For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ വാങ്ങിയാല്‍ ദീപാവലിയ്ക്ക് ഐശ്വര്യം

|

തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. പലരും ദീവാലി എന്ന പേരില്‍ ദീപാവലി കൊണ്ടാടുന്നു. കേരളത്തില്‍ അത്ര പ്രാധാന്യമില്ലെങ്കിലും ഇന്ത്യയിലെ ഒരു വിധം എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കപ്പെടുന്നു.
ദീപങ്ങളുടെ ഈ ഉത്സവത്തിന് ചില പ്രത്യേകതകളൊക്കെയുണ്ട്. നന്മയുടെ മേല്‍ തിന്‍മ വിജയം കണ്ടതിന്റെ ഉത്സവമായാണ് നമ്മള്‍ പ്രധാനമായും ദീപാവലിയ്ക്ക് പ്രാധാന്യം നല്‍കുന്നത്. അന്ധകാരം മാറി വെളിച്ചം ലോകത്തും നമ്മുടെ ബുദ്ധിയിലും നിറയ്ക്കുകയാണ് ചെയ്യുന്നത്.അന്ധകാരത്തിന് എന്നന്നേക്കുമായി വിട നല്‍കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. നമ്മുടെ മനസ്സിലെ തിന്‍മയെ ഇല്ലാതാക്കി അവിടെ നന്മയെ കുടിയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ദീപാവലി വലിയ ആഘോഷമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരല്‍, ഉപഹാരങ്ങള്‍ കൈമാറല്‍, ദീപങ്ങള്‍, നിറങ്ങള്‍ അങ്ങനെ ദീപാവലിയെ സവിശേഷമാക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ആഘോഷത്തിന് മാത്രമല്ല ആത്മീയതയ്ക്കും വലിയ പ്രാധാന്യമുണ്ട്. വരും വര്‍ഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദേവപ്രീതിയ്ക്കായി പൂജകള്‍ നടത്താനും ആളുകള്‍ ഈ ദിനങ്ങള്‍ മാറ്റി വയ്ക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപാവലി. ശരിക്കും പുതുവര്‍ഷം പുലരുന്നതു പോലെയാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്.ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെയാണ് ഇതിലൂടെ ആരാധിക്കുന്നത്.ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ഓരോ ദിവസവും ഓരോ പേരുകളിലാണ് ആഘോഷിക്കപ്പെടുന്നത്.

ദീപാവലിയ്ക്കു പുറകിലുള്ള ഐതിഹ്യങ്ങള്‍ പലതാണ്. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് തിരിച്ചു വന്നതിന്റെ ഭാഗമായും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ പ്രതീകമായാണ് ദീപാവലി പ്രധാനമായും ആഘോഷിക്കപ്പെടുന്നത്.
പലരും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമെന്ന നിലയ്ക്ക് ദീപാവലി ആഘോഷിക്കുന്നു. ഗണപതി ഭഗവാനെയാണ് ഈ സമയത്ത് പലരും ഏറ്റവും അധികം ആരാധിയ്ക്കുന്നതും.

ദീപാവലി ശുഭസൂചകമായതുകൊണ്ടുതന്നെ ദീപാവലിക്കാലത്ത് ചില പ്രത്യേക വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യദായകമാണെന്നാണ് പറയപ്പെടുന്നത്. ഇത്തരം വസ്തുക്കള്‍ പല വിധത്തിലും സഹായകമാകുന്നുമുണ്ട്.

ദീപാവലിയ്ക്കു വാങ്ങേണ്ട ചില വസ്തുക്കളെക്കുറിച്ചറിയൂ

തൊഴിലുമായി ബന്ധപ്പെട്ട്

തൊഴിലുമായി ബന്ധപ്പെട്ട്

നമ്മുടെ തൊഴിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും വസ്തുക്കള്‍ ദീപാവലിയ്ക്കു വാങ്ങുന്നത ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസം. ഇത് തൊഴില്‍പരമായി ഉയര്‍ച്ചയുണ്ടാക്കുകയും ചെയ്യും.തൊഴിലുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കള്‍ മതിയാകും. ഉദാഹരണത്തിന് എഴുത്തുമായി ബന്ധപ്പെട്ടവരെങ്കില്‍ പേന, ആര്‍ട്ടിസ്‌ററാണെങ്കില്‍ ബ്രഷ് തുടങ്ങിയവ. ദീപാവലിയ്ക്ക് വാസ്തു പ്രകാരം ഐശ്വര്യം കൊണ്ടുവരാനുള്ള ഒരു പ്രധാന വഴിയാണിത്.

