Latest Updates
-
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം
എന്താണ് ഗണപ്പൊരുത്തം; വിവാഹത്തിന് മുന്‍പറിയണം
വിവാഹം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ കാലങ്ങളായി ജാതകവും പൊരുത്തവും നോക്കി വിവാഹം കഴിക്കുന്നവരും അല്ലാതേയും വിവാഹം കഴിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. പത്തില്‍ പത്ത് പൊരുത്തവുമായി വിവാഹം കഴിച്ച ദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വേര്‍പിരിയുന്നതും യാതൊരു വിധത്തില്‍ പൊരുത്തമോ ജാതകമോ നോക്കാതെ വിവാഹം കഴിക്കുന്നതിലൂടെ ഇപ്പോഴും സന്തോഷ ദാമ്പത്യം തുടരുന്നവരും ഉണ്ട്.
ജാതകം നോക്കിയാണ് പലരും വിവാഹത്തിന് തയ്യാറാവുന്നത്. എത്രയൊക്കെ കാലം മാറിയെന്ന് പറഞ്ഞാലും ഇന്നും ജാതകവും പൊരുത്തവും നോക്കി വിവാഹം കഴിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ജാതകം നോക്കാതെയും വിവാഹം കഴിക്കുന്നവരുണ്ട് എന്നതും സത്യം. വിവാഹ ആലോചന തുടങ്ങുമ്പോഴേ പലരും ജാതകം നോക്കണം എന്ന ആവശ്യം മുന്നോട്ട് വെക്കുന്നു.ജാതകച്ചേര്‍ച്ച എന്ന കാര്യം അതുകൊണ്ട് തന്നെ പണ്ടുമുതലേ നാമെല്ലാം കേട്ട് ശീലിച്ച ഒരു കാര്യമാണ്.
എന്നാല്‍ വിശ്വാസങ്ങള്‍ എപ്പോഴും വിശ്വാസങ്ങള്‍ തന്നെയാണ്. കാലങ്ങളായി ഗണപ്പൊരുത്തവും ജാതകപ്പൊരുത്തവും നോക്കി വിവാഹം കഴിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ എന്താണ് ഗണപ്പൊരുത്തം, എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുള്ളതെല്ലാം പലപ്പോഴും പലര്‍ക്കും അറിയാത്ത കാര്യമാണ്. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ജനന നക്ഷത്രങ്ങളെയും ജനന രാശിയെയും അടിസ്ഥാനമാക്കി ഉള്ള ജാതകം നോക്കിയാണ് ജാതക പൊരുത്തം കണക്കാക്കുന്നത്. 10 പൊരുത്തങ്ങളാണ് ഉള്ളത്. ഓരോന്നും വിവാഹത്തിനായി പരിഗണിക്കുന്നവയാണ്.

ഗണ പൊരുത്തത്തിന്റെ പ്രാധാന്യം
പത്ത് പൊരുത്തങ്ങളില്‍ രണ്ടാമത്തേതാണ് ഗണ പൊരുത്തം (ദിന പോരുതം ആദ്യത്തേത്). വിവാഹാനന്തരം മനസ്സിന്റെയും ശരീരത്തിന്റെയും ഇന്ദ്രിയതയുടെയും അനുയോജ്യത ഉറപ്പാക്കുന്നതിന് ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സ്വഭാവവുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഗണപ്പൊരുത്തം കണക്കാക്കുന്നത്. ഗണ പൊരുത്തത്തെ മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു. ദേവ ഗണം, മനുഷ്യ ഗണം, രാക്ഷസ ഗണം എന്നിവയാണ്.

ദേവഗണം എന്ത്?
ദേവഗണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രധാനമായും 9 നക്ഷത്രക്കാരാണ്. ദേവ ഗണത്തിന് കീഴിലുള്ള ആളുകള്‍ നല്ല സ്വഭാവമുള്ളവരും മൃദുവായ സംസാരിക്കുന്നവരും മാന്യരും നല്ല പെരുമാറ്റവും വാത്സല്യമുള്ളവരുമാണ്. ഇവര്‍ വളരെയധികം സാത്വിക ഭാവമുള്ളവരായിരിക്കും. കൂടാതെ മറ്റുള്ളവരെ ദ്രോഹിക്കാന്‍ മനസ്സ് വരാത്തവരും സംതൃപ്തിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും ഇവര്‍ എപ്പോഴും.

മനുഷ്യ ഗണം
മനുഷ്യ ഗണത്തിന്റെ സ്വാധീനത്തിലുള്ളവര്‍ക്ക് സമ്മിശ്ര ഗുണങ്ങളുള്ളവരായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇവരില്‍ നല്ലതും ചീത്തയുമായ ഗുണങ്ങളുണ്ട്; അവര്‍ക്ക് നല്ല പെരുമാറ്റമുണ്ട്, പക്ഷേ ചില സമയങ്ങളില്‍ കോപവും ശത്രുതയും പ്രകടിപ്പിക്കാനും കഴിയും. അല്‍പം അസൂയയും കുശുമ്പും ഉള്ളവരായിരിക്കും ഇവര്‍. പലപ്പോഴും പല കാര്യങ്ങളിലും വിട്ടുവീഴ്ചക്ക് തയ്യാറാവാത്തവരായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം ഇവരോട് ഇടപെടുന്നതിന്.

