For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനം, സൂര്യന്റെ തിരിച്ചുവരവ്; വിഷുവുമായി ബന്ധപ്പെട്ട കഥകള്‍

|

ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷമാണ് വിഷു. മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. മേടം ഒന്നാണ് പണ്ടുകാലത്തെ കാര്‍ഷിക കലണ്ടര്‍ പ്രകാരം വര്‍ഷാരംഭമായി കണക്കാക്കിയിരുന്നത്. വസന്തകാലത്തിന്റെ തുടക്കത്തെയും വിഷു പ്രതീകപ്പെടുത്തുന്നു. കേരളത്തില്‍ കൊയ്ത്തുത്സവമായും തമിഴ്നാട്ടില്‍ പുതുവര്‍ഷ ദിനമായും ഇത് ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ വിഷു ആഘോഷം വരുന്നത് ഏപ്രില്‍ 15 ശനിയാഴ്ചയാണ്. വിഷുവിന്റെ കൃത്യമായ ചരിത്രം എന്താണെന്ന് തീര്‍ച്ചയില്ല. എന്നാല്‍ എഡി 844 ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലവുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷത്തിന്റെ തുടക്കം എന്നാണ് ചരിത്രകാരന്‍മാര്‍ മനസ്സിലാക്കുന്നത്.

Also read: ചാണക്യനീതി: സന്തോഷം എന്തെന്നറിയില്ല, ജീവിതം നശിപ്പിക്കും നിങ്ങളുടെ ഈ സ്വഭാവങ്ങള്‍Also read: ചാണക്യനീതി: സന്തോഷം എന്തെന്നറിയില്ല, ജീവിതം നശിപ്പിക്കും നിങ്ങളുടെ ഈ സ്വഭാവങ്ങള്‍

രാവും പകലും തുല്യ ദൈര്‍ഘ്യമുള്ള ദിനമായാണ് മേടമാസത്തിലെ ഒന്നാം തീയ്യതിയെ കണക്കാക്കുന്നത്. ചേരമാന്‍ പെരുമാള്‍ രാജവംശത്തിലെ ഭാസ്‌കര രവിവര്‍മ്മന്റേതായി കണ്ടെടുത്ത ശിലാ ശാസനയിലും വിഷുവിനെക്കുറിച്ച് പരാമര്‍ശമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷുവിനെക്കുറിച്ചുള്ള ചില ഐതിഹ്യങ്ങളും കഥകളും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിഷു ഉത്സവത്തിന് പിന്നിലെ കഥ

വിഷു ഉത്സവത്തിന് പിന്നിലെ കഥ

മേടം രാശിയിലേക്കുള്ള സൂര്യന്റെ ചലനത്തെ സൂചിപ്പിക്കുന്നതാണ് വിഷു. കര്‍ഷകര്‍ ഭൂമി ഉഴുതുമറിക്കാനും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് ഈ ദിനമാണ്. മലയാളികള്‍ക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. ഒപ്പം നല്ല നാളെയെക്കുറിച്ചുളള പുത്തന്‍ പ്രതീക്ഷകളും ഈ ഉത്സവം സമ്മാനിക്കുന്നു.

വിഷുവിന്റെ പ്രാധാന്യം

വിഷുവിന്റെ പ്രാധാന്യം

സംസ്‌കൃതത്തില്‍ വിഷു എന്നാല്‍ 'തുല്യം' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസം പകലും രാത്രിയും തുല്യതയോടെ വരുന്നു. മേട സംക്രാന്തി അഥവാ മേട സംക്രമത്തിന്റെ ദിവസമായ വിഷു ഒരു കുടുംബ ഉത്സവമാണ്. വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഉത്സവമാണിത്. മലയാളികള്‍ ഈ ദിവസം വിഷ്ണുവിനേയും ശ്രീകൃഷ്ണനേയും ആരാധിച്ച് ഈ ദിവസം ആഘോഷിക്കുന്നു. രാവിലെ ശ്രീകൃഷ്ണനെ കണി കണ്ട് പുത്തന്‍ പ്രതീക്ഷകളിലേക്ക് മലയാളികള്‍ ചുവടുവയ്ക്കുന്നു. വിഷുക്കണി, വിഷു കൈനീട്ടം, വിഷുസദ്യ എന്നിവയാണ് വിഷു ആഘോഷങ്ങളുടെ മറ്റ് സവിശേഷതകള്‍.

Most read:വിഷുഫലം; ഈ 18 നക്ഷത്രക്കാര്‍ക്ക് നല്ലകാലംMost read:വിഷുഫലം; ഈ 18 നക്ഷത്രക്കാര്‍ക്ക് നല്ലകാലം

വിഷു : പുരാണം പറയുന്നത്

വിഷു : പുരാണം പറയുന്നത്

വിഷുവിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പുരാണ കഥകളുണ്ട്. അത്തരത്തിലുള്ള ഒരു കഥ അനുസരിച്ച് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷു. മറ്റൊരു വിശ്വാസമനുസരിച്ച് സൂര്യദേവന്റെ മടങ്ങിവരവായാണ് വിഷു ആഘോഷിക്കുന്നത്. മറ്റൊരു കഥ പ്രകാരം രാക്ഷസ രാജാവായ രാവണന്‍ സൂര്യദേവനെ കിഴക്ക് നിന്ന് ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ രാവണന്റെ മരണശേഷം സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കാന്‍ തുടങ്ങി. വിഷു ദിവസമായിരുന്നു അത്, അതിനുശേഷം വിഷുദിനം ഭക്തിയോടെ ആഘോഷിക്കപ്പെടുന്നു.

