For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ ഗുളികനെങ്കില്‍ തീരാദുരിതം; മഹാദുരിതത്തില്‍ അടിപതറുന്നവര്‍ ഇവരാണ്‌

|

നാവില്‍ ഗുളികന്‍ നിന്നാല്‍ എന്ന പ്രയോഗം നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. ഇതിനെപ്പറ്റി പുരാണത്തില്‍ പല വിധത്തിലുള്ള ഉദാഹരണങ്ങള്‍ വരെ ഉണ്ട്. മന്ദരയുടെ നാവില്‍ ഗുളികന്‍ കയറിയതു കൊണ്ടാണ് ശ്രീരാമനും സീതാദേവിക്കും വനവാസത്തിന് വരെ പോവേണ്ടി വന്നത് എന്നാണ് പുരാണങ്ങള്ഡപറയുന്നത്. ഇത് കൊണ്ടാണ് രാമരാവണ യുദ്ധം പോലും ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. പുരാണങ്ങളില്‍ ഇത്തരം ചില കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും സാധാരണക്കാരില്‍ നാവില്‍ ഗുളികന്‍ കയറിയാല്‍ അത് എന്തൊക്കെ ദുരിതരങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

Importance, Significance And Effect Of Gulika In Astrology

ശനിയുടെ രാശിമാറ്റം 27 നക്ഷത്രക്കാരുടേയും ജീവിതത്തിലുണ്ടാക്കും മാറ്റംശനിയുടെ രാശിമാറ്റം 27 നക്ഷത്രക്കാരുടേയും ജീവിതത്തിലുണ്ടാക്കും മാറ്റം

ഓരോരുത്തരുടേയും ജനന സമയവും തീയ്യതിയും എല്ലാം കണക്കാക്കിയാണ് ജാതകം എഴുതുന്നത്. ജാതകത്തില്‍ ചിലര്‍ക്ക് ഗുളികന്‍ ഉണ്ടായിരിക്കും. ഗുളികന്‍ ഒറ്റക്ക് നിന്നോ അല്ലെങ്കില്‍ മറ്റ് ഗ്രഹങ്ങളോട് ചേര്‍ന്ന് നിന്നോ ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ 11-ാം രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗുളികന്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങളാണ് നല്‍കുന്നത്. മനുഷ്യ സങ്കല്‍പ്പത്തില്‍ ഗുളികന്റെ രൂപം എന്ന് പറയുന്നത് ശനിയുടെ പുത്രനായിട്ടാണ് സങ്കല്‍പ്പം. അതിന്റെ ഫലമായി കറുത്തശരീരത്തോട് കൂടിയവന്‍, അതീവ പാപത്വം ഉള്ളവന്‍, സര്‍പ്പ രൂപത്തില്‍ഉള്ളവന്‍, തീവ്രസ്വഭാവമുള്ളവന്‍ എന്നിങ്ങനെയൊക്കെ വിവരിച്ചിട്ടുണ്ട്. ജാതകത്തില്‍ ഗുളികനുണ്ടെങ്കില്‍ അത് ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് നമുക്ക് നോക്കാം.

ലഗ്നത്തില്‍ ഗുളികനെങ്കില്‍

ലഗ്നത്തില്‍ ഗുളികനെങ്കില്‍

ലഗ്നത്തില്‍ ഗുളികന്‍ നിന്നാല്‍ അതിന്റെ ഫലം എന്നോണം പറയുന്നത് രോഗം, മന്ദബുദ്ധി, വഞ്ചനാസ്വഭാവം, കാമശീലം, ദുരാചാം, രാജയോഗം എന്നൊക്കെയാണ്. ഇത് കൂടാതെ ജാതകത്തിലുള്ള ഗുളികന് സമയം മാറുന്നതിന് അനുസരിച്ച് രാശികാലങ്ങള്‍ അനുസരിച്ചും രാജയോഗത്തിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ഗുളികന്‍ ലഗ്നത്തില്‍ നിന്നാലുള്ള ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ജ്യോതിഷത്തില്‍ ഇതെല്ലാം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്.

