Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
രോഗദുരിതത്തിനും ദാരിദ്ര്യമോചനത്തിനും ഇവ കൊണ്ട് തുലാഭാരം: ഫലം നിശ്ചയം
തുലാഭാരം എന്നത് പല ക്ഷേത്രങ്ങളിലും നടത്തി വരാറുള്ള ഒരു വഴിപാടാണ്. ഓരോരുത്തരും നടത്തുന്ന അല്ലെങ്കില്‍ നേരുന്ന വഴിപാട് അനുസരിച്ച് തുലാഭാരം നടത്താറുണ്ട്. എന്നാല്‍ തുലാഭാരം നടത്തുമ്പോള്‍ അതില്‍ ചേരുന്ന വസ്തുക്കളെക്കുറിച്ചും അവ നല്‍കുന്ന ഫലങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഓരോ വസ്തുക്കള്‍ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തിലും തിരുമല തിരുപ്പതി ക്ഷേത്രത്തിലും നടത്തുന്ന തുലാഭാരം വളരെ പ്രശസ്തമാണ്. ചിലര്‍ വെണ്ണ കൊണ്ടും, ചിലര്‍ പഞ്ചസാര കൊണ്ടും , നാളികേരം, സ്വര്‍ണം, വെള്ളി തുടങ്ങിയവ കൊണ്ടും എല്ലാം തുലാഭാരം തൂക്കുന്നവരുണ്ട്. തുലാഭാരം തൂക്കുന്ന വ്യക്തിയുടെ ശരീരഭാരത്തിന് അനുസരിച്ചാണ് ദ്രവ്യം സമര്‍പ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും ഓരോ വസ്തുക്കളുടേയും പ്രാധാന്യത്തിന് വേണ്ടിയും നമുക്ക് ഈ ലേഖനം വായിക്കാം.

തുലാഭാരത്തിന്റെ ഐതിഹ്യം
പുരാണത്തില്‍ തുലാഭാരത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് നാം ആദ്യം മനസ്സിലാക്കേണ്ടതാണ്. ശ്രീകൃഷ്ണനില്‍ നിന്നാണ് തുലാഭാരം തുടങ്ങുന്നത്. ശ്രീകൃഷ്ണന് രുക്മിണി, സത്യഭാമ തുടങ്ങിയ ഭാര്യമാരുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ചെറിയ അസൂയയും ഉണ്ടായിരുന്നു എന്നതാണ് സത്യം. സത്യഭാമ അല്‍പം അഹങ്കാരിയായിരുന്നെന്നും നാരദന്‍ ഇടപെട്ട് സത്യഭാമയുടെ അഹങ്കാരം കുറക്കാന്‍ തീരുമാനമെടുത്തു എന്നുമാണ് ഐതിഹ്യം.

തുലാഭാരത്തിന്റെ ഐതിഹ്യം
എന്നാല്‍ നാരദന് വേണ്ടി കൃഷ്ണനെ പണയം വെക്കുകയും സത്യഭാമക്കും രുക്മിണിക്കും ഭഗവാന്റെ ശരീരഭാരത്തിന് തതുല്യമായ സ്വര്‍ണം തന്നാല്‍ കൃഷ്ണനെ തിരിച്ച് തരാം എന്നും നാരദന്‍ സമ്മതിച്ചു. സത്യഭാമ രുക്മിണിയേക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന വ്യക്തിയായിരുന്നു. എന്നാല്‍ രുക്മിണിയാവട്ടെ സാമ്പത്തികമായി വളരെ താഴ്ന്ന സ്ഥിതിയിലും. സത്യഭാമ തന്റെ സ്വത്തും സ്വര്‍ണവും നാണയങ്ങളും എല്ലാം തട്ടില്‍ വെച്ചിട്ടും ഭഗവാന്‍ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരുന്നു. എന്നാല്‍ രുക്മിണി ഉടനെ തന്നേ ഒരു തുളസി ചെടി പറിച്ച് തട്ടില്‍ വെക്കുകയും തട്ട് ഉടനേ താഴുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഇതിനെത്തുടര്‍ന്നാണ് ക്ഷേത്രങ്ങളിലും മറ്റും തുലാഭാരം എന്ന വഴിപാട് വന്നത്. ഓരോ തുലാഭാരത്തിനും അതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.

അവില്‍ കൊണ്ട് തുലാഭാരം
അവില്‍ കൊണ്ട് തുലാഭാരം നടത്തുന്നത് ദാരിദ്ര്യ മോചനത്തിന് സഹായിക്കും എന്നാണ് വിശ്വാസം. ഭഗവാനെ കാണാന്‍ ദ്വാരകയിലെത്തിയ കുചേലന്‍ ഭഗവാന് സമ്മാനമായി നല്‍കിയത് അവില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ലക്ഷ്മീ ദേവിയുടെ സ്ാന്നിധ്യം അവിലില്‍ ഉണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദാരിദ്ര്യ ദു:ഖം അനുഭവിക്കുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അവില്‍ തുലാഭാരം നടത്താവുന്നതാണ്.

മഞ്ചാടിക്കുരു തുലാഭാരം
മഞ്ചാടിക്കുരു കൊണ്ട് തുലാഭാരം നടത്തുന്നത് നിങ്ങള്‍ക്ക് രോഗമുക്തിയും ബാധ്യതകളില്‍ നിന്നുള്ള മോചനവും നല്‍കുന്നു. ദാരിദ്ര്യ ദു:ഖശമനത്തിന് വേണ്ടി നമുക്ക് മഞ്ചാടിക്കുരു കൊണ്ടുള്ള തുലാഭാരം മികച്ചതാണ്. ഇത് കൂടാതെ രോഗശയ്യയില്‍ കിടക്കുന്ന വ്യക്തികള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് മോചനം നല്‍തുന്നതിനും അപകടങ്ങളില്‍ നിന്ന് മോചനം നല്‍കുന്നതിനും മഞ്ചാടിക്കുരു കൊണ്ടുള്ള തുലാഭാരം നല്ലതാണ്. എന്നാല്‍ ഓരോ ക്ഷേത്രങ്ങളിലും ഓരോ രീതിയിലാണ് തുലാഭാരം നടത്തുന്നത്. ഇത് മനസ്സിലാക്കി വേണം വഴിപാട് നടത്തുന്നതിന്.

