Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നാഗാരാധനയ്ക്ക് പൂര്‍ണ്ണഫലം, സര്‍പ്പദോഷം നിശ്ശേഷം നീങ്ങും; ഇടവം ആയില്യം അതിശ്രേഷ്ഠം
ജ്യോതിഷത്തിലെ 27 ജന്മനക്ഷത്രങ്ങളില്‍ 9-ാമത്തെ നക്ഷത്രമാണ് ആയില്യം. നാഗദൈവങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതാണ് ഈ നക്ഷത്രമെന്ന് കരുതപ്പെടുന്നു. എല്ലാ മാസവും ആയില്യം നക്ഷത്ര നാളില്‍ നാഗരാജാവും നാഗകന്യയും അവരുടെ പരിവാരങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ നാഗദൈവങ്ങളെയും പ്രീതിപ്പെടുത്തുന്നതിനായി ആചാരങ്ങളോടെ പൂജ നടത്തപ്പെടുന്നു. ഭക്തര്‍ ഈ ദിവസം വ്രതവും എടുക്കാറുണ്ട്.
നാഗരാജാവിനും നാഗയക്ഷിയ്ക്കും വേണ്ടിയുള്ളതാണ് ആയില്യ പൂജ. ഹൈന്ദവ മാസങ്ങളിലെ ആയില്യം നാളില്‍ ഇത് വളരെ പ്രൗഢിയോടെയും നടത്തപ്പെടുന്നു. പ്രധാന വഴിപാട് നൂറും പാലും ആണ്. നാഗലക്ഷ്മി ദേവിയെ വിശ്വസിക്കുന്ന ഭക്തര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐശ്വര്യം ലഭിക്കുന്നതിനുമായി ഈ ദിവസം ആരാധനകള്‍ നടത്തുന്നു. അനുഗ്രഹങ്ങള്‍ നേടുന്നതിനും ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനുമായി ധാരാളം ഭക്തര്‍ നാഗക്ഷേത്രത്തില്‍ പോകുകയും ചെയ്യുന്നു.

ഇടവമാസ ആയില്യം
എല്ലാ മാസത്തെയും ആയില്യം പ്രധാനമാണ്. എന്നിരുന്നാലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് വളരെ ശ്രേഷ്ഠമാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം ആരാധന നടത്തിയാല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തവണ മെയ് 26 വെള്ളിയാഴ്ചയാണ് ഇടവ മാസത്തിലെ ആയില്യം വരുന്നത്. ഈ ദിവസം നാഗരാധന നടത്തിയാല്‍ എല്ലാ സര്‍പ്പദോഷങ്ങളും ഒഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

വ്രതനിയമം
ആയില്യ വ്രതം തലേദിവസം ആരംഭിക്കുന്നു, അതായത് ആയില്യം നക്ഷത്രത്തിന്റെ തലേദിവസം. ഈ ദിവസവും അടുത്ത രണ്ടുദിവസവും ഭക്തര്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. ആയില്യം നക്ഷത്ര ദിവസം പലരും പൂര്‍ണ്ണമായ വ്രതം എടുക്കാറുണ്ട്. ഭാഗിക വ്രതം അനുഷ്ഠിക്കുന്നവര്‍ പഴങ്ങളോ ലളിതമായ ഭക്ഷണമോ കഴിക്കുന്നു.
പിറ്റേന്ന് രാവിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഉപവാസം അവസാനിപ്പിക്കാം. ശിവക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം കുടിച്ചാണ് വ്രതം മുറിക്കേണ്ടത്. വ്രതദിനത്തില്‍ 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുക. നിങ്ങള്‍ നാഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയോ നാഗ മൂര്‍ത്തികളെ ആരാധിക്കുകയോ ചെയ്താല്‍ അഞ്ച് തവണ പ്രദക്ഷിണം നടത്തുക.

