Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
സ്വര്‍ഗ്ഗവാസം നേടിത്തരും ഇന്ദിര ഏകാദശി; ഐശ്വര്യയോഗങ്ങളില് ശുഭഫലം നല്കുന്ന ആരാധന
അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് ഇന്ദിര ഏകാദശി വ്രതം ആചരിക്കുന്നത. പിതൃപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് ഇത്. ഈ ഏകാദശി കൂടുതല്‍ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു, കാരണം ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം പൂര്‍വ്വികരെയും സ്മരിക്കുന്നു. ആത്മാക്കളുടെ ശാന്തിക്കായും ഈ ഏകാദശി വ്രതം എടുക്കാവുന്നതാണ്. ഈ ദിവസം ബ്രാഹ്മണരെ ആദരപൂര്‍വ്വം ഭവനങ്ങളിലേക്ക് ക്ഷണിച്ച് ഭക്ഷണം നല്‍കുന്നതിലൂടെയും നമ്മുടെ കഴിവിനനുസരിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെയും പൂര്‍വ്വികര്‍ സന്തുഷ്ടരാകുന്നു എന്നാണ് വിശ്വാസം.
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തി പാപങ്ങളില്‍ നിന്ന് മുക്തനാകുന്നു. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ വൈകുണ്ഠത്തില്‍ ഇടം ലഭിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 10നാണ് ഇന്ദിരാ ഏകാദശി വരുന്നത്. ഇന്ദിര ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പൂജാരീതി, ശുഭമുഹൂര്‍ത്തം തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ഇന്ദിര ഏകാദശി 2023
പഞ്ചാംഗം അനുസരിച്ച്, ഈ വര്‍ഷം അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതി ഒക്ടോബര്‍ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:36 മുതല്‍ ആരംഭിക്കും. ഈ തീയതി ഒക്ടോബര്‍ 10 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 03:08 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയതീയതി പ്രകാരം ഒക്ടോബര്‍ 10 ചൊവ്വാഴ്ച ഇന്ദിര ഏകാദശി വ്രതം ആചരിക്കും. ഒക്ടോബര്‍ 11ന് വ്രതം അവസാനിപ്പിക്കാം. രാവിലെ 6.19-ന് ആരംഭിച്ച് 8.38-ന് വ്രതം മുറിക്കാനുള്ള ശുഭമുഹൂര്‍ത്തം. ഈ ഏകാദശിയില്‍ വ്രതമനുഷ്ഠിച്ച ശേഷം, ഭക്തര്‍ തങ്ങളുടെ കഴിവിനനുസരിച്ച് ധാന്യങ്ങളും പഴങ്ങളും പണവും ദരിദ്രനായ ഒരു ബ്രാഹ്മണന് ദാനം ചെയ്യണം.
ശുഭയോഗങ്ങള്‍
ഈ വര്‍ഷത്തെ ഇന്ദിരാ ഏകാദശി സദ്യ യോഗത്തിലും ഐശ്വര്യ യോഗത്തിലുമാണ് നടക്കുന്നത്. വ്രതാനുഷ്ഠാന ദിനത്തില്‍ അതിരാവിലെ മുതല്‍ 07.47 വരെയാണ് സദ്യയോഗം. അതിനുശേഷം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഐശ്വര്യ യോഗം ആരംഭിക്കും. ഇവ രണ്ടും മംഗള കര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും നല്ല മുഹൂര്‍ത്തമായി കണക്കാക്കപ്പെടുന്നു.
ഇന്ദിര ഏകാദശി പൂജാമുഹൂര്‍ത്തം
ഇന്ദിര ഏകാദശി ദിനത്തില്‍ അതിരാവിലെ മുതല്‍ മഹാവിഷ്ണുവിനെ ആരാധിക്കാം. ഇതുകൂടാതെ, നിങ്ങള്‍ക്ക് രാവിലെ 09:13 നും ഉച്ചയ്ക്ക് 01:35 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഇന്ദിര ഏകാദശി വ്രതത്തില്‍ വിഷ്ണുവിനെ ആരാധിക്കാം. ഇതില്‍ ലാഭ-ഉന്നതി മുഹൂര്‍ത്തം രാവിലെ 10:41 മുതല്‍ 12:08 വരെയാണ്. അമൃത്-സര്‍വോത്തമ മുഹൂര്‍ത്തം 12:08 മുതല്‍ ഉച്ചയ്ക്ക് 01:35 വരെയാണ്.
