For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീചക്രം വീട്ടില്‍ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ സംഭവിക്കുന്നത്

|

ആരാധനയ്ക്കും ഭക്തിക്കും ധ്യാനത്തിനും ഉപയോഗിക്കുന്ന സങ്കീര്‍ണ്ണമായ പവിത്രമായ ജ്യാമിതിയാണ് ശ്രീ ചക്ര എന്നും അറിയപ്പെടുന്നത്. യന്ത്രം എന്നാല്‍ സംസ്‌കൃതത്തില്‍ 'ഉപകരണം' അല്ലെങ്കില്‍ 'യന്ത്രം' എന്നാണ്. ഈ പവിത്ര ചിഹ്നം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിക്കുന്നതാണ്. അതിന്റെ ഉത്ഭവം ദുരൂഹതകള്‍ നിറഞ്ഞതാണ്. വരയ്ക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജ്യാമിതീയ രൂപങ്ങളില്‍ ഒന്നാണിത്. ഒരു കൂട്ടം വിശ്വാസത്തിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ശ്രീ ചക്രം.

ഏപ്രില്‍ മാസത്തില്‍ 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ധനയോഗ ഫലം അറിയാന്‍ഏപ്രില്‍ മാസത്തില്‍ 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ധനയോഗ ഫലം അറിയാന്‍

ചക്രത്തെ പ്രതിനിധീകരിക്കുന്ന വിവിധ വ്യാഖ്യാനങ്ങളും നിരവധി കണക്കുകളും ഉണ്ട്.
പിരമിഡ്, ഗോളാകൃതി എന്നിവയാണ് ചക്രത്തിന്റെ പ്രധാന തരം. ശ്രീ ചക്രത്തെ ആരാധിക്കുന്നത് നമ്മുടെ രാജ്യത്ത് മാത്രമല്ല, മറ്റ് ചിലരിലും പിന്തുടരുന്ന ഒരു പുരാതന സമ്പ്രദായമാണ്. ദേവി ആരാധനയുടെ പരമോന്നത രൂപമായി കണക്കാക്കപ്പെടുന്ന രേഖാചിത്ര രൂപത്തിലുള്ള ദേവതയെ ആരാധിക്കുന്നതാണ് ഇത്. കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്ന ഒന്‍പത് ത്രികോണങ്ങളാണ് ചക്രത്തില്‍ രൂപപ്പെടുന്നത്. ത്രിപുര സുന്ദരിയുടെ രൂപത്തില്‍ ഇത് ദേവിയെ പ്രതിനിധീകരിക്കുന്നു.

ആഗ്രഹ സഫലീകരണം

ആഗ്രഹ സഫലീകരണം

ആഗ്രഹ സഫലീകരണത്തിന് വേണ്ടി ഏറ്റവും ഉത്തമമായ ഒന്നാണ് ശ്രീചക്രം. ശ്രീചക്രം അഥവാ യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ശുദ്ധമായി പ്രാര്‍ത്ഥിച്ചാല്‍ മനസ്സ് ശുദ്ധീകരിക്കുകയും നല്ല ചിന്തകള്‍ മനസ്സില്‍ ഉണ്ടാവുകയും ചെയ്യും എന്നാണ് വിശ്വാസം. ജീവിത വിജയത്തിനായി നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള ഏറ്റവും ശക്തമേറിയ ഒരു വഴിയാണ് എന്തുകൊണ്ടും ശ്രീചക്രം.

 ശുഭസൂചകവും ഗുണകരവും

ശുഭസൂചകവും ഗുണകരവും

ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നതുപോലെ, യന്ത്രത്തിന്റെ വിവരണം ഉപനിഷത്തുകളുടെ കാലം മുതലുള്ളതാണ്. ചക്രത്തെ പൊതുവെ ശുഭസൂചകവും ഗുണകരവും അഭിവൃദ്ധിയിലേക്ക് നയിക്കുന്നതുമായാണ് കണക്കാക്കുന്നത്. കാഞ്ചീപുരത്തെ കാമാക്ഷി ക്ഷേത്രം, കൊല്ലൂരിലെ മുകാബിക ക്ഷേത്രം (ശ്രീ ആദി ശങ്കരാചാര്യര്‍) ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ ഇത് സ്ഥാപിച്ചിട്ടുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിലും ഇത് കാണപ്പെടുന്നു.

വിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും

വിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും

സാധാരണയായി, ചക്രം ഒരു കല്ലില്‍ കൊത്തിയെടുക്കുന്നു, പരമോന്നത ശക്തിയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് തന്നെ ഈ ചിഹ്നത്തെ എല്ലാ ഭക്തരും ആരാധിക്കുന്നു. പേപ്പര്‍, വിലയേറിയ കല്ല്, മെറ്റല്‍ പ്ലേറ്റുകള്‍ എന്നിവയിലും ഇത് വരയ്ക്കാം. ഒരു ജ്യോതിഷ ഉപാധി എന്ന നിലയിലും ഇതിന്റെ ഉപയോഗമുണ്ട്. വേദങ്ങളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമമനുസരിച്ച് ഒരു പ്രത്യേക തീയതിയിലും സമയത്തിലും ഈ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നു. ശ്രീ ചക്രം സ്ഥാപിച്ച് പ്രാര്‍ത്ഥിച്ച് കഴിഞ്ഞാല്‍ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.

ആത്മീയമായും ഭൗതികപരമായും

ആത്മീയമായും ഭൗതികപരമായും

ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും ശ്രീചക്രം സഹായിക്കും എന്നാണ് വിശ്വാസം. ആത്മീയമായും ഭൗതികപരമായും ഉണ്ടാവുന്ന എല്ലാ വളര്‍ച്ചകള്‍ക്കും ഇത് ഉപകാരപ്പെടുമെന്നാണ് പറയുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം എന്നോണം സ്ഥാപിക്കാവുന്ന ഒന്നാണ് ശ്രീചക്രം. ദുഷ്ടശക്തികളില്‍ നിന്നും നമ്മളെ രക്ഷിച്ച് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതാണ് ശ്രീചക്രം.

 എങ്ങനെ സ്ഥാപിക്കണം?

എങ്ങനെ സ്ഥാപിക്കണം?

എങ്ങനെ ശ്രീചക്രം സ്ഥാപിക്കണം എന്നുള്ളതും എങ്ങനെ ശ്രീചക്രത്തെ ആരാധിക്കണം എന്നുള്ളതും നമുക്ക് നോക്കാവുന്നതാണ്. ദിവസവും യന്ത്രത്തില്‍ പൂജ നടത്തുകയും പുഷ്പങ്ങള്‍ കൊണ്ട് ആരാധിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടും ഉത്തമമാണ്. 15 മിനിറ്റ് എങ്കിലും ചക്രത്തില്‍ നോക്കി ധ്യാനിക്കണം എന്നാണ് പറയുന്നത്. ഇത് ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ ഉന്നതിക്ക് സഹായിക്കുന്നുണ്ട്. കൃത്യമായി പൂജിച്ചാല്‍ ജീവിതത്തിലെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രീചക്രം സഹായകരമാണ്.

English summary

Importance And Significance Of Sri Chakra

Here in this article we are sharing the importance and significance of Sri chakra. Take a look.
X
Desktop Bottom Promotion