For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദിവസങ്ങളില്‍ ദാനം ചെയ്യൂ, സമ്പത്ത് ഇരട്ടിക്കും

|

ദാന ധര്‍മ്മങ്ങള്‍ എന്നും നല്ലതാണ്. ഇത് പുണ്യപ്രവൃത്തിയായാണ് കണക്കാക്കുന്നത്. എന്നാല്‍ ദാനം ചെയ്യുമ്പോള്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. ഒന്നും നോക്കാതെയുള്ള ദാനം പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ ദാനം ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ദാനം ചെയ്യുമ്പോഴാണ് അതൊരു പുണ്യ പ്രവൃത്തിയായി മാറുന്നത്. അല്ലാത്ത പക്ഷം അത് വെറും പ്രഹസനം മാത്രമായി മാറും. നമ്മള്‍ ദാനം ചെയ്യുന്ന വസ്തു ദാനം സ്വീകരിക്കുന്ന വ്യക്തിക്ക് ഉപകാരപ്പെടുന്നതാണോ എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം നമ്മള്‍ നടത്തുന്ന ദാനത്തിന് ഉപകാരമില്ലാതെയായിപ്പോവും.

ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതംക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം

പാത്രമറിഞ്ഞ് വേണം ഭിക്ഷ നല്‍കാന്‍ എന്നത് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല. നമ്മുടെ എത്ര വലിയ പാപങ്ങളും പൊറുക്കുന്നതിന് പലപ്പോഴും ഇത്തരം ദാനങ്ങളിലൂടെ സാധിക്കുന്നു. എറ്റവും പുണ്യമായ പ്രവൃത്തിയാണ് ദാനം എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്നതിനെയാണ് ദാനം എന്ന് പറയുന്നത്. എന്നാല്‍ ഓരോ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം ദാനം ചെയ്യുന്നതിന്, അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നിങ്ങളെ വിട്ടൊഴിയുകയില്ല. നമ്മുടെ പല ദോഷങ്ങള്‍ക്കുമുള്ള പരിഹാരമാണ് ദാനം ചെയ്യുന്നത്. ആഴ്ചയിലെ ഓരോ ദിവസം ദാനം ചെയ്യുന്നത് എന്തൊക്കെയെന്നും എങ്ങനെയെന്നും നോക്കാം.

 ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ചെയ്യുന്ന ദാനം ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ്. സൂര്യ ഭഗവാന്റെ ദിവസമാണ് ഞായര്‍. ഗോതമ്പ്, ശര്‍ക്കര, വസ്ത്രം എന്നിവയെല്ലാം ദാനം ചെയ്യാന്‍ ഏറ്റവും ഉത്തമമായ ദിവസമാണ് ഞായര്‍. ഇത് നിങ്ങളില്‍ ഐശ്വര്യവും ഊര്‍ജ്ജവും നിറക്കുന്നു. അതുകൊണ്ട് തന്നെ ഞായറാഴ്ച ചെയ്യുന്ന ദാനം ഏറ്റവും നല്ലതാണ്.

തിങ്കളാഴ്ച

തിങ്കളാഴ്ച

ചന്ദ്രഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്ന് വെളുത്ത നിറമുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുക. ഇത് നിങ്ങളുടെ ജീവിത്തതില്‍ സാമ്പത്തിക നേട്ടവും ലാഭവും ഉണ്ടാക്കുന്നു. പാല്‍, പഞ്ചസാര, കല്‍ക്കണ്ടം, അരി, വെള്ള വസ്ത്രം എന്നിവയെല്ലാം ദാനം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുക. ഇതെല്ലാം നിങ്ങള്‍ക്കുണ്ടാവുന്ന ദോഷങ്ങള്‍ക്ക് പരിഹാരമാണ്.

ചൊവ്വ

ചൊവ്വ

ചൊവ്വാഴ്ച ദാനം ചെയ്യുമ്പോള്‍ ചുവന്ന നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ശര്‍ക്കര, ചുവന്ന നിറത്തിലുള്ള വസ്ത്രം എന്നിവയെല്ലാം ദാനം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. മാത്രമല്ല ചൊവ്വാദോഷത്തെ കുറക്കുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

ബുധന്‍

ബുധന്‍

ബുധനാഴ്ചയും ദാന ധര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും വരുത്തേണ്ടതില്ല. ഐശ്വര്യത്തിനും ബുധന്റെ അനുഗ്രഹത്തിനും ഇത് സഹായിക്കുന്നു. പച്ച നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ചെറുപയര്‍, പച്ചനിറത്തിലുള്ള വസ്ത്രം, വൃക്ഷത്തൈകള്‍ എന്നിവയെല്ലാം ബുധനാഴ്ച ദാനം ചെയ്യുന്നത് ഏറ്റവും നല്ലതാണ്.

 വ്യാഴം

വ്യാഴം

വ്യാഴാഴ്ച ദാനം ചെയ്യുന്നത് സാമ്പത്തിക നേട്ടത്തിന് ഉത്തമമായ ഒന്നാണ്. ഇത് എല്ലാ വിധത്തിലും വ്യാഴത്തിന്റെ പ്രീതി നേടുന്നതിന് സഹായിക്കുന്നു. മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. മഞ്ഞപ്പട്ട്, സ്വര്‍ണം, പരിപ്പ് എന്നിവയെല്ലാം ദാനം ചെയ്യുന്നത് നല്ലതാണ് വ്യാഴാഴ്ച. ഇത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് സഹായിക്കുന്നു.

വെള്ളി

വെള്ളി

ലക്ഷ്മീ ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെള്ളി. വെള്ളിയാഴ്ച ദിവസം കല്‍ക്കണ്ടം, വെള്ളി, തൈര്, ഭക്ഷണം എന്നിവ ദാനം ചെയ്താല്‍ അതെല്ലാം കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്ന ഒന്നാണ്. വെള്ളിയാഴ്ച ദാനം ചെയ്യുന്നത് സാമ്പത്തിക നേട്ടം വര്‍ദ്ധിപ്പിക്കുന്നു.

ശനി

ശനി

ശനിയാഴ്ച ശാസ്താവിന്റെ ദിവസമാണ്. ഇത് ശനിദോഷം മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി ദാനം ചെയ്യാന്‍ പറ്റിയ ദിവസമാണ്. കറുത്ത വസ്ത്രം, എള്ള് എന്നിവയെല്ലാം ദാനം ചെയ്യാന്‍ പറ്റിയ ദിവസമാണ് ശനിയാഴ്ച. മാത്രമല്ല പലഹാരങ്ങള്‍, മധുരം എന്നിവയെല്ലാം ദാനം ചെയ്യാന്‍ ശനി ഉത്തമമാണ്.

English summary

Importance of giving alms

The seven weekdays have special significance of giving alms, take a look.
Story first published: Monday, July 16, 2018, 13:32 [IST]
X
Desktop Bottom Promotion