Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിനാശകരമായ അശുഭയോഗം; ജ്വാലാമുഖി യോഗം വരുത്തും കഷ്ടകാലം, നല്ലത് ചെയ്താലും ദോഷം
ശുഭകരമായ ഒരു പ്രവൃത്തി ആരംഭിക്കാന്‍ മിക്കവരും ആദ്യം ഒരു ശുഭകരമായ യോഗത്തനായി നോക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനങ്ങളുടെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ശുഭമോ, അശുഭകരമോ ആയ യോഗങ്ങള്‍ കണ്ടെത്തുന്ന പാരമ്പര്യം പുരാതന കാലം മുതല്‍ നിലവിലുണ്ട്. ജ്യോതിപ്രകാരം ഇത്തരം നിരവധി യോഗങ്ങളുണ്ട്. വേദങ്ങള്‍ അനുസരിച്ച്, അശുഭകരമായ യോഗകളിലൊന്നാണ് ജ്വാലാമുഖി യോഗം.
ഇത് വളരെ അപകടകരമായ യോഗമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തിന്റെ നിഴലിന് എല്ലാം നശിപ്പിക്കാനുള്ള ശക്തിയുണ്ട്. ഈ യോഗസമയത്ത് ഒരാള്‍ എന്തെങ്കിലും ശുഭപ്രവൃത്തി ചെയ്താല്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ കഷ്ടപ്പാടുകളോ നേരിടേണ്ടിവരുമെന്ന് ഒരു വിശ്വാസമുണ്ട്. ജ്വാലാമുഖി യോഗം എപ്പോഴാണെന്നും അതിന്റെ ഫലങ്ങള്‍ എന്താണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ജ്വാലാമുഖി യോഗം എപ്പോഴാണ്
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ജ്വാലാമുഖി യോഗം ജൂണ്‍ 5 ന് പുലര്‍ച്ചെ 3.23 മുതല്‍ ആരംഭിക്കും, അത് 6.38 ന് അവസാനിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ജൂണ്‍ 5 ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപാദ തീയതിയാണ്. ഇതോടൊപ്പമാണ് മൂലം നക്ഷത്രം. ഈ ദിവസം രാവിലെ 6:38 വരെയാണ് പ്രതിപാദ തിഥി.

ജ്വാലാമുഖി യോഗ രൂപപ്പെടുന്നത് എങ്ങനെ
തിഥി, നക്ഷത്രം, യോഗം എന്നിവയാല്‍ രൂപപ്പെടുന്ന ഒരു അശുഭ യോഗമാണ് ജ്വാലാമുഖിയോഗം. പ്രതിപാദ തിഥിയില്‍ മൂല നക്ഷത്രം കൂടിവരുന്ന ദിവസമാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതുകൂടാതെ പഞ്ചമി തിഥിയില്‍ ഭരണി നക്ഷത്രവും അഷ്ടമി തിഥിയില്‍ കാര്‍ത്തിക നക്ഷത്രവും നവമി തിഥിയില്‍ രോഹിണി നക്ഷത്രവും ദശമി തിഥിയില്‍ ആയില്യം നക്ഷത്രവും ഉണ്ടെങ്കില്‍ ജ്വാലാമുഖിയോഗം രൂപപ്പെടുന്നു.

ജ്വാലാമുഖി യോഗത്തിന്റെ അശുഭഫലം
ഈ അശുഭ യോഗത്തില്‍, വിവാഹം പോലുള്ള മംഗളകരമായ കര്‍മ്മങ്ങള്‍ ഒഴിവാക്കണം. കാരണം ഇത് ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ജൂണ്‍ 5 ന് രാവിലെ, ഏതാനും മണിക്കൂറുകള്‍ ഈ യോഗം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ സമയത്ത് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ഒഴിവാക്കേണ്ടതാണ്. ജ്വാലാമുഖി യോഗത്തിലാണ് കുഞ്ഞ് ജനിച്ചതെങ്കില്‍, ജാതകത്തില്‍ ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
ജ്വാലാമുഖി യോഗ സമയത്ത് ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍, അയാള്‍ ദീര്‍ഘകാലം ആശുപത്രിവാസം വരിക്കേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വീടിന് കല്ലിടുന്നതുമുതല് കിണര്‍ കുഴിക്കുന്നത് വരെ ജ്വാലാമുഖി യോഗത്തില്‍ നിഷിദ്ധമാണ്. ഈ കാലയളവില്‍ ചെയ്യുന്ന പ്രവൃത്തികള്‍ അശുഭകരമായ രീതിയില്‍ കലാശിക്കും.



Click it and Unblock the Notifications