ചൂല്

ചൂല്

കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നിയാലും ദീപാവലിയ്ക്കു ചൂല്‍ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. വീട്ടിലെ ദോഷങ്ങളെല്ലാം തന്നെ അകറ്റാനായാണ് ഈ രീതിയില്‍ ചൂലു വാങ്ങുന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്. ചൂല് അടിച്ചുവാരി ചീത്ത സാധനങ്ങള്‍ കളയുന്നതിനാണല്ലോ സാധാരണ ഉപയോഗിയ്ക്കാറ്.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വാങ്ങാന്‍ പറ്റിയ നല്ലൊരു അവസരമാണ് ദീപാവലി. വിലക്കുറവു കൊണ്ടല്ല, പറയുന്നത്. ഇത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ്. വിശ്വാസം. ഇത് വാങ്ങി വീട്ടില്‍ വടക്കു കിഴക്കു ദിശയില്‍ വയ്ക്കുന്നത് നല്ല എനര്‍ജി കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീപാവലിയ്ക്ക് വാസ്തു പ്രകാരം ഐശ്വര്യം കൊണ്ടുവരാനുള്ള ഒരു പ്രധാന വഴിയാണിത്.

വെള്ളി

വെള്ളി

ദീപാവലിയ്ക്ക് വെള്ളി വാങ്ങുന്നത് ഏറെ ഐശ്വര്യകരമാണെന്നാണ് വിശ്വാസം. ഇത് വീട്ടില്‍ നല്ല ഭാഗ്യവും പൊസറ്റീവ് ഊര്‍ജവും കൊണ്ടുവരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. വെള്ളി കൊണ്ടുള്ള ഏതെങ്കിലും വസ്തുക്കള്‍ വാങ്ങിയാല്‍ മതിയാകും.ദീപാവലിയ്ക്ക് വാസ്തു പ്രകാരം ഐശ്വര്യം കൊണ്ടുവരാനുള്ള ഒരു പ്രധാന വഴിയാണിത്.

സ്വര്‍ണവും

സ്വര്‍ണവും

സ്വര്‍ണവും ദീപാവലിയ്ക്കു വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുന്ന ഒന്നുതന്നെയാണ്. ഇത് വീട്ടില്‍ നല്ല ഭാഗ്യവും പൊസറ്റീവ് ഊര്‍ജവും കൊണ്ടുവരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ദീപാവലിയ്ക്ക് വാസ്തു പ്രകാരം ഐശ്വര്യം കൊണ്ടുവരാനുള്ള ഒരു പ്രധാന വഴിയാണിത്.

ശംഖ്

ശംഖ്

ശംഖ് മറ്റൊരു വസ്തുവമാണ്. വീട്ടില്‍ ദീപാവലി ഐശ്വര്യം കൊണ്ടുവരുന്ന ഒന്ന്. ഇത് വീട്ടില്‍ പൊസറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇതു വീട്ടില്‍ വച്ചാല്‍ ഒരിക്കലും പണസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിശ്വാസം. ശംഖില്‍ തന്നെ വലംപരി ശംഖ് വീട്ടില്‍ വയ്ക്കുന്നത് ഏറെ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് ലക്ഷ്മീദേവിയുമായി ബന്ധപ്പെടുത്തിയാണ് കണ്ടുവരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ശംഖില്‍ പാലോ ഗംഗാജലമോ നിറച്ച് ഇത വീടിനു ചുറ്റും തളിയ്ക്കുന്നത് നല്ലതാണ്. ഇത് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും മാറാന്‍ സഹായിക്കും.

ലക്ഷ്മികൗരി .

ലക്ഷ്മികൗരി .

