Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തലമുറകളെ പിന്തുടരും സര്പ്പദോഷം തീര്ക്കാന് തുലാംമാസ ആയില്യം
ജീവിച്ചിരിക്കുന്ന ദൈവങ്ങള് എന്നാണ് സര്പ്പങ്ങളെ പറയുന്നത്. അതുകൊണ്ട് തന്നെ പുരാണം മുതല് ഈ കാലം വരെ സര്പ്പങ്ങളെ ആരാധിക്കുന്നവരാണ് നമ്മള്. ആയില്യം നക്ഷത്രം സര്പ്പങ്ങള്ക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് തുലാം മാസത്തിലെ ആയില്യത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്തേണ്ട ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. ഈശ്വര ശക്തി നാഗങ്ങളിലുണ്ട് എന്നതാണ് വിശ്വാസം. മന:ശുദ്ധിയോടെയുള്ള നാഗാരാധന നമ്മുടെ ജീവിതത്തില് സന്തോഷവും ഐശ്വര്യവും നിറക്കുന്നു എന്നാണ് വിശ്വാസം. സര്പ്പദോഷം നമ്മുടെ തലമുറകളോളം ബാധിക്കുന്ന ഒന്നാണ്.

സര്പ്പശാപം, സന്താനദോഷം, മാറാവ്യാധികള് എന്നിവയെല്ലാം നാഗാരാധനയിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. ആയില്യം നാളിലെ പൂജക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. എല്ലാ മാസവും ആയില്യം നാളില് സര്പ്പങ്ങള്ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്. എന്നാല് തുലാം മാസത്തിലെ ആയില്യം അല്പം കൂടുതല് പ്രാധാന്യം അര്ഹിക്കുന്നതാണ്.ഈ വര്ഷം നവംബര് 15-നാണ് തുലാം മാസത്തിലെ ആയില്യം വരുന്നത്. മണ്ണാറശാല ആയില്യം എന്നാണ് ഈ ദിനത്തെ അറിയപ്പെടുന്നത്. വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ് ഇത്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

ആയില്യം ദിനത്തിലെ വ്രതം
ആയില്യം ദിനത്തില് സര്പ്പങ്ങള്ക്ക് വേണ്ടി പ്രത്യേക പൂജകളും മറ്റും നടത്താറുണ്ട്. ഈ ദിനത്തില് എടുക്കുന്ന വ്രതത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ആയില്യത്തിന് ഒരു ദിവസം മുന്പ് തന്നെ വ്രതമെടുക്കേണ്ടതാണ്. മത്സ്യമാംസാദികള് ഉള്പ്പടെയുള്ളവ ഉപേക്ഷിക്കേണ്ടതാണ്. ഇത് കൂടാതെ മദ്യം പുകയില എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. ബ്രഹ്മചര്യം പാലിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള് ഉള്ളവരെങ്കില് ഇവര്ക്ക് ഫലമൂലാദികള് കഴിക്കേണ്ടതാണ്. ആയില്യത്തിന് അടുത്ത ദിവസം ശിവക്ഷേത്ര ദര്ശനം നടത്തി തീര്ത്ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.

ആയില്യം ദിനത്തിലെ വ്രതം
വ്രതമെടുക്കുന്ന വ്യക്തി വ്രത ദിനത്തില് ഓം നമ:ശിവായ എന്ന് ജപിക്കേണ്ടതാണ്. ഇത് കൂടാതെ സര്പ്പ ക്ഷേത്രങ്ങളില് ദര്ശനം നടത്തുകയും ശിവക്ഷേത്രങ്ങളില് പ്രത്യേക വഴിപാടുകള് നടത്തുകയും ചെയ്യുക. നാഗപ്രതിഷ്ഠക്ക് ചുറ്റും മൂന്ന് പ്രാവശ്യം വലം വെക്കുകയും രാവിലേയും വൈകുന്നേരവും ശിവലിംഗത്തിന് ചുറ്റും വലം വെക്കുകയും വേണം. രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ക്ഷേത്ര ദര്ശനം നടത്തിയതിന് ശേഷം വേണം ബാക്കി കാര്യങ്ങള്ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന്. ഈ ദിനത്തിലെ മണ്ണാറശാല ആയില്യവും വളരെ പ്രശസ്തമാണ്.

