Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സ്കന്ദഷഷ്ഠി വ്രതമെടുക്കൂ; സത് സന്താനഭാഗ്യം നിശ്ചയം
സ്കന്ദ ഷഷ്ഠി വ്രതത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുമോ? ദുരിത നിവാരണത്തിനും സാമ്പത്തിക ഭദ്രതക്കും ഇഷ്ടസന്താന യോഗത്തിനും ഷഷ്ഠി വ്രതം അത്യുത്തമമാണ്. നവംബർ 2നാണ് ഈ വർഷത്തെ സ്കന്ദ ഷഷ്ഠി വ്രതം ആചരിക്കുന്നത്. സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി നടത്തുന്ന പ്രധാനപ്പെട്ട വ്രതങ്ങളിൽ ഒന്നാണ് സ്കന്ദ ഷഷ്ഠി. തുലാമാസത്തിലെ ശുക്ലപക്ഷ നാളിലായാണ് സ്കന്ദഷഷ്ഠി അനുഷ്ഠിക്കുന്നത്. എന്നാൽ എങ്ങനെ ഈ ദിവസം വ്രതം എടുക്കണം എന്നുള്ളത് പലര്‍ക്കും അറിയയുകയില്ല. വളരെയധികം വ്രതശുദ്ധിയോടെ വേണം ഈ വ്രതം എടുക്കുന്നതിന്. സ്കന്ദ ഷഷ്ഠി വ്രതം എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഒരു പ്രാവശ്യം സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ അത് ഒരു ജന്മം മുഴുവൻ വ്രതമെടുത്ത ഫലമാണ് നൽകുന്നത്. ഐശ്വര്യത്തിനും നേട്ടത്തിനും സന്താനസൗഭാഗ്യത്തിനും എല്ലാം ഭർതൃ സന്താന സൗഭാഗ്യത്തിനും എല്ലാം സ്കന്ദ ഷഷ്ഠി വ്രതം എടുക്കുന്നത് നല്ലതാണ്. സുബ്രഹ്മണ്യ പ്രീതിക്ക് വേണ്ടിയുള്ള ഈ വ്രതത്തിനെ എങ്ങനെ എടുക്കണം എന്ന് നോക്കാവുന്നതാണ്. കൂടുതൽ അറിയാൻ വായിക്കൂ.

ഷഷ്ഠി വ്രതം
ആറ് ഷഷ്ഠി വ്രതം എടുക്കുന്നതിന് തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം എന്നാണ് വിശ്വാസം. സ്കന്ദഷഷ്ഠി വ്രതം വളരെയധികം ചിട്ടകളോടെയും അനുഷ്ഠാനത്തോടെയും അനുഷ്ഠിച്ചാൽ അത് നിങ്ങൾക്ക് ജീവിതത്തില്‍ നിലനിൽക്കുന്ന എല്ലാ ദുരിതത്തിനും അറുതി നൽകുന്നുണ്ട്. ജീവിത സൗഭാഗ്യത്തിനും ദുരിതനിവാരണത്തിനും സന്താനസൗഭാഗ്യത്തിനും എല്ലാം സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ വരുന്ന തിങ്കളാഴ്ചയാണ് സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടത്. ഉദ്ദിഷ്ഠ കാര്യത്തിനും സ്കന്ദ ഷഷ്ഠി വ്രതം എടുക്കാവുന്നതാണ്.

തുലാം മാസത്തിലെ വ്രതം
തുലാം മാസത്തില്‍ വരുന്ന സ്കന്ദ ഷഷ്ഠി വ്രതമാണ് അനുഷ്ഠിക്കേണ്ടത്. മാസം തോറുുമള്ള ഷഷ്ഠി വ്രതം ഉണ്ടെങ്കിലും തുലാം മാസത്തിലെ ശുക്ലപക്ഷ നാളിൽ വരുന്ന ഷഷ്ഠി വ്രതമാണ് അനുഷ്ഠിക്കേണ്ടത്. വ്രതം എടുക്കുന്നുവെങ്കിൽ ഷ്ഷ്ഠിക്ക് മുന്‍പുള്ള അഞ്ച് ദിവസം മുൻപ് തന്നെ വ്രതം ആരംഭിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ഉദ്ദിഷ്ഠ കാര്യത്തിനും സന്താന സൗഭാഗ്യത്തിനും എല്ലാം വ്രതം എടുക്കാവുന്നതാണ്.