രണ്ടാംഭാവത്തില്‍ ഗുളികനെങ്കില്‍

രണ്ടാംഭാവത്തില്‍ ഗുളികനെങ്കില്‍

രണ്ടാംഭാവത്തിലാണ് ഗുളികന്റെ സ്ഥാനമെങ്കില്‍ നിന്ദ്യമായ സംസാരം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ അനാവശ്യമായി ഓരോ കാര്യങ്ങളിലും ഇടപെട്ട് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കുന്നുണ്ട്. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന് തടസ്സവും അത് വഴി മൂഢത്വവും ഉണ്ടാവുന്നു. ശനി, ചൊവ്വ, രാഹു, കേതു എന്നീ പാപഗ്രഹങ്ങള്‍ 2-ാം ഭാവത്തിലെങ്കില്‍ പലപ്പോഴും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മൂന്നാം ഭാവത്തിലെങ്കില്‍

മൂന്നാം ഭാവത്തിലെങ്കില്‍

മൂന്നാം ഭാവത്തിലാണ് ഗുളികന്‍ നില്‍ക്കുന്നതെങ്കില്‍ വിരഹദു:ഖം, അഹങ്കാരം, കോപം, ധനാര്‍ത്തി എന്നിവയെല്ലാമാണ് അനുഭവം വരുന്നത്. സഹോദരനെ സ്‌നേഹിക്കാത്തവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ മൂന്നാം ഭാവത്തിലെ ഗുളികനെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ഒരു കാര്യത്തിലും ദു:ഖം പ്രകടിപ്പിക്കാത്തവരായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം കഠിനഹൃദയരായിരിക്കും മൂന്നാം ഭാവത്തിലെ ഗുളികന്‍.

ആദിത്യദശയിലെ ആറ് വര്‍ഷം ഈ ആറ് നക്ഷത്രക്കാര്‍ക്ക് ദുരിതകാലംആദിത്യദശയിലെ ആറ് വര്‍ഷം ഈ ആറ് നക്ഷത്രക്കാര്‍ക്ക് ദുരിതകാലം

നാലാം ഭാവത്തിലെങ്കില്‍

നാലാം ഭാവത്തിലെങ്കില്‍

നാലാം ഭാവത്തില്‍ ഗുളികനെങ്കില്‍ ഇവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള നേട്ടവും ഉണ്ടാവുന്നില്ല. ബന്ധുക്കളില്‍ നിന്നും മോശം അവസ്ഥകളും അനുഭവങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഗൃഹസൗഖ്യക്കുറവ്, അതിസംസാര ശീലം, വാഹന നാശം, മാതൃദുരിതം എന്നിവയെക്കെ ഇത്തരത്തില്‍ നിങ്ങളില്‍ ഗുളികന്‍ നാലാം ഭാവത്തിലെങ്കില്‍ ഉണ്ടാവുന്ന ഫലങ്ങളാണ്.

അഞ്ചാംഭാവത്തിലെങ്കില്‍

അഞ്ചാംഭാവത്തിലെങ്കില്‍

ഗുളികന്‍ അഞ്ചാംഭാവത്തിലെങ്കില്‍ മദ്യാസക്തി, മയക്കുമരുന്ന് ശീലങ്ങള്‍, സര്‍വ്വത്ര ദുരിതങ്ങള്‍, അല്‍പായുസ്സ്, സന്താനദുരിതം, സന്താനങ്ങള്‍ക്ക് ദ്രോഹം, സാമൂഹ്യവിരുദ്ധ സ്വഭാവങ്ങള്‍ എന്നിവയാണ് ഇതിന്റെ ഫലം. ദുര്‍മ്മരണം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളാണ് അഞ്ചാംഭാവത്തിലെ ഗുളികന്‍ ഉണ്ടാക്കുന്നത്.

ആറാംഭാവത്തിലെ ഗുളികന്‍

ആറാംഭാവത്തിലെ ഗുളികന്‍

ആറാംഭാവത്തിലെ ഗുളികനാണ് നിങ്ങളുടെ ജാതകത്തിലെ്കില്‍ ഇവര്‍ ശത്രുക്കള്‍ക്ക് പ്രേതങ്ങളിലും ഉള്ള വിശ്വാസം. ആവശ്യമില്ലാതെ ശത്രുത സമ്പാദിക്കുന്നത് അതിക്രൂരമായ പെരുമാറ്റം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശത്രുനാശത്തിന് വേണ്ടി പരക്കം പായുന്ന ഒരു സമയമായിരിക്കും ഇത്. ആവശ്യമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്നതിന് ആണ് ഇവര്‍ക്ക് ഗുളികദോഷമെങ്കില്‍ ഫലം.