രാക്ഷസ ഗണം
രാക്ഷസ ഗണം എന്ന വിഭാഗത്തില്‍ തികച്ചും മോശം പെരുമാറ്റം ഉള്ള ആളുകള്‍ വരുന്നു. അവരുടെ സംസാരത്തിലും പ്രവൃത്തിയിലും. അവര്‍ പരുഷവും ആക്രമണാത്മകവും എല്ലാവരോടും പരുക്കനുമായിരിക്കും. അവര്‍ മറ്റുള്ളവരുമായി അസുഖകരമായി പെരുമാറുന്നവരായിരിക്കും. മറ്റുള്ളവരുമായി സഹകരിക്കാന്‍ ഇവര്‍ എപ്പോഴും ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. അവര്‍ എല്ലായ്‌പ്പോഴും ശരിയാണെന്ന് കരുതുന്നു. മറ്റുള്ളവരുമായി നന്നായി പെരുമാറുന്നത് വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

നക്ഷത്രപ്രകാരം ഇങ്ങനെ
ദേവഗണത്തില്‍ വരുന്ന നക്ഷത്രക്കാര്‍ എന്ന് പറയുന്നത്, പുണര്‍തം, അനിഴം, പൂയ്യം, അത്തം, തിരുവോണം, രേവതി, മകയിരം, ചോതി എന്നീ നക്ഷത്രക്കാരാണ്. മനുഷ്യ ഗണത്തില്‍ വരുന്നവര്‍ പൂരം, പൂരുരുട്ടാതി, പൂരാടം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, തിരുവാതിര, ഭരണി, രോഹിണി എന്നീ നക്ഷത്രക്കാരാണ്. അസുര ഗണത്തില്‍ വരുന്നവര്‍ ചിത്തിര, തൃക്കേട്ട, അവിട്ടം, കാര്‍ത്തിക, മൂലം, വിശാഖം, ചതയം, മകം, ആയില്യം എന്നീ നക്ഷത്രക്കാരാണ്

വിവാഹത്തിന് ചേര്‍ക്കുമ്പോള്‍
വിവാഹത്തിന് ചേര്‍ക്കുമ്പോള്‍ ഏത് ഗണത്തില്‍ പെട്ടവര്‍ തമ്മിലാണ് ചേരേണ്ടത് എന്നുള്ളതാണ് പ്രധാമായും നോക്കുന്നത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ദേവഗണത്തില്‍ നിന്നുള്ളവരാണെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധം അതി കേമം അഥവാ അതി ഉത്തമം എന്നാണ് പറയുന്നത്. രണ്ട് പേരും മനുഷ്യ ഗണത്തില്‍ നിന്നുള്ളതാണെങ്കില്‍ ഈ വിവാഹ ബന്ധവും ജാതകപ്പൊരുത്തത്തില്‍ ഉത്തമം എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ രാക്ഷസഗണത്തില്‍ പെട്ടവരാണ് രണ്ട് പേരും എന്നുണ്ടെങ്കില്‍ ഈ വിവാഹം സന്തോഷകരമായ ഒന്നായിരിക്കില്ല, കൂടുതല്‍ കാലം നിലനില്‍ക്കില്ല എന്നുമാണ് പറയുന്നത്.

മറ്റൊരു തരത്തിലെങ്കില്‍
പെണ്‍കുട്ടി ദേവ ഗണത്തിന്റെ കീഴിലും ആണ്‍കുട്ടിയെ മനുഷ്യ ഗണത്തിന് കീഴിലോ അല്ലെങ്കില്‍ തിരിച്ചും വന്നാല്‍, അവരുടെ വിവാഹം വിവാഹം ജീവിതം മധ്യമമായാണ് കണക്കാക്കപ്പെടുന്നത്. ആണ്‍കുട്ടി രാക്ഷസ ഗണത്തില്‍ പെടുകയും പെണ്‍കുട്ടി ദേവഗണം അല്ലെങ്കില്‍ മനുഷ്യ ഗണം ആണെങ്കില്‍, ബന്ധം സാധാരണ അല്ലെങ്കില്‍ 'മധ്യമ'മായി കണക്കാക്കപ്പെടുന്നു. ഇനി പെണ്‍കുട്ടി രാക്ഷസ ഗണത്തിലാണെങ്കില്‍, ആണ്‍കുട്ടി മറ്റേതെങ്കിലും ഗണത്തില്‍പ്പെട്ടയാളാണെങ്കില്‍ അത് ചേര്‍ക്കാന്‍ പാടില്ലാത്തതായാണ് കണക്കാക്കുന്നത്. കാരണം മനുഷ്യ ഗണവും അസുരഗണവും ദേവഗണവും അസുരഗണവും തമ്മില്‍ ചേരാത്തതാണ് എന്നാണ് വിശ്വാസം.

വിവാഹത്തിന്റെ പ്രാധാന്യം
സമാന സ്വഭാവത്തില്‍ ഉള്ളവര്‍ പരസ്പരം വിവാഹം കഴിക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. അതിന്റെ അടിസ്ഥാനത്തിലാണ് ജന്മ നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങളായി തിരിച്ചിട്ടുള്ളതും. എന്നാല്‍ പൊരുത്തം നോ്ക്കാതേയും ജീവിതത്തില്‍ ജാതകം നോക്കാതേയും ഒരുമിച്ച് ജീവിക്കുന്നവരും ഉണ്ട്. എങ്കിലും പൊരുത്തവും ജാതകവും നല്ല ദാമ്പത്യത്തിന് നോക്കുന്നത് തന്നെയാണ് ഉത്തമം. ഉത്തമ വിവാഹ ജീവിതത്തിനായി ഇത് രണ്ടും നോക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള തെറ്റും വരാനില്ല. വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസവുമായി മുന്നോട്ട് പോവാം. അല്ലാത്തവരാകട്ടെ അവരുടെ കാഴ്ച്ചപ്പാടുകളും ആയി മു്‌ന്നോട്ട് പോവട്ടെ.



Click it and Unblock the Notifications