സര്പ്പശാപത്തിന് പരിഹാരം കാണാന്
സര്പ്പ ശാപം തലമുറകളോളം നിലനില്ക്കുന്ന ഒന്നാണ്. എത്ര തലമുറ കഴിഞ്ഞാലും സര്പ്പ ശാപം മാറില്ല എന്നാണ് വിശ്വാസം. സര്പ്പത്തെ കൊല്ലുക, പാമ്പിന്റെ മുട്ട നശിപ്പിക്കുക, കാവ് അശുദ്ധിയാക്കുക എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സര്പ്പബലി നടത്തുന്നത് പരിഹാരമാണ്. മുജ്ജന്മ ദോഷ പരിഹാരത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സര്പ്പബലി. സര്പ്പദോഷ പരിഹാരത്തിനെല്ലാം സര്പ്പ ബലി നടത്താവുന്നതാണ്.

തുലാം മാസത്തിലെ ആയില്യം
കന്നി മാസത്തിലെ ആയില്യത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് തുലാം മാസത്തിലെ ആയില്യവും. നാഗദൈവങ്ങള്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്ത്ഥനകളും വഴിപാടുകളും എല്ലാം നാഗക്ഷേത്രത്തില് നടത്തുന്നദിനമാണ് ആയിസ്യം. ഉറക്കത്തില് നിന്നും സര്പ്പങ്ങള് ഉണരുന്ന ദിനമായാണ് കന്നി മാസത്തിലെ ആയില്യത്തെ വിശേഷിപ്പിക്കുന്നത്. എന്നാല് മണ്ണാറശാലയിലെ ആയില്യം തുലാം മാസത്തിലാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിന് കാരണം ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് രാജാവിന് ക്ഷേത്രത്തില് എത്താന് സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തില് തുലാം മാസത്തിലേക്ക് മാറ്റി എന്നാണ് ഐതിഹ്യം.

ആയില്യത്തിന്റെ പ്രാധാന്യം
ആയില്യം ദിനം ആചരിച്ചാല് നിങ്ങളില് ഒരു വര്ഷത്തേക്ക് സര്പ്പഭയമോ പ്രശ്നങ്ങളോ ഉണ്ടാവില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില് പ്രത്യേക പൂജകളും സര്പ്പബലിയും നടത്തുന്നു. നൂറം പാലും, പാല്പ്പായസ നിവേദ്യം, സര്പ്പബലി തുടങ്ങിയവയാണ് ഈ ദിനത്തില് നാഗങ്ങള്ക്ക് നല്കുന്നവഴിപാടുകള്. കളംപാട്ടുകളും സര്പ്പംപാട്ടുകളും സര്പ്പദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താനലബ്ധിക്കും സഹായിക്കുന്നു. ഈ ദിനത്തിലെ ആയില്യത്തിന് വിശേഷ ചടങ്ങുകളുംം വഴിപാടുകളും എല്ലാം പല നാഗ ക്ഷേത്രത്തിലും നടത്തുന്നു. ഇതില് പ്രധാനപ്പെട്ട ക്ഷേത്രമാണ് മണ്ണാറശാല ആയില്യം.

ഓരോ ദിവസത്തിനും ഓരോ അധിപതി
ഓരോ ദിവസത്തിനും ഓരോ അധിപതിയായി ബ്രഹ്മദേവന് നാഗങ്ങളെ നിയമിച്ചിട്ടുണ്ട് എന്നാണ് ഐതിഹ്യം. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല് അത് നിങ്ങളുടെ ജീവിതത്തില് ഐശ്വര്യവും നന്മയും സന്തോഷവും നിലനിര്ത്തുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. ഞായര്: അനന്തന് തിങ്കള്: വാസുകി ചൊവ്വ: തക്ഷകന് ബുധന്: കാര്കോടകന് വ്യാഴം: പത്മന് വെള്ളി: മഹാപത്മന് ശനി: കാളിയന് ,ശംഖപാലന് എന്നിങ്ങനെയാണ് ഓരോ ദിവസത്തേയും പരിപാലകര്. ഇവര് നമ്മുടെ ജീവിത്തതില് ഐശ്വര്യം നിറക്കുന്നതിന് നമ്മളെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.



Click it and Unblock the Notifications