സര്‍പ്പദോഷം
നാഗദോഷം എന്നറിയപ്പെടുന്നതാണ് സര്‍പ്പദോഷം. മുന്‍ ജന്മത്തില് ഒരു സര്‍പ്പത്തെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോള്‍ ഇത് നിങ്ങളുടെ ജാതകത്തില്‍ സംഭവിക്കുന്നു. രാഹു ശിരസ്സാണ്, കേതു സര്‍പ്പത്തിന്റെ വാലാണ്. സര്‍പ്പദോഷത്തിന് പ്രത്യേക സമയപരിധിയില്ല. ഇതൊരു കഠിനമായ ദോഷമാണ്. ഈ ദോഷം ബാധിച്ച വ്യക്തി തന്റെ മുന്‍ ജന്മത്തില് പാമ്പുകളെ കൊല്ലുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്തിരിക്കുമെന്ന് വിശ്വസിക്കുന്നു.

ജ്യോതിഷ വിന്യാസം
ജാതകത്തില്‍ രാഹു രണ്ടാം ഭാവത്തിലും കേതു എട്ടാം ഭാവത്തിലും നില്‍ക്കുമ്പോഴോ ലഗ്നത്തില്‍ നിന്നോ ചന്ദ്രന് രാശിയില്‍ നിന്നോ രാഹു ഒന്നാം ഭാവത്തില്‍ നില്‍ക്കുമ്പോഴോ ഏഴാം ഭാവത്തില്‍ കേതു നില്‍ക്കുമ്പോഴോ ആണ് സര്‍പ്പദോഷം അഥവാ നാഗദോഷം ഉണ്ടാകുന്നത്. എല്ലാ ആറാമത്തെ ഭാവത്തിലും സര്‍പ്പദോഷം ഉണ്ടാകുന്നു. രാഹുവും കേതുവും എപ്പോഴും 180 ഡിഗ്രി അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവ പരസ്പരം ഏഴ് ഭാവങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു.

സര്‍പ്പദോഷം എങ്ങനെ ബാധിക്കുന്നു
സര്‍പ്പദോഷം ബാധിച്ച ഒരു വ്യക്തിക്ക് നിരവധി കഷ്ടതകള്‍ നേരിടേണ്ടി വരും.
* പതിവായി ആരോഗ്യപ്രശ്നങ്ങള്‍
* ആയുസ്സ് കുറയുക
* മാനസിക പ്രശ്നങ്ങള്‍
* അസന്തുഷ്ടമായ ദാമ്പത്യം, വേര്‍പിരിയല്‍
* പ്രൊഫഷണല്‍ രംഗത്ത് അസ്ഥിരത
* സാമ്പത്തിക നഷ്ടം
* പ്രശസ്തിക്ക് കളങ്കം
* വ്യക്തിത്വം നശിക്കുന്നു

സര്‍പ്പദോഷത്തിന് ആയില്യം നാളിലെ പരിഹാരം
ആയില്യം നാളില്‍ നാഗക്ഷേത്ര ദര്‍ശനം നടത്തണം. മഞ്ഞള്‍പ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളില്‍ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമര്‍പ്പിക്കാവുന്ന പ്രധാന വഴിപാടുകള്‍. ആയില്യവ്രതം എടുക്കുന്നവര്‍ തലേന്നുമുതല്‍ ബ്രഹ്മചര്യം പാലിക്കണം. തലേന്നാള്‍ ഒരിക്കലൂണും ആയില്യ നാളില്‍ മൊത്ത ഉപവാസവുമാണ് നല്ലത്. നോണ്‍ വെജ് ഭക്ഷണം, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.

നാഗപ്രീതിക്ക് ചെയ്യേണ്ടത്
ആയില്യം നാളില്‍ നാഗപ്രീതിക്കായി ഓം ഹ്രീം നാഗരാജായ നമഃ, ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി, നവ നാഗസ്തോത്രം തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കണം. 21 ദിവസം ജപം തുടര്‍ന്നാല്‍ നാഗദോഷം ഒഴിഞ്ഞ് നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗര്‍ണ്ണമി, ബുധന്‍, വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ നാഗ മന്ത്രജപത്തിന് ഉത്തമമായ ദിവസങ്ങളാണ്.



Click it and Unblock the Notifications
