമചന്ദ്രനോ ശ്രീകൃഷ്ണനോ ആകട്ടെ, ദ്വാപരയുഗത്തില്‍ അര്‍ജുനനും ഭീമനും ഹനുമാന് സ്വാമിയെ കണ്ടിരുന്നതായി പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നു. ഹനുമാന് സ്വാമിയെ ദര്‍ശിച്ചതായി പറയപ്പെടുന്ന തുളസീദാസ്, രാംദാസ്, മാധവ ദാസ്, നീം കരോളി ബാബ, രാഘവേന്ദ്ര സ്വാമി തുടങ്ങി നിരവധി പേര് കലിയുഗത്തില്‍ ഉണ്ടായിരുന്നു. വേദങ്ങളിലും പുണ്യ ഗ്രന്ഥങ്ങളിലുമെല്ലാം ഹനുമാനെ കലിയുഗത്തിന്റെ ദേവനായി വിശേഷിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഭക്തിയോടെ ഹനുമാന് സ്വാമിയെ ആരാധിക്കുന്ന ഭക്തര്‍ക്ക് മുന്നില്‍ അദ്ദേഹം തീര്‍ച്ചയായും പ്രത്യക്ഷപ്പെടുമെന്ന് പറയപ്പെടുന്നു. കലിയുഗത്തില്‍ ഇന്നും ഈ 5 സ്ഥലങ്ങളില്‍ ഹനുമാന് ഉണ്ടെന്ന് പറയപ്പെടുന്നു.
ഗന്ധമാദന്‍ പര്‍വ്വതം
ഈ പര്‍വതത്തിലാണ് ഹനുമാന് കലിയുഗത്തില്‍ കുടികൊള്ളുന്നത് എന്ന് വിശ്വസിക്കുന്നു. ഇതിന് നിരവധി തെളിവുകള്‍ പലയിടത്തും കാണാം. നിരവധി ഋഷിമാരും സന്യാസിമാരും ഇവിടെ തപസ്സുചെയ്ത് ഹനുമാന് സ്വാമിയുടെ ദര്‍ശനം നേടിയതായി പറയപ്പെടുന്നു. കശ്യപ മഹര്‍ഷിയും ഈ മലയില്‍ തപസ്സു ചെയ്തിരുന്നു. കൈലാസ പര്‍വതത്തിന്റെ വടക്ക് ഭാഗത്താണ് ഈ പര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനില്‍ നിന്ന് അനശ്വരതയുടെ അനുഗ്രഹം ലഭിച്ച ശേഷം ഹനുമാന് സ്വാമി ഈ പര്‍വ്വതം തന്റെ വാസസ്ഥലമായി തിരഞ്ഞെടുത്തുവെന്നാണ് പറയപ്പെടുന്നത്.
കിഷ്കിന്ധ അഞ്ജനി പര്‍വ്വതം
രാമായണത്തില്‍ ഈ പര്‍വ്വതം പരാമര്‍ശിക്കുന്നുണ്ട്. കര്‍ണാടകയിലെ കൊപ്പല്‍, ബെല്ലാരി ജില്ലകള്‍ക്ക് സമീപമുള്ള കിഷ്കിന്ധ പ്രദേശത്തുള്ള ഈ പര്‍വതത്തില്‍ അഞ്ജനി പുത്രന് തപസ്സനുഷ്ഠിച്ചിരുന്നു. ശ്രീരാമനും ഹനുമാനും ഈ മലയില്‍ വച്ചാണ് കണ്ടുമുട്ടിയത്. കലിയുഗത്തില്‍ ഹനുമാന് ഇന്നും ഈ പര്‍വതത്തില്‍ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
രാമായണം പാരായണം ചെയ്യുന്നയിടത്ത്
രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന് ഏതെങ്കിലുമൊരു രൂപത്തില്‍ ഉണ്ടായിരിക്കുമെന്ന് മത ഗ്രന്ഥങ്ങളില്‍ പറയുന്നു. അതുകൊണ്ടാണ് രാമായണം എവിടെ പാരായണം ചെയ്താലും അവിടെ പലപ്പോഴും കുരങ്ങുകള്‍ വരുന്നത് കാണുന്നത്.
നീം കരോരി ബാബ
ബാബ നീം കരോളിയുടെ ഭക്തര്‍ അദ്ദേഹത്തെ ഹനുമാന്റെ അവതാരമായി കണക്കാക്കുന്നു. കലിയുഗത്തിലെ ഹനുമാന്റെ പുനര്‍ജന്മമാണ് നീം കരോളി ബാബ എന്നാണ് അദ്ദേഹത്തിന്റെ ഭക്തര്‍ വിശ്വസിക്കുന്നത്. ഹനുമാനുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങള്‍ ബാബയുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുണ്ട്.
രാമഭക്തന്
ഭഗവാന് ഹനുമാന് തന്റെ ഭക്തരില്‍ മാത്രമല്ല രാമഭക്തരുടെ മനസ്സിലും വസിക്കുന്നു. ശ്രീരാമന് ഭൂമി വിട്ടുപോകുമ്പോള്‍ ഭക്തനായ ഹനുമാനും അദ്ദേഹത്തോടൊപ്പം പോകാന്‍ ആഗ്രഹിച്ചതായി രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ കലിയുഗത്തിന്റെ കാലം വരികയും ഹിന്ദുമതം അവസാനിക്കുകയും ചെയ്യുമ്പോള്‍ രാമഭക്തരുടെ ഹൃദയത്തില്‍ ഹനുമാന് നിലനില്‍ക്കുമെന്ന് ശ്രീരാമന് അന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് രാമഭക്തരുടെ ഹൃദയത്തില്‍ ഹനുമാന് സ്വാമി എപ്പോഴും കുടികൊള്ളുന്നത്.



Click it and Unblock the Notifications