ലക്ഷ്മികൗരി .നിങ്ങൾ പണം സൂക്ഷിക്കുന്ന സ്ഥലത്തോട് വെച്ചാൽ ധനം കു‌ടെ ഉണ്ടാവും എന്ന് വിശ്വസിക്കപ്പെടുന്നു..ശുഭസമയങ്ങളിലോ വെള്ളിയാഴ്ച്ച ദിവസങ്ങളിലോ ചുമന്ന ഒരു തുണിയിൽ പൊതിഞ്ഞു അകത്തളത്തിലോ ,പൂജാമുറിയിലോ വെക്കാഒറ്റക്കണ്ണുള്ള നാളികേരവും ഏറെ വിശിഷ്ടമാണ് അപൂർവമായ ഈ നാളികേരം ഐശ്വര്യത്തെ പ്രദാനം ചെയ്യും.

ശ്രീയന്ത്രത്തിൽ

ശ്രീയന്ത്രത്തിൽ

ശ്രീയന്ത്രത്തിൽ ലക്ഷ്മിയുടെ ഫോട്ടോയുടെ കൂടെ മറ്റു മുപ്പത്തി മുന്ന് ദേവതകൾ ഉണ്ടാവും .ഇതിനു മുൻപിൽ പരിപൂർണ വിശ്വാസത്തോടെ പൂജ ചെയ്‌താൽ ഇത് വീട്ടിൽ സമൃദ്ധിയും ,ഭാഗ്യവും കൊണ്ടുവരും.

കടൽചിപ്പികൾ

കടൽചിപ്പികൾ

കടൽചിപ്പികൾ നിങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലത്തു വയ്ക്കുക.ഇവ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റിവ് എനർജി കൊണ്ടുവരും.ഇവ സമ്പത്തിന്റെ രൂപമാണെന്നും അതിനാൽ ഇവ വീട്ടിൽ സൂക്ഷിച്ചാൽ കൂടുതൽ ധനം വീട്ടിലേക്ക് വരുമെന്നും വിശ്വസിക്കുന്നു.കൂടാതെ ഇവ വീട്ടിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

ലക്ഷ്മി

ലക്ഷ്മി

ഭവനത്തിൽ ലക്ഷ്മിദേവിയുടെ സാന്നിദ്ധ്യം നിങ്ങളുടെ കുടുംബത്തിൽ ആരോഗ്യം , സന്തോഷം , സമാധാനം എന്നിവ നൽകും.വീട്ടിൽ യാതൊരു കുറവും ദുരിതവും ഉണ്ടാകില്ല. നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മി ദേവിയെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതാ ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു. ലക്ഷ്മീ പൂജ ചെയ്ത് ദേവിയെ വീട്ടിലേക്ക് ക്ഷണിക്കാൻ ദീപാവലി ഉത്തമ സമയമാണ്.ദേവിയെ ക്ഷണിക്കാനായി നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാനാകും ദയ, സ്നേഹം, അനുകമ്പ എന്നിവ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ദേവിക്ക് വൃത്തി വളരെ പ്രധാനമാണ്.വൃത്തിയില്ലാത്ത സ്ഥലത്തു ലക്ഷ്മീദേവി വരില്ല. വഴക്കും, ഐക്യമില്ലായ്മയും ദേവി വെറുക്കുന്നു.അതിനാൽ വീട്ടിൽ സമാധാനവും ഐക്യവും നിലനിർത്തുക. വീട്ടിലെ സ്ത്രീകളോട് ഒരിക്കലും അനാദരവ് കാട്ടരുത്.നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ സന്തോഷവതികളാണെങ്കിൽ ലക്ഷ്മിദേവിയും സന്തുഷ്ടയാകും. സൂര്യോദയത്തോടെ ഉണർന്ന് അസ്തമയത്തോടെ ഉറങ്ങുക. ഭക്ഷണം പാകം ചെയ്യുമ്പോൾ നിങ്ങൾ രുചിച്ചുനോക്കരുത്. കുളിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക.അഗ്നി ദേവനും ലക്ഷ്മി ദേവിക്കും സമർപ്പിക്കുക. ശുഭദിനങ്ങളെ ആദരിക്കുക.വെള്ളിയാഴ്ചയും ദീപാവലി പോലുള്ള അവസരങ്ങളിലും ലക്ഷ്മി ദേവിക്ക് വളരെ പ്രാധാന്യമുണ്ട്.ഈ ദിവസങ്ങളിൽ ലക്ഷ്മി ദേവിയെ പൂജിക്കുക.

Read more about: diwali puja
English summary

Increase Your Luck By Buying These Things During Diwali

Increase Your Luck By Buying These Things During Diwali
X
Desktop Bottom Promotion