ഏഴാം ഭാവത്തിലെ ഗുളികന്‍

ഏഴാം ഭാവത്തിലെ ഗുളികന്‍

ഏഴാംഭാവത്തിലാണ് ജാതകത്തില്‍ ഗുളികനെങ്കില്‍ കലഹസ്വഭാവം, ദാമ്പത്യ ക്ലേശം, ഭര്‍ത്താവിന്റെ ദുഷ്ടത്തരങ്ങള്‍, തൊഴില്‍ നാശങ്ങള്‍, പരസ്ത്രീ, പരപുരുഷ ബന്ധങ്ങള്‍ എന്നിവയെല്ലാം ഫലങ്ങളാണ്. ഇവര്‍ കലഹത്തിന് സമയം നോക്കി നടക്കുന്നവരായിരിക്കും. ഇത് കൂടാതെ ഏതത് കാര്യത്തിനും വിരോധവും തടസ്സവും ഇവര്‍ സൃഷ്ടിക്കുന്നു. ഇത് കൂടാതെ ഒന്നിലധികം പ്രണയ ബന്ധത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍.

എട്ടാംഭാവത്തില്‍ ഗുളികന്‍

എട്ടാംഭാവത്തില്‍ ഗുളികന്‍

എട്ടാംഭാവത്തില്‍ ഗുളികനെങ്കിലല്‍ ഇവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മുഖം ആയിരിക്കും ഉണ്ടാവുന്നത്. ഇവര്‍ക്ക് മാറാ രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഉള്ള സാധ്യതയുണ്ട്. ദുര്‍മരണം സംഭവിക്കുന്നു. നേത്രരോഗം, കോങ്കണ്ണ്, പൊക്കം കുറഞ്ഞ ശരീരം, അല്‍പായുസ്സ് എന്നിവയാണ് എട്ടാം ഭാവത്തിലെ ഗുളികന്റെ ഫലം പറയുന്നത്. ഇതെല്ലാം വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒന്‍പതാം ഭാവത്തിലെ ഗുളികന്‍

ഒന്‍പതാം ഭാവത്തിലെ ഗുളികന്‍

ഒന്‍പതാം ഭാവത്തിലെ ഗുളികനാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പരസ്യമായ ഗുരുനിന്ദ, പിതാവിനെ ദ്രോഹിക്കുന്നത്, അവസര നഷ്ടം, രാജ്യദ്രോഹം, കള്ളക്കടത്ത്, മതനിന്ദ എന്നിവയായിരിക്കും ഫലങ്ങള്‍. മറ്റുള്ളവരെ പരസ്യമായി നിന്ദിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

പത്താം ഭാവത്തിലെ ഗുളികന്‍

പത്താം ഭാവത്തിലെ ഗുളികന്‍

പത്താംഭാവത്തിലെ ഗുളികനാണ് ജാതകത്തിലെങ്കില്‍ അശുഭകര്‍മ്മങ്ങള്‍, മതാചാരം, ദേശാചാരം എന്നിവയെ എതിര്‍ക്കുന്നവരായിരിക്കും ഇവര്‍. ഇത് കൂടാതെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. യുക്തിവാദികളായിരിക്കും ഇവര്‍ ഇത് കൂടാതെ അലഞ്ഞ് തിരിയല്‍, മടി, മന്ദത എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്.

പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍

പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍

പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍

പതിനൊന്നാം ഭാവത്തിലാണ് ഗുളികന്‍ എങ്കില്‍ ഇവരില്‍ നല്ലഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ ധനികന്‍മാരും, സുഖലോലുപരും ആയിരിക്കും. എല്ലാവരോടും സംസാരിക്കുന്നതിനുള്ള കഴിവും അവിചാരിതമായി അധികാരവും ഇവരെ തേടിയെത്തുന്നുണ്ട്. ഇത് കൂടാതെ ഏത് കാര്യവും നേടുന്നതിനും അതിനെയെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

പന്ത്രണ്ടാം ഭാവത്തില്‍ ഗുളികന്‍

പന്ത്രണ്ടാം ഭാവത്തില്‍ ഗുളികന്‍

പന്ത്രണ്ടാം ഭാവത്തിലാണ് ഗുളികന്‍ എങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധഇക്കണം. കാരണം എത്രയൊക്കെ പണമുണ്ടെങ്കിലും ഇവര്‍ വളരെയധികം മോശമായ രീതിയിലാണ് നടക്കുക. സംസാരത്തില്‍ ദൈന്യത, വിവാഹത്തില്‍ താല്‍പ്പര്യമില്ലായ്മ, നഷ്ടത്തെക്കുറിച്ച് എപ്പോഴും പറയുക, പൊതുജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഫലം. ഗുളിക ദോഷത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഓം ഗുളികായ നമ: എന്ന് 16 തവണ ജപിക്കാവുന്നാണ്.

English summary

Importance, Significance And Effect Of Gulika In Astrology

Here in this article we are discussing about the importance, significance and effect of gulika in astrology. Take a look.
Story first published: Wednesday, June 2, 2021, 16:06 [IST]
X
Desktop Bottom Promotion