വ്രതം അനുഷ്ഠിക്കേണ്ടത്
സൂര്യോദയത്തിന് മുന്നേ കുളിച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച് സുബ്രഹ്മണ്യഗായത്രി ചൊല്ലണം. ഇതിനു ശേഷം അരിയാഹാരം ഒരു നേരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ദിവസം മുഴുവന്‍ സുബ്രഹ്മണ്യ മന്ത്രം ചൊല്ലണം. ഷഷ്ഠി വ്രതത്തിന് അഞ്ച് ദിവസം മുൻപേ വ്രതം ആരംഭിക്കുക. എന്നാൽ ഇതിന് സാധിക്കാത്തവർ ഷഷ്ഠിദിനത്തിന്‍റെ തലേ ദിവസം മുതൽ വ്രതം എടുക്കുന്നവരും ഉണ്ട്. കുളി കഴിഞ്ഞ ശേഷം ശേഷം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൊഴുത് ക്ഷേത്രത്തിലെ പ്രസാദം കഴിക്കണം. വൈകുന്നേരം സുബ്രഹ്മണ്യ ഭജനം നടത്തണം. ഷഷ്ഠി അനുഷ്ഠിച്ച് കഴിഞ്ഞ ശേഷം അടുത്ത ദിവസം തന്നെ തുളസി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

ചൊവ്വാദോഷക്കാര്‍
ജാതകത്തില്‍ ചൊവ്വാ ദോഷം അനുഭവിക്കുന്നവര്‍ സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ദശാകാലത്ത് ദോഷം കുറക്കുന്നതിന് വേണ്ടിയാണ് ഇത് അനുഷ്ഠിക്കുന്നത്. ഇത് നിങ്ങളുടെ ജാതകത്തിലെ ചൊവ്വാദോഷ കാഠിന്യം കുറക്കാൻ സഹായിക്കുന്നുണ്ട്. സ്കന്ദ ഷഷ്ഠി വ്രതക്കാര്‍ എന്തുകൊണ്ടും ഈ വരുന്ന സ്കന്ദ ഷഷ്ഠി വ്രതം എടുക്കാവുന്നതാണ്. ദോഷകാഠിന്യം കാരണം പലപ്പോഴും വിവാഹം നടക്കാത്തവർക്ക് സ്കന്ദ ഷഷ്ഠി വ്രതത്തിലൂടെ വിവാഹം നടക്കുമെന്നാണ് വിശ്വാസം.

ഷഷ്ഠി വ്രതം എടുക്കുന്നതിൽ ശ്രദ്ധിക്കാൻ
സ്കന്ദ ഷഷ്ഠി വ്രതം എടു്കുമ്പോൾ ആറ് സ്‌കന്ദ ഷഷ്ഠി വ്രതം എടുക്കുന്നത് നല്ലതാണ്. ആറ് തവണ തുടര്‍ച്ചയായി എടുത്ത് അവസാനിപ്പിച്ച് സുബ്രഹ്മമണ്യനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലത്തെ ഷഷ്ഠി വ്രതത്തിന് തുല്യമാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും എല്ലാം ജീവിതത്തില്‍ നിന്ന് അകറ്റി ദുരിതത്തിന് അറുതി വരുത്തുന്നു. നിങ്ങളുടെ ദുരിതത്തിന് അറുതി നൽകുന്നതിനും സന്താന സൗഭാഗ്യത്തിനും ഷഷ്ഠി വ്രതം ഫലം നൽകുന്നുണ്ട്.



Click it and Unblock the Notifications
