Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗണപതിഭഗവാന് കറുകമാല ആഗ്രഹസാഫല്യം ഫലം
ഏത് കാര്യത്തിനും തുടക്കം കുറിക്കുന്നതിന് മുന്‍പ് പലരും ഗണപതിഭഗവാനെ പ്രാര്‍ത്ഥിച്ച് കൊണ്ടാണ് തുടക്കം കുറിക്കുന്നത്. ഇത് ആ സംരംഭത്തിനും നല്ല രീതിയില്‍ തുടക്കം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. മംഗളകരമായി ആ കാര്യം പൂര്‍ണതയില്‍ എത്തുന്നതിന് വിഘ്നേശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. കറുക മാല അര്‍പ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ തടസ്സത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മംഗളകരമായ വിജയത്തിനും ഭഗവാന്റെ അനുഗ്രഹം വേണം.
ഗണപതിഭാഗവാന് വളരെ പ്രിയപ്പെട്ടതാണ് കറുകമാല. ഇത് അര്‍പ്പിക്കുന്നതിലൂടെ ഏറെ ഐശ്വര്യം നിറക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കറുക കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നതും നല്ലതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗണപതിഭഗവാന് കറുകമാല അര്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹഫലം എന്ന് നോക്കാം.

ഐശ്വര്യത്തിന്
രാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തിലെത്തി ഗണപതിഭഗവാന് കറുകമാല ചാര്‍ത്തുന്നതിലൂടെ അത് നിങ്ങളുടെ ഐശ്വര്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ ദോഷത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് നേട്ടത്തിലും അഹങ്കരിക്കാതെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

രോഗശാന്തിക്ക്
രോഗശാന്തിക്ക് വേണ്ടി ഗണപതിഭഗവാന് കറുകമാല അര്‍പ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയും ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടിയും എന്തുകൊണ്ടും നമുക്ക് കറുകമാല ഗണപതിഭഗവാന് നേദിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല രോഗശാന്തിക്ക് വളരെയധികം നല്ലതാണ് കറുകമാല.

വിഘ്നങ്ങള്‍ക്ക് പരിഹാരം
വിഘ്നേശ്വരന് ഏത് വിഘ്നത്തെയും ഇല്ലാതാക്കുന്നതിനും അത് തട്ടിമുട്ടില്ലാതെ പോവുന്നതിനും സഹായിക്കുന്നുണ്ട്. കറുകമാല അര്‍പ്പിക്കുന്നതിലൂടെ ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്ന പല വിഘ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് കറുകമാല.

ആഗ്രഹസാഫല്യത്തിന്
ആഗ്രഹ സാഫല്യത്തിന് വേണ്ടി കറുകമാല ചാര്‍ത്തുന്നത് നല്ലതാണ്. ഗണപതിഭഗവാന് ഏറ്റവും അധികം പ്രിയപ്പെട്ടതാണ് കറുകമാല. കറുകമാല അര്‍പ്പിക്കുന്നതിലൂടെ ആഗ്രഹസാഫ്യവും അഭീഷ്ടസിദ്ധിയും ഉണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ആഗ്രഹസാഫല്യത്തിനും അഭീഷ്ടസിദ്ധിക്കും കറുകമാല നല്ലതാണ്.

ഏത് ക്ഷേത്രത്തിലും
ഏത് ക്ഷേത്രത്തിലും ഗണപതി ഭഗവാന് പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ ക്ഷേത്രങ്ങളിലെല്ലാം തന്നെ കറുകമാല ഒരു പ്രത്യേക വഴിപാട് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും ഭഗവാന് കൂടെയുണ്ടാവുന്നുണ്ട്. വിഘ്നങ്ങള്‍ അകറ്റുന്നതിനും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് കറുകമാല.



Click it and Unblock the Notifications
