Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആയുസ്സിനും ആഗ്രസാഫല്യത്തിനും ഹനുമാന് വെറ്റിലമാല
ഹനുമാന് സ്വാമിക്ക് പല വിധത്തിലുള്ള വഴിപാടുകള്‍ നമ്മളെല്ലാവരും നടത്തുന്നുണ്ട്. എന്നാല്‍ ഹനുമാന് സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെറ്റില മാല. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ച് മാലയാക്കി കോര്‍ത്ത് ചാര്‍ത്തുകയായിരുന്നു. ഇത് ചാര്ത്തിക്കൊണ്ടി എന്നും ചിരഞ്ജീവി ആയിരിക്കട്ടെ എന്ന് സീതാദേവി അനുഗ്രഹിച്ചു.
ഇതിന്റെ പ്രതീകമായാണ് ഭക്തര്‍ ഹനുമാന് വെറ്റില മാല സമര്‍പ്പിക്കുന്നത്. ജീവിതവിജയത്തിനും ആയുസ്സിനും ആഗ്രഹസാഫല്യത്തിനും എല്ലാം ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ മതി. ഇത് സര്‍വ്വ തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. നൂറ്റി എട്ട് വെറ്റിലകളാണ് വെറ്റില മാല ചാര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്. കൂടുതല്‍ വിവരങ്ങളിലേക്ക് പോകാവുന്നതാണ്.

കണ്ടകശനിക്ക് പരിഹാരം
കണ്ടക ശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. കണ്ടകശനി ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും മരണഭയം പോലും കണ്ടകശനി കാലത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്നും മോചനം ലഭിക്കുന്നതിന് ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. ഇത് ശനി ദോഷ പരിഹാരത്തിന് ഏറ്റവും മികച്ചതാണ്.

ആഗ്രഹ സാഫല്യത്തിന്
ആഗ്രഹസാഫല്യത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഹനുമാന് വെറ്റില മാല സമര്‍പ്പിക്കുന്നത്. ഇത് നിങ്ങളില്‍ ആഗ്രഹസാഫല്യത്തിന് സഹായിക്കുന്നു. മാത്രമല്ല നമ്മുടെ ആഗ്രഹം പവിത്രമായിരിക്കണം. മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാക്കുന്ന തരത്തിലുള്ള ഒരു ആഗ്രഹവും മനസ്സില്‍ സൂക്ഷിക്കാന്‍ പാടില്ല. പവിത്രമായ ആഗ്രഹമായിരിക്കണം മനസ്സിലുണ്ടായിരിക്കേണ്ടത്.

തൊഴില്‍ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന്
തൊഴില്‍ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് ഹനുമാന് സ്വാമിക്ക് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. ഇത് തൊഴില്‍ ലഭിക്കുന്നതിനും തൊഴിലില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഹനുമാന് സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പരിഹരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും കെട്ടുറപ്പും കൊണ്ട് വരുന്നതിന് സാധിക്കുന്നു.

ജീവിത വിജയത്തിന്
ജീവിത വിജയത്തിന് ഹനുമാന് വെറ്റിലമാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിലെ ദോഷകാഠിന്യം കുറക്കുന്നതിനും ജീവിതത്തില്‍ വിജയം നേടുന്നതിനും സഹായിക്കുന്നുണ്ട് ഹനുമാന് സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നത്. ഇത് ജീവിതത്തില്‍ പല വിധത്തില്‍ സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷകാഠിന്യം കുറക്കുന്നതിനും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഐശ്വര്യത്തിന്
ഐശ്വര്യത്തിനും നേട്ടത്തിനും ഹനുമാന് സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. ഐശ്വര്യത്തിനും നേട്ടത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശിവപാര്‍വ്വതിമാരുടെ സസ്യം
ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പരിപാലിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്ന വെറ്റില അതീവ ശുദ്ധിയോടെ തന്നെ പരിപാലിക്കേണ്ടതുണ്ട്. വെറ്റിലയെ വളരെയധികം പ്രാധാന്യത്തോടെ തന്നെ പരിപാലിക്കണം. ഐശ്വര്യത്തിനും നേട്ടത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും വെറ്റിലമാല ഹനുമാന് സ്വാമിക്ക് ചാര്‍ത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യം
എന്നാല്‍ വെറ്റില വീട്ടില്‍ നട്ടു പരിപാലിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വേണം വെറ്റില നടേണ്ടത്. ഇത് പരിപാലിക്കുന്നതിലൂടെ വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
