Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കറുകപ്പുല്ലെങ്ങനെ പൂജകളില്‍ പ്രധാനമായി?
കറുകപ്പുല്ല് ഹൈന്ദവ പൂജകളില്‍ പ്രധാനമാണ്. ഗണപതിയ്ക്കുള്ള പൂജകളില്‍ പ്രത്യേകിച്ചും.
കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്, ശക്തി, ഗണേശന് എന്നിവരാണിവ.
പൂവില്ലാത്ത കറുകയാണ് പൂജകള്ക്കെടുക്കാറ്. കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്.

ഒരിക്കല്‍ അനലാസുരന് സ്വര്‍ഗത്തില്‍ പ്രശ്നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നി്ന്നും പ്രവഹിച്ച തീയില്‍ പെടുന്ന എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര് ഗണപതിയെ അഭയം പ്രാപിച്ചു.
ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ തീ ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ ചൂടനുഭവപ്പെട്ടു.
ഇതില്‍ നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന് ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്കി. വിഷ്ണുഭഗവാന് തന്റെ താമര നല്കി. ശിവന് വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്കി.
ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല. അവസാനം പല ദിക്കുകളില്‍ നിന്നുള്ള മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള്‍ നല്കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില് താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്കി.
21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്ക്കല് നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതാം.
കറുകയിലൂടെ ശിവ, ശക്തി, ഗണപതി ശക്തികള്‍ നമ്മെ സ്വാധീനിയ്ക്കുമെന്നും പൊസറ്റീവിറ്റി അനുഭവപ്പെടുമെന്നുമാണ് വിശ്വാസം. ഗ്രഹണസമയത്തു ഭക്ഷണം കഴിയ്ക്കുമ്പോള്‍......



Click it and Unblock the Notifications
