For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം അരുത്, കാരണം

|

എല്ലാ ക്ഷേത്രത്തിലും നമ്മള്‍ പ്രദക്ഷിണം ചെയ്യുന്നുണ്ട്. എന്നാല്‍ ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലാണ് പ്രദക്ഷിണം നടത്തേണ്ടത്. ക്ഷേത്രത്തില്‍ പോയാല്‍ എങ്ങനെ പ്രദക്ഷിണം നടത്തണം എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങളും പ്രതിഷ്ഠയുടെ സ്വഭാവവും നോക്കിയാണ് പ്രാര്‍ത്ഥിക്കേണ്ടതും പ്രദക്ഷിണം വെക്കേണ്ടതും. ഇത്തരത്തില്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഭഗവാന് ഒരിക്കലും പൂര്‍ണ പ്രദക്ഷിണം നടത്താന്‍ പാടില്ല എന്നാണ് വിശ്വാസം.

പ്രദക്ഷിണം ചെയ്യുമ്പോള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മൂലമന്ത്രം ജപിച്ച് വേണം പ്രദക്ഷിണം വെക്കുന്നതിന്. ഓം നമ:ശിവായ എന്ന് ജപിച്ച് വേണം പ്രദക്ഷിണം വെക്കുന്നതിന്. പ്ര -സര്‍വ്വഭയം നാശം, ദ - മോക്ഷദായകം, ക്ഷി - രോഗനാശകം, ണം - ഐശ്വര്യപ്രദം എന്നുമാണ് സൂചിപ്പിക്കുന്നത്. ഇതാണ് ഈ വാക്കിന്റെ അര്‍ത്ഥം. ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ പ്രദക്ഷിണം പാടില്ല എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ക്ഷേത്രാചാരം പ്രധാനം

ക്ഷേത്രാചാരം പ്രധാനം

ക്ഷേത്രാചാരം തന്നെയാണ് ഏറ്റവും അധികം പ്രധാനപ്പെട്ടത്. നമ്മള്‍ ഭക്തരാണെങ്കില്‍ ക്ഷേത്രത്തേയും ക്ഷേത്രാചാരങ്ങളേയും ബഹുമാനിയ്ക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ പൂര്‍വ്വികന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പല കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഇത് ഇപ്പോഴും തുടര്‍ന്ന് പോവുന്നതും അതുകൊണ്ട് തന്നെയാണ്. പാപമോചനം തന്നെയാണ് ആദ്യ പ്രദക്ഷിണത്തിലൂടെ നമുക്ക് ഉണ്ടാവുന്നതും. ഓരോ സമയത്തും പ്രദക്ഷിണം ചെയ്യേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

പൂര്‍ണതയുടെ ദേവനാണ് ശിവഭഗവാന്‍

പൂര്‍ണതയുടെ ദേവനാണ് ശിവഭഗവാന്‍

ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആണ് ശിവന്‍. പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെക്കുന്നതിലൂടെ ശിവന്റെ ശക്തികളെ പരിമിതമായി കാണിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദക്ഷിണം പാടില്ല എന്ന് പറയുന്നത്. ശിവക്ഷേത്രദര്‍ശനം നടത്തി പ്രദക്ഷിണം വെക്കുമ്പോള്‍ മനസ്സില്‍ വെക്കേണ്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്കൂടാതെ പഞ്ചാക്ഷരീ മന്ത്രം ഉരുവിടുന്നതിനും ശ്രദ്ധിക്കണം.

ഗംഗാദേവിയും ശിവനും

ഗംഗാദേവിയും ശിവനും

ഗംഗാദേവിയും ശിവനും തമ്മില്‍ ഉള്ള ബന്ധവും പുരാണങ്ങളില്‍ നാമെല്ലാവരും വായിച്ചിട്ടും നിരവധി തവണ കേട്ടിട്ടും ഉണ്ട്. ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം നടത്തുന്നത്ത ദോഷമാണ് എന്നൊരു വിശ്വാസവും ഉണ്ട്. ഗംഗയുടെ ഒഴുക്കിന് തടസ്സം നില്‍ക്കുന്നത് നിങ്ങളുടെ ക്ഷേത്രപ്രദര്‍ശനത്തിന്റെ പുണ്യത്തെ ഇല്ലാതാക്കുന്നുണ്ട് എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അഭിഷേക ജലം

അഭിഷേക ജലം

അഭിഷേക ജലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത്രയധികം പവിത്രതയോടെയാണ് നമ്മള്‍ അഭിഷേകം ജലത്തെ കാണുന്നത്. തീര്‍ത്ഥത്തിന് സമാനമാണ് അഭിഷേക ജലം. ശിവനെ അഭിഷേകം ചെയ്യുന്ന അഭിഷേകജലം പലപ്പോഴും പൂര്‍ണപ്രദക്ഷിണ സമയത്ത് ഭക്തര്‍ ചവിട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രദക്ഷിണം നടത്തുന്നത് പൂര്‍ണപ്രദക്ഷിണം ആവരുത് എന്ന് പറയുന്നത്. ചന്ദ്രക്കലയുടെ ആകൃതിയില്‍ ആയിരിക്കണം എപ്പോഴും ശിവക്ഷേത്രത്തിലെ പ്രദക്ഷിണം.

പ്രദക്ഷിണം വലത്തോട്ട് ചെയ്യണം

പ്രദക്ഷിണം വലത്തോട്ട് ചെയ്യണം

ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഇത്. ഏത് വശത്തേക്കാണ് പ്രദക്ഷിണം വെക്കേണ്ടത് എന്നും ഏത് വശത്തേക്കാണ് പ്രദക്ഷിണം അവസാനിപ്പിക്കേണ്ടത് എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്നുള്ള കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് വലതു വെക്കുക എന്ന് പണ്ടുള്ളവര്‍ പറയുന്നതും. ഇത്തരം കാര്യങ്ങള്‍ പ്രദക്ഷിണ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത്

അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത്

അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പാപത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. മോക്ഷപ്രദായകമാണ് അര്‍ദ്ധപ്രദക്ഷിണം എന്നാണ് പറയുന്നത്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകൈക നാഥനായ മഹാദേവന് മുകളില്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്. അതുകൊണ്ട് തന്നെ പ്രദക്ഷിണം വെക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും പ്രദക്ഷിണത്തിനും ശിവക്ഷേത്ര ദര്‍ശനത്തിനും മുന്‍പ് ഇതെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

English summary

Importance Of Siva Temple Darshan And Pradakshinam

Here in this article we are discussing about the importance of Siva temple darshan and pradakshinam. Take a look.
Story first published: Friday, June 12, 2020, 19:33 [IST]
X
Desktop Bottom Promotion