ഇന്ദിര ഏകാദശിയുടെ പ്രാധാന്യം
ഈ ഏകാദശിയില്‍ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണു പ്രസാദിക്കുകയും നിങ്ങളുടെ പൂര്‍വ്വികരില്‍ നിന്ന് പൂര്‍ണ്ണമായ അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇന്ദിര ഏകാദശി നാളില്‍ വ്രതം അനുഷ്ഠിച്ചാല്‍ അതിന്റെ പുണ്യം നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് ലഭിക്കുന്നു. മോക്ഷം ലഭിക്കാത്ത നിങ്ങളുടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്ന് ഇന്ദിര ഏകാദശിയെ സംബന്ധിച്ച് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ആത്മാവിന് ശാന്തി ലഭിക്കുന്നു. ഇതോടൊപ്പം ഈ വ്രതമനുഷ്ഠിക്കുന്നവര്‍ മരണശേഷം സ്വര്‍ഗത്തിലെത്തുന്നു.

എങ്ങനെ വ്രതം അനുഷ്ഠിക്കണം
പിതൃപക്ഷ സമയത്താണ് ഇന്ദിര ഏകാദശി വ്രതം വരുന്നത്, അതിനാല്‍ ഭക്തര്‍ ചില ശ്രാദ്ധ നിയമങ്ങള്‍ പാലിക്കണമെന്ന് വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വ്രതം ആരംഭിക്കുന്നതിന് മുമ്പ് ദശമി തിഥിയില്‍ പുണ്യനദിയില്‍ തര്‍പ്പണം അര്‍പ്പിക്കുകയും കുളിച്ച് ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയും നിങ്ങള്‍ ഭക്ഷണം കഴിക്കുകയും ചെയ്യുക. ദശമി തിഥിയില്‍ സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കരുത്. അതിനുശേഷം അടുത്ത ദിവസം ഏകാദശി തിയതിയില്‍ അതിരാവിലെ കുളിച്ച് വ്രതമനുഷ്ഠിക്കുക. ശ്രാദ്ധ തര്‍പ്പണം നടത്തി വീണ്ടും ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുക. അതിനു ശേഷം അടുത്ത ദിവസം ദ്വാദശി തിഥിയില്‍ ദാനധര്‍മ്മങ്ങള്‍ നല്കിയ ശേഷമേ വ്രതം മുറിക്കാവൂ.
ആരാധനാ രീതി
ഇന്ദിര ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിച്ച് ആരാധന നടത്തണം. ശുഭമുഹൂര്‍ത്തത്തില്‍ വിഷ്ണുഭഗവാനെ പൂജിക്കുക. മഞ്ഞ പൂക്കള്‍, പഞ്ചാമൃതം, തുളസി ഇലകള്‍, ചന്ദനം, വിളക്ക്, നൈവേദ്യം മുതലായവ സമര്‍പ്പിക്കുക. ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം ജപിക്കുക. ഇന്ദിരാ ഏകാദശി വ്രതത്തിന്റെ കഥ കേള്‍ക്കുക. നിങ്ങളുടെ പൂര്‍വ്വികരുടെ ശാന്തിക്കായി മഹാവിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുകയും ഈ വ്രതത്തിന്റെ പുണ്യഫലങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് ദാനം ചെയ്യുകയും ചെയ്യുക. രാത്രിയില്‍ ഉറക്കമുണര്‍ന്നിരിക്കുക. പിറ്റേന്ന് രാവിലെ കുളിയും ദാനവും കഴിഞ്ഞ് വ്രതം മുറിക്കുക.



Click it and Unblock the Notifications
