Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
അത്യുത്തമ സന്താനഭാഗ്യം, കഠിനദുരിതത്തിന് അവസാനം: രാമായണത്തിലെ ഈ ഭാഗം വായിക്കൂ
രാമായണ മാസത്തിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്, അതുകൊണ്ട് തന്നെ രാമായണ പാരായണവും അല്പം പ്രാധാന്യത്തോടെയാണ് നാം എല്ലാവരും ചെയ്യുന്നത്. കര്‍ക്കിടക മാസത്തിലെ എല്ലാ ദോഷവശങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് രാമായണ പാരായണം. അത്രയേറെ പുണ്യം നിറഞ്ഞ ഒന്നാണ് രാമായണ പാരായണം എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള ദോഷവശങ്ങളേയും പ്രശ്നങ്ങളേയും പ്രതിസന്ധികളേയും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന രാമായണ പാരായണം. കര്‍ക്കിടക മാസത്തില്‍ മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
രാമായണ പാരായണം കേള്‍ക്കുന്നത് പോലും പുണ്യമായാണ് കണക്കാക്കുന്നത്. കര്‍ക്കിടകം 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ രാമായണം ഓരോ ഭാഗവും വായിക്കുന്നതിലൂടെ മുപ്പതാം ദിവസം പട്ടാഭിഷേകത്തിലേക്ക് എത്തുന്നു. ഓരോ ദിവസവും വായിക്കേണ്ടതായ അധ്യായങ്ങള്‍ വ്യത്യസ്തമാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ സമയം വായിക്കേണ്ട ചില അധ്യായങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സന്താനസൗഭാഗ്യത്തിന്
സന്താനസൗഭാഗ്യത്തിനും സത് സന്താനങ്ങള്‍ക്കും വേണ്ടി പുത്രകാമേഷ്ടി ഭാഗമാണ് പാരായണം ചെയ്യേണ്ടത്. ഇത് ഉത്തമ പുത്രനെ ലഭിക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്നു. കര്‍ക്കിടകമാസം തുടങ്ങി 21 ദിവസത്തോളം തുടര്‍ച്ചയായി രാവിലെ പുത്രകാമേഷ്ടി പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിരാവിലെ കുളിച്ച് ശുദ്ധിയായി കിഴക്ക് ദിക്കിന് അഭിമുഖമായി ഇരുന്ന് വേണം രാമായണം പാരായണം ചെയ്യുന്നതിന്. ഇത് കൂടാതെ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന സന്താനതടസ്സത്തെ നമുക്ക് ഇല്ലാതാക്കാം.
മനക്ലേശം ഇല്ലാതാക്കാന്‍
മനക്ലേശത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രീരാമ ഗായത്രി ജപിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള എല്ലാ ദു:ഖദുരിതങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല മനസ്സിന്റെ അസ്വസ്ഥതകളും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മന:സംഘര്‍ഷം അസ്വസ്ഥതകള്‍ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ശ്രീരാമ ഗായത്രി കര്‍ക്കിടക മാസത്തില്‍ ജപിക്കാം. 'ഓം രാമചന്ദ്രായ വിദ്മഹേ രാമഭദ്രായ ധീമഹേ തന്നോ രാമഃ പ്രചോദയാത്' എന്ന രാമഗായത്രി മന്ത്രമാണ് ജപിക്കേണ്ടത്.

ജടായു സ്തുതി
നിങ്ങളുടെ പാപമോക്ഷങ്ങള്ക്ക് വേണ്ടി ജടായു സ്തുതിയാണ് ജപിക്കേണ്ടത്. രാവണന് സീതാദേവിയെ അപഹരിച്ച് പോവുമ്പോള്‍ രാവണനെ തടഞ്ഞത് ജടായുവാണ്. എന്നാല്‍ സീതാദേവിയുടെ അനുഗ്രഹത്താല്‍ ജടായുവിന് രാമദര്‍ശനം ലഭിക്കുകയും ആയുസ്സ് ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ശ്രീരാമാനുഗ്രഹത്തിന് വേണ്ടി ജടായു സ്തുതി ജപിക്കുന്നത് നല്ലതാണ്. ഇത് മുജ്ജന്മ പാപദോഷങ്ങള്‍ വരെ ഇല്ലാതാക്കുന്നു. അതിശക്തമായ ദോഷപരിഹാരമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മുജ്ജന്മപാപങ്ങള പൂര്‍ണമായും ഇല്ലാതാക്കി ജീവിതത്തില്‍ മോക്ഷപ്രാപ്തി ലഭിക്കുന്നതിന് ഈ ഭാഗം പാരായണം ചെയ്യാവുന്നതാണ്.
രാമായണം ഓരോ ദിനവും വായിക്കേണ്ടത്
1 ദിവസം : രാമായണ മാഹാത്മ്യം.
2 ദിവസം : ശ്രീരാമാവതാരം.
3 ദിവസം : വിശ്വാമിത്രാഗമനം, താടകാ വധം, യാഗരക്ഷ.
4 ദിവസം : അഹല്യാമോക്ഷം, സീതാസ്വയം വരം.
5 ദിവസം : പരശുരാമദര്‍ശനം, അയോദ്ധ്യാവാസം.
6 ദിവസം : അഭിഷേക വിഘ്നം.
7 ദിവസം : ശീരാമന്റെ വനയാത്ര.
8 ദിവസം : ഗുഹസംഗമം.

9 ദിവസം : ചിത്ര കൂട പ്രവേശം, ഭരതാഗമനം.
10 ദിവസം: പാദുകപട്ടാഭിഷേകം.
11 ദിവസം : ദണ്ഡ കാരണ്യപ്രവേശം, അഗസ്ത്യസ്തുതി.
12 ദിവസം : ജടായുസംഗമം, പഞ്ചവടിവാസം, ശൂര്‍പ്പണഖാഗമനം.
13 ദിവസം : സീതാപഹരണം.
14 ദിവസം: ജടായുമോക്ഷം, ശബരീമുക്തി.
15 ദിവസം : ഹനുമദ് സംഗമം, സുഗ്രീവസഖ്യം, ബാലിവധം.
16 ദിവസം : താരോപദേശം, സ്വീതാന്വേഷണാരംഭം.
17 ദിവസം : സ്വയംപ്രഭാ ചരിതം, സമുദ്രലംഘനം.
18 ദിവസം : ലങ്കാദഹനം.

19 ദിവസം : സമുദ്ര തീരപ്രാപ്തി.
20 ദിവസം : വിഭീഷണ ശരണാഗതി.
21 ദിവസം : രാമേശ്വര പ്രതിഷ്ഠ.
22 ദിവസം: സേതുബന്ധനം.
23 ദിവസം : ലങ്കാവിവരണം.
24 ദിവസം : യുദ്ധാരംഭം.
25 ദിവസം : കുംഭകര്‍ണ്ണവധം, നാരദസ്തുതി.
26 ദിവസം : മേഘനാദവധം, രാമരാവണയുദ്ധം.
27 ദിവസം : അഗസ്ത്യാഗമനം, ആദിത്യസ്തുതി.
28 ദിവസം : രാവണവധം, വിഭീഷണ പട്ടാഭിഷേകം.
29 ദിവസം : സീതാസ്വീകരണം, മടക്കയാത്ര, ഭരതസംഗമം.
30 ദിവസം : അയോദ്ധ്യാ പ്രവേശം, പട്ടാഭിഷേകം.



Click it and Unblock the Notifications