Also read:ലക്ഷ്മീദേവിയും കുബേരനും ചേര്‍ന്ന് നല്‍കും ഇരട്ടി സമ്പത്ത്; അക്ഷയ തൃതീയയില്‍ ഇത് ചെയ്യൂAlso read:ലക്ഷ്മീദേവിയും കുബേരനും ചേര്‍ന്ന് നല്‍കും ഇരട്ടി സമ്പത്ത്; അക്ഷയ തൃതീയയില്‍ ഇത് ചെയ്യൂ

വിശ്വാസം

വിശ്വാസം

മതവിശ്വാസം അനുസരിച്ച്, വിഷു ദിനത്തിന്റെ തലേദിവസം രാത്രി വീട്ടിലെ മുതിര്‍ന്ന സ്ത്രീ വീട്ടില്‍ വിഷുക്കണി ഒരുക്കുന്നു. പൂജാമുറിയില്‍ വിഷ്ണുവിന്റെയോ ശ്രീകൃഷ്ണന്റെയോ വിഗ്രഹത്തിന് മുന്നില്‍ വിഷുക്കണി തയാറാക്കുന്നു. മലയാളത്തില്‍ കണി എന്നാല്‍ 'ആദ്യം കാണുന്നത്' എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ 'വിഷു കണി' അതിരാവിലെ കാണേണ്ട ഒന്നാണ്. കണി കാണുന്നതിലൂടെ വര്‍ഷത്തിലുടനീളം നിങ്ങള്‍ക്ക് അഭിവൃദ്ധി കൈവരുമെന്ന് വിശ്വസിക്കുന്നു.

Most read:ചാണക്യനീതി: ദാമ്പത്യത്തില്‍ പുരുഷന്മാര്‍ ഭാര്യയോട്‌ ഒരിക്കലും ഈ തെറ്റുകള്‍ ചെയ്യരുത്, ബന്ധം ശിഥിലമാകും</p><p>Most read:ചാണക്യനീതി: ദാമ്പത്യത്തില്‍ പുരുഷന്മാര്‍ ഭാര്യയോട്‌ ഒരിക്കലും ഈ തെറ്റുകള്‍ ചെയ്യരുത്, ബന്ധം ശിഥിലമാകും

വിഷുക്കണി

വിഷുക്കണി

വൃത്തിയായൊരു ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുന്നത്. വിഷുക്കണിയില്‍ കണിക്കൊന്ന നിര്‍ബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കസവുമുണ്ടും ഇതിനൊപ്പം വയ്ക്കുന്നു. രാവിലെ പുലര്‍ച്ചെ വീട്ടിലുള്ളവര്‍ ഐശ്വര്യപൂര്‍ണമായൊരു കണി കണ്ട് ഉണരുന്നു. ഇത് വര്‍ഷം മുഴുവനും വീട്ടംഗങ്ങള്‍ക്ക് നല്ല ഭാഗ്യം നല്‍കുന്നു.

പടക്കം പൊട്ടിച്ച് ആഘോഷം

പടക്കം പൊട്ടിച്ച് ആഘോഷം

വിഷുക്കണി കണ്ടതിനുശേഷം ആളുകള്‍ രാമായണത്തില്‍ നിന്നുള്ള വാക്യങ്ങള്‍ ചൊല്ലുന്നു. അത് ഒരു പവിത്രമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. ഒരാള്‍ തുറക്കുന്ന രാമായണത്തിന്റെ ആദ്യ പേജ് വരാനിരിക്കുന്ന വര്‍ഷത്തില്‍ അവരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മലയാളികള്‍ വിശ്വസിക്കുന്നു. ഇതിനുശേഷം കുട്ടികളും മുതിര്‍ന്നവരും പടക്കം പൊട്ടിച്ച് വിഷു ആഘോഷിക്കുന്നു. വിഷു ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന വിഷു ആഘോഷത്തിന്റെ അവിഭാജ്യ ഘടകമാണിത്.

Most read:Akshaya Tritiya Astrology 2023: ശുഭയോഗങ്ങളുമായി അക്ഷയ തൃതീയ; 5 രാശിക്ക് സര്‍വ്വസൗഭാഗ്യകാലം</p><p>Most read:Akshaya Tritiya Astrology 2023: ശുഭയോഗങ്ങളുമായി അക്ഷയ തൃതീയ; 5 രാശിക്ക് സര്‍വ്വസൗഭാഗ്യകാലം

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടം

വിഷുക്കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ ആയിരുന്നു കൈനീട്ടമായി നല്‍കിയിരുന്നത്. വര്‍ഷം മുഴുവനും സമൃദ്ധിയും ഐശ്വര്യവും കൈവരട്ടെ എന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം. നല്‍കാറ്. സാധാരണയായി മുതിര്‍ന്നവരാണ് മറ്റുള്ളവര്‍ക്ക് കൈനീട്ടം നല്‍കുന്നത്.

വിഷുഫലം

വിഷുഫലം

വിഷുക്കണി കണ്ടു കഴിയുമ്പോള്‍ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലുമുണ്ട്. പണ്ടുകാലങ്ങളില്‍ പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന് വിഷുഫലം പറയുന്ന രീതി നിലനിന്നിരുന്നു. ഒരു വ്യക്തിയുടെ വരുംവര്‍ഷം എങ്ങനെയായിരിക്കുമെന്ന ജ്യോതിഷ പ്രവചനങ്ങളാണ് വിഷുഫലം. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് ഇതില്‍ തെളിയുന്നത് എന്നാണ് വിശ്വാസം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരുവര്‍ഷക്കാലം നിലനില്‍ക്കുന്നു എന്നൊരു വിശ്വാസവുമുണ്ട്.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാംMost read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

English summary

Interesting Facts About Vishu Festival in Malayalam

Let’s know some interesting fact on Vishu festival. Read on.
X
Desktop Bottom Promotion