വാഴപ്പഴം കൊണ്ട് തുലാഭാരം
വാഴപ്പഴം പൂജാദ്രവ്യങ്ങളില്‍ ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒന്നാണ് എന്ന് നമുക്കറിയാം. അത്രയേറെ പ്രാധാന്യമാണ് വാഴപ്പഴത്തിനുള്ളത്. അതുകൊണ്ട് തന്നെ പഴം കൊണ്ട് നടത്തുന്ന തുലാഭാരത്തിനും അത്രയേറെ പ്രാധാന്യം ഉണ്ട്. രോഗമുക്തിക്ക് വേണ്ടി നിങ്ങള്‍ക്ക് ഇത്തരത്തില്‍ തുലാഭാരം നടത്താവുന്നതാണ്. കദളിപ്പഴമാണ് ഏറ്റവും ഉത്തമം. കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തുന്നതും രോഗമുക്തിയും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വിശ്വാസത്തോടെ അര്‍പ്പിക്കുന്ന തുലാഭാരത്തിന് അതിന്റെതായ ഫലം ലഭിക്കുന്നു എന്നതാണ്.

എള്ള് കൊണ്ട് തുലാഭാരം
എള്ള് തുലാഭാരം നടത്തുന്നതിന് പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ എള്ള് തുലാഭാരത്തിന് ഉപയോഗിക്കുന്നത് ശനിദോഷത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടിയാണ്. കണ്ടകശനി, ഏഴരശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങളെ പാടേ ഇല്ലാതാക്കുന്നതിന് എള്ള് ഉപയോഗിക്കാവുന്നതാണ്. ശനിദോഷം ബാധിച്ചാല്‍ അത് ജീവിതത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും ആയുസ്സിന് വരെ ദോഷം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ എള്ള് ശനിദേവന് പ്രിയപ്പെട്ടതായതിനാല്‍ ഇത് കൊണ്ട് തുലാഭാരം നടത്തുന്നത് ആയുസ്സിനും അതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എള്ള് കൊണ്ടുള്ള തുലാഭാരം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്.

ശര്‍ക്കര കൊണ്ട് തുലാഭാരം
തുലാഭാരം നടത്തുന്നവര്‍ ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തുന്നുവെങ്കില്‍ അത് നിങ്ങളുടെ ഉദര സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്നു. ഇത്തരം അവസ്ഥയില്‍ തുലാഭാരം വഴിപാടായി നടത്തുമ്പോള്‍ ശര്‍ക്കരയാണ് ഏറ്റവും ഉത്തമം. ഉദര രോഗ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ഇത് രോഗദുരിതങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ശര്‍ക്കര കൊണ്ടുള്ള തുലാഭാരത്തിന് വളരെയധികം പ്രാധാന്യം പല ക്ഷേത്രങ്ങളിലും ഉണ്ട്.

നാളികേരം കൊണ്ട് തുലാഭാരം
തുലാഭാരത്തിന് വേണ്ടി വിവിധ ദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. അതില്‍ നാളികേരം കൊണ്ട് നടത്തുന്ന തുലാഭാരം വളരെ പ്രധാനപ്പെട്ടതാണ്. ഇത് ചര്‍മ്മ സംബന്ധമായ രോഗങ്ങളെ അകറ്റുകയും ദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്റെ ഭാഗമായി പലരും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാളികേരം കൊണ്ട് തുലാഭാരം നടത്തുന്നവരുണ്ട്. ഇതിലൂടെ ചര്‍മ്മസംബന്ധമായ രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാം എന്നാണ് വിശ്വാസം.

മറ്റ് ദ്രവ്യങ്ങള്‍
ഇളനീര്‍ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തുലാഭാരത്തിന് ഉപയോഗിക്കുന്നു. കുരുമുളക് കൊണ്ടുള്ള തുലാഭാരം ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കുന്നു. നാണയങ്ങള്‍ കൊണ്ട് തുലാഭാരം നടത്തുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ബിസിനസ്സില്‍ പുരോഗതിയുണ്ടാവുന്നതിനും സഹായിക്കുന്നു. ഉപ്പ് കൊണ്ട് തുലാഭാരം നടത്തുന്നത് വിശപ്പിന്റെ അസ്വസ്ഥതകള്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്നു. താമരപ്പൂക്കള്‍ സാധാരണയായി തുലാഭാരത്തിന് ഉപയോഗിക്കുന്നതാണ്. ഇത് ഉപയോഗിക്കുന്നത് ദീര്‍ഘായുസ്സ്, ജോലിയില്‍ ലാഭം അല്ലെങ്കില്‍ തൊഴിലുമായി ബന്ധപ്പെട്ട പുരോഗതി, മാനസിക ആരോഗ്യം എന്നിവക്ക് സഹായിക്കുന്നു. നെല്ല് കൊണ്ട് തുലാഭാരം നടത്തുന്നത് ദാരിദ്ര്യമോചനത്തെ സൂചിപ്പിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും പുരോഗതിയും ഉണ്ടാവുന്നതിന് വെണ്ണ കൊണ്ട് തുലാഭാരം നടത്താവുന്നതാണ്.
Image courtesy: Wikipedia
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











