Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദീപാവലിക്കുമുണ്ട് ആരുമറിയാത്ത ചില രഹസ്യങ്ങള്‍
തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. പലരും ദീവാലി എന്ന പേരില്‍ ദീപാവലി കൊണ്ടാടുന്നു. കേരളത്തില്‍ അത്ര പ്രാധാന്യമില്ലെങ്കിലും ഇന്ത്യയിലെ ഒരു വിധം എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കപ്പെടുന്നു.
ദീപങ്ങളുടെ ഈ ഉത്സവത്തിന് ചില പ്രത്യേകതകളൊക്കെയുണ്ട്. നന്മയുടെ മേല്‍ തിന്മ വിജയം കണ്ടതിന്റെ ഉത്സവമായാണ് നമ്മള് പ്രധാനമായും ദീപാവലിയ്ക്ക് പ്രാധാന്യം നല്‍കുന്നത്. അന്ധകാരം മാറി വെളിച്ചം ലോകത്തും നമ്മുടെ ബുദ്ധിയിലും നിറയ്ക്കുകയാണ് ചെയ്യുന്നത്.

അന്ധകാരത്തിന് വിട
അന്ധകാരത്തിന് എന്നന്നേക്കുമായി വിട നല്‍കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. നമ്മുടെ മനസ്സിലെ തിന്മയെ ഇല്ലാതാക്കി അവിടെ നന്മയെ കുടിയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവം
ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപാവലി. ശരിക്കും പുതുവര്‍ഷം പുലരുന്നതു പോലെയാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്.

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെയാണ് ഇതിലൂടെ ആരാധിക്കുന്നത്.

അഞ്ച് ദിവസം ആഘോഷം
ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ഓരോ ദിവസവും ഓരോ പേരുകളിലാണ് ആഘോഷിക്കപ്പെടുന്നത്.

ഐതിഹ്യങ്ങള്‍ പലത്
ദീപാവലിയ്ക്കു പുറകിലുള്ള ഐതിഹ്യങ്ങള്‍ പലതാണ്. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന് അയോദ്ധ്യയിലേക്ക് തിരിച്ചു വന്നതിന്റെ ഭാഗമായും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭഗവാന് കൃഷ്ണന് നരകാസുരനെ വധിച്ചതിന്റെ പ്രതീകമായാണ് ദീപാവലി പ്രധാനമായും ആഘോഷിക്കപ്പെടുന്നത്.

കാളിപൂജ
ദീപാവലിയോടനുബന്ധിച്ച് കാളി പൂജ നടത്തുന്നതും ആചാരമാണ്. പ്രത്യേകിച്ചും ബംഗാളിലാണ് ഇത്തരത്തില്‍ പൂജ നടത്തുന്നത്.

കാശ്മീരിലെ ആചാരം
കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിനാണ് ദീപാവലി പ്രത്യേകതയായി കൊണ്ടാടുന്നതും. സുക്ഷ്സുപ്തിക എന്ന പേരിലാണ് ഇവര്‍ ദീപാവലിയെ പറയുന്നതും.

ചൂതുകളി
ദീപാവലി ദിനത്തിലെ ചൂതുകളി ഭാഗ്യം കൊണ്ടു വരുമെന്നാണ് പലരുടേയും വിശ്വാസം. അതുകൊണ്ടു തന്നെ ചൂതുകളിയ്ക്ക് ഇവര്‍ പ്രത്യേക സമയവും കണ്ടെത്തുന്നു.

പുതിയ സാമ്പത്തിക വര്‍ഷം
പലരും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമെന്ന നിലയ്ക്ക് ദീപാവലി ആഘോഷിക്കുന്നു. ഗണപതി ഭഗവാനെയാണ് ഈ സമയത്ത് പലരും ഏറ്റവും അധികം ആരാധിയ്ക്കുന്നതും.

പുതുവത്സരം
ജൈന വിഭാഗത്തില്‍ പെട്ടവര്‍ ദീപാവലിയുടെ അടുത്ത ദിവസം പുതുവര്‍ഷമായി ആഘോഷിക്കുന്ന ചടങ്ങുണ്ട്.



Click it and Unblock the Notifications
