Latest Updates
-
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ!
വയ്യാവേലിയെല്ലാം തലയിലാകും; അധികമാസത്തില്‍ ദോഷയോഗം; 5 രാശിക്ക് കഷ്ടനഷ്ടങ്ങള്‍ കരുതിയിരിക്കേണ്ട കാലം
പഞ്ചാംഗം പ്രകാരം ജൂലൈ 18 മുതല്‍ പുരുഷോത്തമ മാസം ആരംഭിച്ചുകഴിഞ്ഞു. ഇതിനെ അധികമാസം എന്നും വിളിക്കുന്നു. ഇത് ഓഗസ്റ്റ് 16 വരെ നീണ്ടുനില്‍ക്കും. ഈ വര്‍ഷം ശ്രാവണ മാസത്തിലാണ് ഈ കാലഘട്ടം നടക്കുന്നത്. ഈ കാലയളവില്‍ മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് നിഷിധമാണ്. എന്നാല്‍ ഈ സമയത്ത് ആത്മീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. മഹാവിഷ്ണുവിന്റെ ആരാധനയ്ക്ക് ഈ മാസം പ്രധാനമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷപരമായി അശുഭകരമായി കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഖപ്പര് യോഗം രൂപപ്പെടുന്നു. ഈ ദോഷയോഗം കാരണം ചില രാശിക്കാര്‍ പുരുഷോത്തമ മാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അടുത്ത 30 ദിവസത്തേക്ക് ചില രാശിക്കാര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

മിഥുനം
പുരുഷോത്തമ മാസത്തില്‍ രൂപപ്പെടുന്ന ഖപ്പര്യോഗം മിഥുന രാശിക്കാര്‍ക്ക് അല്പം ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ജോലിസ്ഥലത്ത് ജോലിയുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പ്രണയ ജീവിതത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണ കാരണം പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. നിങ്ങളുടെ ബന്ധത്തിലെ അകലം വര്‍ദ്ധിക്കും.
മിഥുനരാശിക്കാര്‍ അധികമാസത്തില്‍ പണം എവിടെയും നിക്ഷേപിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ധനനഷ്ടം നേരിടേണ്ടി വന്നേക്കാം. ഇക്കാലയളവില്‍ വാഹനമോ സ്ഥലമോ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ തീരുമാനം കുറച്ചുകാലത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് പുരുഷോത്തമ മാസത്തില്‍ നടത്തുന്ന ഖപ്പര്യോഗം സമ്മിശ്ര ഫലം നല്കം. ഈ സമയത്ത്, നിങ്ങളുടെ ചെലവുകള്‍ നിയന്ത്രണത്തിലാക്കുക. അല്ലാത്തപക്ഷം വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം ടെന്‍ഷന്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ വഴിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആക്രമണ സ്വഭാവം ഈ സമയം നിയന്ത്രിക്കുക.
അല്ലാത്തപക്ഷം ജോലിസ്ഥലത്തും കുടുംബാംഗങ്ങളുമായും തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ജീവിതപങ്കാളിയുമായി ഏകോപനക്കുറവ് കാണപ്പെടും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുറച്ച് കാലത്തേക്ക് നിങ്ങളുടെ തീരുമാനം മാറ്റിവയ്ക്കുക.
കന്നി
പുരുഷോത്തമ മാസത്തില്‍ രൂപപ്പെടുന്ന ഖപ്പര്യോഗം കന്നി രാശിക്കാരുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരും. ഈ സമയത്ത് ഇണയുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായേക്കാം. അതുമൂലം നിങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ചെലവുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചേക്കാം എന്നതിനാല്‍ ഈ കാലയളവില്‍ പണം ശരിയായി ഉപയോഗിക്കേണ്ടതുണ്ട്. ചിന്തിച്ച് മാത്രം പണം ചെലവഴിക്കുക.
ജോലി ചെയ്യുന്ന ആളുകള്‍ക്ക് സഹപ്രവര്‍ത്തകരുമായോ ഓഫീസര്‍മാരുമായോ എന്തെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായേക്കാം. അതിനാല്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കുക. കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കങ്ങള്‍ നേരിടേണ്ടിവരും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ സമയം ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഈ സമയത്ത് നിങ്ങളുടെയും കുടുംബാംഗങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. സുഹൃത്തുക്കളോട് ഏതെങ്കിലും തരത്തിലുള്ള രഹസ്യ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക. ഈ കാലയളവില്‍ വൃശ്ചിക രാശിക്കാര്‍ക്ക് മനസ് അല്പം അസ്വസ്ഥമായി തോന്നിയേക്കാം. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. ബിസിനസ്സിലെ കടുത്ത മത്സരം കാരണം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. ബിസിനസ്സ് ഇടപാടുകളില്‍ നഷ്ടം നേരിട്ടേക്കാം.
മീനം
ഖപ്പര്യോഗം രൂപപ്പെടുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിവരും. ഈ സമയത്ത് ഒരു ചെറിയ തെറ്റ് പോലും നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കില്‍ വിധി നീളാനാണ് സാധ്യത. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ഇത് കാരണം നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടാകാം. കഠിനാധ്വാനത്തിന് ശേഷവും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിരാശ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ നിങ്ങള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications