Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
24 ഏകാദശികളില്‍ അതിശ്രേഷ്ഠം ഇന്ദിര ഏകാദശി നാളെ: ഫലം പൊടുന്നനെ, പടി കയറുന്നത് സര്‍വ്വസൗഭാഗ്യങ്ങള്‍
സെപ്റ്റംബര്‍ 16-ന് ഇന്ദിര ഏകാദശം, ഹിന്ദുമത വിശ്വാസ പ്രകാരം ഒരു വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഓരോ ഏകാദശിക്കും അതിന്റേതായ പ്രാധാന്യവും പ്രത്യേകതയും ഉണ്ട്. ചിങ്ങ മാസത്തില്‍ കൃഷ്ണപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് ഇന്ദിര ഏകാദശി, ഇത് ബുധനാഴ്ച ദിനമാണ് വരുന്നത് എന്നതും ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. ഈ ദിവസത്തിന് പിതൃപക്ഷവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. വ്രതാനുഷ്ഠാനങ്ങള്‍ക്കും, ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിനും പിതൃക്കളെ സന്തോഷിപ്പിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ദിനമാണ് ഇന്ദിര ഏകാദശി ദിനം.
ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ദീപദാനം. നമ്മുടെ പൂര്‍വ്വികരുടെ ആത്മാക്കളെ ശാന്തമാക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും പിതൃദോഷത്തെ ഇല്ലാതാക്കുന്നതിനും ഈ ദിനം സഹായിക്കുന്നു എന്നാണ് വിശ്വാസം. അത് മാത്രമല്ല പിതൃക്കളുടെ ആത്മാക്കള്‍ക്ക് വൈകുണ്ഠവാസം സാധ്യമാക്കുന്നതിനും ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനും ഈ ദിനത്തില്‍ ദീപദാനം നടത്തുന്നത് വഴി സാധിക്കും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വിളക്കുകള്‍ സമര്‍പ്പിക്കുന്ന ആചാരത്തെയാണ് ദീപദാനം എന്ന് പറയുന്നത്. എവിടെയെല്ലാം ഐശ്വര്യത്തിനായി ഈ ദിനത്തില്‍ ദീപദാനം നടത്താം എന്ന് നമുക്ക് നോക്കാം.

തുളസി ചെടിച്ചുവട്ടില്‍
നമ്മുടെ പുരാണങ്ങളില്‍ തുളസിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് എന്ന് നമുക്കറിയാം. ഭഗവാന് വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇന്ദിര ഏകാദശി ദിനത്തില്‍ തുളസിച്ചെടിക്ക് സമീപം ദീപദാനം നടത്തുന്നത് ഭഗവാന്റെ അനുഗ്രഹത്തിന് നിങ്ങളെ പാത്രമാക്കുന്നു. ഇത് സന്ധ്യാസമയത്ത് ചെയ്യുന്നത് വഴി നിങ്ങളുടെ പിതൃക്കള്‍ക്ക് ദോഷമുക്തിയും നിങ്ങളുടെ പിതൃദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.
അരയാല്‍ചുവട്ടില്‍
അരയാലിന്റെ പ്രാധാന്യം നമ്മുടെ പുരാണങ്ങളില്‍ ഒട്ടും നിസ്സാരമല്ല. ത്രിമൂര്‍ത്തികള്‍ വസിക്കുന്നിടം എന്നാണ് അരയാലിനെ വിശേഷിപ്പിക്കുന്നത്. ഇത് പുണ്യ വൃക്ഷമായതിനാല്‍ ഈ ദിനത്തില്‍ അരയാലിന് ചുവട്ടില്‍ ദീപദാനം നടത്തുന്നത് നല്ലതാണ് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇത് പുണ്യവൃക്ഷമായി കണക്കാക്കുന്നതോടൊപ്പം തന്നെ എള്ളെണ്ണകൊണ്ടോ നെയ്യ് കൊണ്ടോ ദീപദാനം നടത്തുന്നത് വഴി പിതൃക്കള്‍ തൃപ്തിപ്പെടും എന്നും പറയുന്നു. ഇത് പിതൃദോഷത്തെ ഇല്ലാതാക്കി കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും സൗഭാഗ്യവും കൊണ്ട് വരുന്നു.

