Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
സൂര്യ-ശനി സംയോഗം; 2023-ലെ ഏറ്റവും മോശം ഫലം അനുഭവിക്കേണ്ട രാശിക്കാര്‍
ഓരോ യോഗങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നതും സ്വാധീനിക്കുന്നതുമായിരിക്കും. ജ്യോതിഷ പ്രകാരം ശനിയുടെ പിതാവാണ് സൂര്യന്. എന്നാല്‍ ശനിയും സൂര്യനും എപ്പോഴും ശത്രുക്കളാണ്. ഇവര്‍ തമ്മില്‍ ചേരുമ്പോള്‍ അല്ലെങ്കില്‍ സംയോജിക്കുമ്പോള്‍ അത് ഭൂമിയിലെ ഓരോ ചരാചരങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു. ഇത് രാശിക്കാരിലും നക്ഷത്രക്കാരിലും മാറ്റങ്ങള്‍ വരുത്തുന്നു. ജ്യോതിഷ പ്രകാരം ഈ രണ്ട് ഗ്രഹങ്ങളും സംയോജിക്കുമ്പോള്‍ ജീവിതത്തില്‍ അശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു.

ഇത്തരത്തിലുള്ള അശുഭയോഗം രൂപപ്പെടുമ്പോള്‍ അതില്‍ പ്രതികൂല ഫലങ്ങളുണ്ടാവുന്ന ചില രാശിക്കാരുണ്ട്. മനുഷ്യ ജീവിതത്തെ ഈ സംക്രമണം വളരെ മോശമായാണ് ബാധിക്കുന്നത്. ജനുവരി 17-ന് ശനി കുംഭം രാശിയില്‍ സംക്രമിക്കുന്നു. ഫെബ്രുവരി 13-ന് സൂര്യനും കുംഭത്തില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങളില്‍ അശുഭകരമായ പല യോഗങ്ങളും സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ നിങ്ങളില്‍ അശുഭകരമായ ഫലം നല്കുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനി സൂര്യ സംയോജനം സൃഷ്ടിക്കുന്നത് വളരെ ദോഷകരമായ ഫലങ്ങളാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അതൊരിക്കലും അനുകൂല മാറ്റങ്ങള്‍ ആയിരിക്കില്ല എന്നതാണ് സത്യം. പ്രതികൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നാം ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. അശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങള്‍ പലതും നിങ്ങളില്‍ പ്രശ്നങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്. വാഹനമോടിക്കുമ്പോള്‍ പോലും ശ്രദ്ധ വേണം. അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇതിനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

കര്‍ക്കിടകം
ബിസിനസ് ചെയ്യുന്നവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് സാമ്പത്തിക നഷ്ടം സഹിക്കാവുന്നതിനേക്കാള്‍ കൂടുതലാവുന്നതിനുള്ള സാധ്യത കാണുന്നു. ജോലി സ്ഥലത്തും ഇവര്‍ക്ക് നഷ്ടം സംഭവിക്കുന്നു. ജോലിയില്‍ വരെ ഇതിന്റെ മാറ്റം നിങ്ങളെ ബാധിക്കുന്നു. ജോലി സ്ഥലത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സഹപ്രവര്‍ത്തകര്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ജോലി മാറ്റമോ അല്ലെങ്കില്‍ ജോലിയില്‍ പ്രശ്നങ്ങളോ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അമിതമായി സംസാരിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ സംയോജനം പ്രതികൂല ഫലങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ നാലാമത്തെ ഭാവത്തിലാണ് സംയോജിക്കുന്നത്. സൂര്യനും ശനിയും നിങ്ങളുടെ നാലാം ഭാവത്തില്‍ നില്ക്കുമ്പോള് അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവുന്നു. ശനി നിങ്ങള്‍ക്ക് വളരെ പ്രതികൂലമായ ഫലമാണ് നല്‍കുന്നത്. ഓരോ തീരുമാനം എടുക്കുമ്പോഴും ശ്രദ്ധിച്ച് എടുക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കുഴിയില്‍ ചാടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലും മറ്റുള്ളവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. മാനസിക പിരിമുറുക്കം വളരെയധികം ബാധിക്കുന്നു.

വൃശ്ചികം രാശി
ബിസിനസില്‍ നിങ്ങള്‍ ഇത് വരെ കാണാത്ത തകര്‍ച്ചയുണ്ടാവുന്നു. അതില്‍ നിന്ന് മുന്നോട്ട് വരാന്‍ നിങ്ങള്‍ക്ക് സാധിക്കണം എന്നില്ല. ചെയ്യുന്ന കാര്യങ്ങളും ഏര്‍പ്പെടുന്നതിലും എല്ലാം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. യോഗത്തിന്റെ ദൃഷ്ടി പത്താം ഭാവത്തില്‍ ആയതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ വളരെയധികം ശ്രദ്ധിക്കണം. കടം കൊടുക്കുന്നതും കടം വാങ്ങിക്കുന്നതും നിങ്ങളെ കുഴപ്പത്തില്‍ ആക്കിയേക്കും. ഒരിക്കലും ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഈ സംയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല. മരണഭയം പോലും പലപ്പോഴും നിങ്ങളെ വേട്ടയാടും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെയും സൂര്യന്റെയും സംയോജനം വളരെയധികം ദോഷം ചെയ്യുന്നു. കാരണം ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലില്‍ പലപ്പോഴും ദാമ്പത്യ ജീവിതം വരെ പ്രശ്നത്തിലാവുന്നു. ഒരിക്കലും നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ സ്വായത്തമാക്കുന്നതിന് സാധിക്കുകയില്ല. വിവാഹിതരായവര്‍ക്ക് വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന ചിന്ത വരെ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം ത്യാഗം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. വിവാഹം കഴിക്കാത്തവര്‍ക്ക് പക്ഷേ വിവാഹക്കാര്യത്തില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടതായി വരുന്നു.

കുംഭം രാശി
കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഉള്ള ജോലിയില്‍ സ്ഥിരമായി മാറ്റങ്ങള്‍ വരുന്ന അവസ്ഥയുണ്ടാവുന്നു. അച്ഛനുമായി സംസാരിക്കുമ്പോള്‍ അത് വഴക്കിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഭാവി വരെ അവതാളത്തിലാക്കാം. ജോലി രാജി വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ അനുകൂല സമയമല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജോലി മാറുന്ന കാര്യത്തെക്കുറിച്ചും ജോലിയില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും ഈ വര്‍ഷം കുംഭം രാശിക്കാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കില്ല. ശനിയുടെയും സൂര്യന്റേയും സംയോഗം നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ നിരന്തരം സൃഷ്ടിച്ച് കൊണ്ടിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications