Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
വീട്ടില്‍ ഗംഗാജലം സൂക്ഷിക്കുന്നവര്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കണം: ഇല്ലെങ്കില്‍ വിപരീതഫലം
ഗംഗാജലം പുണ്യമായാണ് കണക്കാക്കുന്നത്, അതുകൊണ്ട് തന്നെ മരണാസന്നരായി കിടക്കുന്നവര്ക്ക പുണ്യം ലഭിക്കുന്നതിന് വേണ്ടി ഗംഗാജലം നല്കുന്നു. അത്രയധികം പ്രാധാന്യമാണ് ഹിന്ദുമത പ്രകാരം ഗംഗാജലത്തിനുള്ളത്. അത്രയധികം പുണ്യ നദിയാണ് ഗംഗ. ജനനം മുതല്‍ മരണം വരെയുള്ള പ്രധാന ആചാരങ്ങളുടെയെല്ലാം ഭാഗമാണ് ഗംഗാജലം. അതുകൊണ്ട് തന്നെ അത്രയധികം പവിത്രമായി കണക്കാക്കുന്നതാണ് ഗംഗാജലം.
വീട്ടില്‍ ഗംഗാജലം സൂക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഗംഗാജലം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ അറിയേണ്ടത് എന്ന് നോക്കാം. ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുന്നവരെങ്കില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിക്കരുത്
ഒരിക്കലും പ്ലാസ്റ്റിക് കുപ്പിയില്‍ ഗംഗാജലം സൂക്ഷിക്കരുത്. കാരണം ഇത് ജലത്തെ മലിനമാക്കുന്നു. കാരണം പ്ലാസ്റ്റിക് എപ്പോഴും അതിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. ഇത് ഹാനീകരമായത് കൊണ്ടാണ് പ്ലാസ്റ്റിക് കുപ്പിയില്‍ ഗംഗാജലം സൂക്ഷിക്കരുത് എന്ന് പറയുന്നത്. ചെമ്പ്, ഗ്ലാസ്സ്, വെള്ളി എന്നീ പാത്രങ്ങളിലാണ് ഗംഗാജലം സൂക്ഷിക്കേണ്ടത്. ഇതില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കൂടുതലാണ്. ഇത് വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു.
ദീര്‍ഘകാലം സൂക്ഷിക്കരുത്
ദീര്‍ഘകാലത്തേക്ക് ഗംഗാജലം സൂക്ഷിക്കരുത്. ഇത് ഗംഗാജലത്തെ നിര്‍ജ്ജീവമാക്കുന്നു എന്നാണ് പറയുന്നത്. കാരണം ഹരിദ്വാര്‍ മുതല്‍ ഋഷികേശ് വരെയുള്ള പ്രസിദ്ധമായ നദിയാണ് ഗംഗ. ഇത് നിങ്ങളുടെ പാപങ്ങളെ ശുദ്ധീകരിക്കുന്നതിനാല്‍ ഗംഗാജലം നിങ്ങളുടെ പാപങ്ങളെ നിര്‍ജ്ജീവമാക്കുന്നു എന്നാണ് വിശ്വാസം. ശാസ്ത്രീയമായി പറഞ്ഞാല്‍ പലപ്പോഴും ജലം ദീര്‍ഘകാലം സൂക്ഷിച്ച് വെക്കുന്നത് പലപ്പോഴും പായലോ ഫംഗസോ ഉണ്ടാവുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം ഉപയോഗം.
ശുദ്ധിയില്ലാതെ ഗംഗാജലം തൊടരുത്
ഒരു കാരണവശാലും ശുദ്ധിയില്ലാതെ ഗംഗാജലം സൂക്ഷിക്കരുത്. കാരണം ഇത്തരത്തില്‍ സൂക്ഷിക്കുന്നത് ഗംഗാജലത്തിന്റെ പരിശുദ്ധിക്ക് മങ്ങലേല്‍പ്പിക്കുന്നു എന്നാണ് വിശ്വാസം. ഗംഗാജലത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുന്ന കാര്യമായത് കൊണ്ട് തന്നെ ഒരു തരത്തിലും ഗംഗാജലം വൃത്തിയില്ലാതെയോ ശുദ്ധിയില്ലാതേയോ തൊടരുത്. ഇത്തരം കാര്യങ്ങള്‍ ഗംഗാലം സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കണം.
വീട്ടില്‍ തളിക്കരുത്
ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഗംഗാജലം വീട്ടില്‍ തളിക്കുകയോ കുടിക്കുകയോ ചെയ്യരുത്. ഇത് നിങ്ങള്‍ ഗംഗയെ വിലമതിക്കുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ ഭക്തിയോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാവൂ. ഗംഗാജലം കഴിക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം വിശുദ്ധിയോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ.
സൂക്ഷിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍
ഗംഗാജലം സൂക്ഷിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ വീട്ടിലുണ്ട്. കാരണം ഇത് ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. ഒരിക്കലും ഗംഗാജലം കുളിമുറിയിലോ അ്ല്ലെങ്കില്‍ ബെഡ്റൂമിലോ സൂക്ഷിക്കരുത്. വൃത്തിഹീനമായ സാഹചര്യത്തിലും ഒരിക്കലും ഗംഗാജലം സൂക്ഷിക്കരുത്. ഇത് ഗംഗാജലത്തോട് കാണിക്കുന്ന അനാദരവായാണ് കണക്കാക്കുന്നത്. ഒരിക്കലും ഗംഗാജലത്തെ കളങ്കപ്പെടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവരുത്. ഇത് നിങ്ങള്‍ക്ക് തന്നെ ദോഷഫലത്തെ കൊണ്ട് വരുന്നു.
ഗംഗാജലം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ ഭക്ഷണം കഴിക്കരുത്
ഗംഗാജലം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ ഒരിക്കലും ഭക്ഷണം കഴിക്കരുത്. ഇത് ഗംഗാജലത്തോടുള്ള അനാദരവായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഗംഗാജലം സൂക്ഷിക്കുന്ന സ്ഥലം സാത്വികമായ ഇടമായിരിക്കണം. ഇതിന്റെ ചുറ്റുപാടുകളും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, ഉള്ളി, വെളുത്തുള്ളി, മദ്യം എന്നിവയൊന്നും ഈ സമയം ഈ മുറിയില്‍ ഉപയോഗിക്കരുത്. ഇതെല്ലാം ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications