For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിങ്ങമാസത്തിലെ ശനിപ്രദോഷം: ഈ ദിനം വ്രതത്തിന് ഇരട്ടി ഫലം

|

ശിവഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്. ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായതാണ് പ്രദോഷ വ്രതം. ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും പടികയറി വരും എന്നാണ് പറയുന്നത്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്ക്കീര്‍ത്തി എന്നിവയാണ് വ്രതം അനുഷ്ഠിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഫലം. ഒരു മാസത്തില്‍ രണ്ട് പ്രദോഷ വ്രതങ്ങളാണ് ഉള്ളത്. ശനിദശാ ദോഷം, ജാതകദോഷം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്.

Shani Pradosham

ശിവ പ്രീതിക്കും ആഗ്രഹസാഫല്യത്തിനും പ്രദോഷ വ്രതംശിവ പ്രീതിക്കും ആഗ്രഹസാഫല്യത്തിനും പ്രദോഷ വ്രതം

എന്നാല്‍ ചിങ്ങ മാസത്തിലെ പ്രദോഷ വ്രതത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ അറിയാവുന്നതാണ്. മഹാദേവന് വളരെയധികം പ്രധാനപ്പെട്ട ദിവസമാണ് പ്രദോഷം. വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ അന്നേ ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കറുത്ത പക്ഷത്തിലും വെളുത്തപക്ഷത്തിലുമായാണ് രണ്ട് പ്രദോഷവും വരുന്നത്. ക്ഷിപ്രകോപിയാണ് ഭഗവാന്‍, അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയാണ് ഭഗവാന്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കാവുന്നതാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും മാറി ആരോഗ്യവും സന്തോഷവും അനുഗ്രഹവും നല്‍കുന്നുണ്ട് ഈ വ്രതം എടുക്കുന്നതിലൂടെ. സെപ്റ്റംബര്‍ 4-നാണ് ശനിപ്രദോഷം വരുന്നത്. ഈ ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. വ്രത ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശനിപ്രദോഷത്തിന്റെ പ്രാധാന്യം

ശനിപ്രദോഷത്തിന്റെ പ്രാധാന്യം

ശനിപ്രദോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം അറിഞ്ഞിരിക്കേണ്ടതാണ്. ഈ മാസം 4നാണ് ശനിപ്രദോഷം വരുന്നത്. ഇത് സാധാരണ പ്രദോഷത്തേക്കാള്‍ ഇരട്ടിഫലമാണ് ഭക്തര്‍ക്ക് നല്‍കുന്നത്. പുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതിന് മികച്ച ദിനമാണ് പ്രദോഷ ദിനം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ അത് ജീവിത്തതില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളില്‍ ഒന്നാണ് പ്രദോഷ ദിനത്തില്‍ ഉള്ളത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ മുപ്പത്തി മുക്കോടി ദേവകളുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

ശിവപാര്‍വ്വതിമാര്‍

ശിവപാര്‍വ്വതിമാര്‍

ശിവപാര്‍വ്വതിമാര്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ഇരിക്കുന്ന ഒരു ദിനമാണ് പ്രദോഷ ദിനം. ഈ ദിനത്തിലെ പ്രദോഷ വ്രതം എന്തുകൊണ്ടും പുണ്യം നല്‍കുന്നതാണ്. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും സന്താനലാഭവും, ആയുരാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. അന്നേ ദിവസം ശിവപുരാണം പാരായണം ചെയ്യുന്നതും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ശിവപഞ്ചാക്ഷരി സ്‌തോത്രം, ശിവ സഹസ്രനാമം എന്നിവയെല്ലാം ജപിക്കുന്നത് ദോഷഫലത്തെ ഇല്ലാതാക്കുകയും മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

വ്രതാനുഷ്ഠാനം എങ്ങനെ വേണം?

വ്രതാനുഷ്ഠാനം എങ്ങനെ വേണം?

ശനിപ്രദോഷത്തിന് വേണ്ടി എങ്ങനെ വ്രതാനുഷ്ഠാനം എടുക്കണം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. പ്രദോഷ ദിനത്തിന്റെ തലേദിവസം മുതല്‍ തന്നെ വ്രതം ആരംഭിക്കാന്‍ ശ്രദ്ധിക്കണം. വ്രതത്തിന് തലേ ദിവസം ഒരിക്കലൂണ് നടത്തേണ്ടതാണ്. അതിന് ശേഷം അടുത്ത ദിവസം രാവിലെ കൂവളത്തില കൊണ്ട് മാല ഭഗവാന് ചാര്‍ത്തേണ്ടതാണ്. ഇത് കൂടാതെ ഭഗവാന് പിന്‍വിളക്ക്, ധാര എന്നിവയും വഴിപാടായി കഴിക്കണം. പകല്‍ മുഴുവന്‍ ഉപവാസം എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതിന് സാധിക്കാത്തവര്‍ ആണെങ്കില്‍ ക്ഷേത്രത്തിലെ നേദ്യച്ചോറ് കഴിക്കാവുന്നതാണ്.

വ്രതാനുഷ്ഠാനം എങ്ങനെ വേണം?

വ്രതാനുഷ്ഠാനം എങ്ങനെ വേണം?

ക്ഷേത്ര ദര്‍ശനത്തിന് ശേഷം പഞ്ചാക്ഷരി മന്ത്രം ഉരുവിടാവുന്നതാണ്. ഇത് ചെയ്യുന്നത് ദിവസം മുഴുവന്‍ ശീലിക്കാവുന്നതാണ്. രാവിലെ പഞ്ചാക്ഷരി മന്ത്രത്തോടൊപ്പം തന്നെ കൂവളത്തില കൊണ്ട് ഭഗവാന് മാല ചാര്‍ത്താന്‍ മറക്കരുത്. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്താണെന്ന് വെച്ചാല്‍ ഈ ദിനത്തില്‍ എണ്ണ തേച്ച് കുളിക്കരുത് എന്നുള്ളതാണ്. രാവിലേയും സന്ധ്യക്കും കുളിക്കണം. സന്ധ്യക്ക് കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഭഗവാന് നേദിക്കുന്ന കരിക്ക് പ്രസാദമായി സ്വീകരിക്കേണ്ടതാണ്. ദീപാരാധനക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദം സ്വീകരിക്കുകയും അത് കഴിച്ച് ഉപവാസം അവസാനിപ്പിക്കുകയും ചെയ്യേണ്ടതാണ്. ദീപാരാധനക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് അന്നദാനത്തില്‍ പങ്കുകൊള്ളാവുന്നതാണ്.

പ്രദോഷ വ്രതം എന്തിന്?

പ്രദോഷ വ്രതം എന്തിന്?

പ്രദോഷ വ്രതം എന്തിനാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. എന്നാല്‍ ചിങ്ങമാസത്തിലെ ശനി പ്രദോഷം ദാരിദ്ര്യദുഖത്തിനും, ശത്രുനാശത്തിനും, സന്താനലബ്ധിക്കും, ഐശ്വര്യത്തിനും വേണ്ടിയാണ് എടുക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും പരീക്ഷണാടിസ്ഥാനത്തില്‍ വ്രതം നോല്‍ക്കരുത്. വിശ്വാസത്തോടെ മാത്രമേ വ്രതം എടുക്കാന്‍ പാടുകയുള്ളൂ. ഇത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടതും. കാരണം വിശ്വാസമില്ലാതെ ഇത് നടക്കുമോ എന്ന് അറിയാന്‍ വേണ്ടി ആരും ഇത്തരം വ്രതങ്ങള്‍ എടുക്കരുത്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിറഞ്ഞ ഭക്തിയോടെ മാത്രമേ ഇത്തരം വ്രതങ്ങള്‍ എടുക്കാന്‍ പാടുകയുള്ളൂ.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

പലപ്പോഴും പ്രദോഷ ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ ചെയ്യാന്‍ പാടില്ലാത്തതായി ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ചില ശീലങ്ങള്‍ പ്രദോഷ ദിനത്തിന്റെ ഫലം കുറക്കും എന്നാണ് പറയുന്നത്. ഇതില്‍ ഒന്നാണ് വെറ്റില മുറുക്കുന്നത്. പലരുടേയും ശീലങ്ങളുടേയും ഭാഗമാണ് പലപ്പോഴും വെറ്റില മുറുക്ക്. എന്നാല്‍ പ്രദോഷത്തിന്റെ ദിവസം വെറ്റില മുറുക്കും തേച്ചു കുളിയും ഒഴിവാക്കണം. ഇതെല്ലാം പ്രദോഷ വ്രതത്തിന്റെ ചിട്ടകള്‍ക്ക് എതിരാണ്. പഞ്ചാക്ഷരീ മന്ത്രം മുടങ്ങാതെ ചൊല്ലാന്‍ ശ്രദ്ധിക്കണം. ശിവാനുഗ്രഹം ലഭിച്ചാല്‍ അത് തന്നെയാണ് ഏറ്റവും മികച്ചത്. ഇത് എപ്പോഴും നിങ്ങളില്‍ അനുഗ്രഹം ചൊരിയുന്നതായിരിക്കും

English summary

Importance And Significance Of Shani Pradosham In Chingam

Here in this article we are discussing about the importance and significance of shani pradosham in chingam month. Take a look.
X
Desktop Bottom Promotion