പുണ്യ നദികളുടെ തീരങ്ങളില്‍
നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഇന്ദിരഏകാദശി ദിനത്തില്‍ പുണ്യ നദികളായ ഗംഗ, യമുന, മറ്റ് പുണ്യ നദികള്‍ എന്നിവയുടെ തീരങ്ങളില്‍ ഇത്തരത്തില്‍ ദീപദാനം നടത്താവുന്നതാണ്. ഇത് നിങ്ങളുടെ പിതൃക്കള്‍ക്ക് മോക്ഷവും നിങ്ങളെ പിതൃദോഷത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം പടി കയറുന്നതിനും സഹായകമാവുന്നു. നദികള്‍ ഇല്ലെന്നുണ്ടെങ്കില്‍ നദികളിലെ ജലം വിളക്ക് കൊളുത്തുന്ന ദിക്കില്‍ സമര്‍പ്പിക്കുന്നതും ഉചിതമായ ഫലം നല്കുന്നു.
വീടിന്റെ പ്രധാന പ്രവേശന കവാടത്തില്‍
വീടിന്റെ പ്രധാന കവാടത്തില്‍ വിളക്ക് കൊളുത്തുന്നത് നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം. ഇന്ദിര ഏകാദശി ദിനത്തില്‍ വീടിന്റെ പ്രധാന കവാടത്തില്‍ ദാപദാനം നടത്തുന്നത് വഴി പിതൃക്കളുടെ മോക്ഷപ്രാപ്തി സാധ്യമാവുന്നു. കൂടാതെ വീടിന് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സാധിക്കുന്നു. ഇതെല്ലാം ഇന്ദിര ഏകാദശിയുടെ പ്രാധാന്യം ഇരട്ടിയാക്കുന്നു.

ക്ഷേത്രത്തില്‍
ഏകാദശി ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദീപദാനം നടത്തുന്നതും വളരെ മികച്ചതായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ ഏറ്റവും അത്യുത്തമമായ ഫലങ്ങളായാണ് കണക്കാക്കുന്നത്. ഇന്ദിര ഏകാദശി ദിനത്തില്‍ പൂര്‍വ്വികരെ ഇത് വളരെയധികം സന്തോഷിപ്പിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ ചൊരിയും എന്നാണ് വിശ്വാസം. ഇത് വഴി പിതൃദോഷത്തെ മറികടക്കുന്നതിനും നിങ്ങള്‍ക്ക് സമ്പത്ത് തേടി എത്തുന്നതിനും യോഗം കാണുന്നു.
അടുക്കളയില്‍ വിളക്ക് കൊളുത്താം
ദീപദാനത്തിന് അടുക്കളും അനുയോജ്യമായ ഒരു ഭാഗം തന്നെയാണ്. കാരണം ഈ ഇടത്തെ അന്നപൂര്‍ണ്ണാ ദേവിയുടെ വാസസ്ഥലമായാണ് കണക്കാക്കുന്നത്. ഏകാദശി രാത്രിയില്‍ അവിടെ ദീപദാനം നടത്തുന്നത് പൂര്‍വ്വികരുടെ അനുഗ്രഹത്തിനും നിങ്ങളുടെ ഐശ്വര്യത്തിനും സഹായകമാവും എന്നാണ് വിശ്വാസം. അത് മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്ന വീടുകളില്‍ വിഷ്ണു ഭഗവാന്റെ അനുഗ്രഹം എന്നന്നേക്കുമായി നിലനില്ക്കും എന്നും പറയുന്നു.



Click it and Unblock the Notifications
