Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ജാതകത്തില്‍ കാണും പാപസാമ്യം നിസ്സാരമല്ല: ദാമ്പത്യജീവിതം പരാജയം
വിവാഹം എന്നത് വളരെയധികം ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. കാരണം സ്ത്രീയും പുരുഷനും ഒരുമിച്ച് ചേര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ തീരുമാനിക്കുമ്പോള്‍ രണ്ട് കുടുംബങ്ങള്‍ കൂടിയാണ് ഒന്നിച്ച് ചേരുന്നത്. അതുകൊണ്ട് തന്നെയാണ് വളരെയധികം ശ്രദ്ധിച്ച് വിവാഹം എന്ന തീരുമാനം എടുക്കണം എന്ന് പറയുന്നത്. പലരും വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ജാതകവും ഗ്രഹനിലയും പൊരുത്തവും നോക്കുന്നവരുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ ഇതിലൊന്നും വിശ്വസിക്കുന്നുമില്ല. ജാതകം നോക്കിയാലും ഇല്ലെങ്കിലും മനപ്പൊരുത്തം എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെയാണ് ജാതകപ്പൊരുത്തത്തിനേക്കാള് മനപ്പൊരുത്തത്തെക്കുറിച്ച് പറയുന്നതും.

രണ്ട് വ്യത്യസ്ത ജാതകങ്ങള്‍ തമ്മിലുള്ള പൊരുത്തം നോക്കുമ്പോള്‍ പലപ്പോഴും എല്ലാ പൊരുത്തവും ഒത്തുവരണം എന്നില്ല. ചിലതിലാകട്ടെ ദോഷങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ചില ദോഷങ്ങള്‍ മറ്റ് ജാതകത്തിന് ഗുണം നല്‍കുന്നതും ആയിരിക്കും. ഇതില്‍ പൊരുത്തം നോക്കുമ്പോള്‍ പലരും ശ്രദ്ധിക്കുന്ന ഒന്നാണ് പാപസാമ്യം എന്നത്. എന്നാല്‍ എന്താണ് പാപസാമ്യം, പാപസാമ്യത്തിന് വിവാഹത്തിന്റെ കാര്യത്തില്‍ ഉള്ള പങ്ക് എന്ത്, പാപസാമ്യം എങ്ങനെ ജാതകത്തില്‍ ഫലം ചെയ്യുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

പാപസാമ്യം എന്ത്?
വിവാഹത്തിന് പൊരുത്തം നോക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് പാപസാമ്യം നോക്കുക എന്നത്. എന്നാല്‍ പാപസാമ്യം നൊക്കി പൊരുത്തം കണ്ടെത്തുക എന്നത് അത്ര നിസ്സാരമായ ഒന്നല്ല. അതുകൊണ്ട് തന്നെയാണ് പല വിവാഹാലോചനകളും പാതിവഴിയില്‍ മുടങ്ങുന്നതും. സ്ത്രീ-പുരുഷ ജാതകങ്ങളില്‍ രണ്ടിലും പാപസാമ്യം കാണാവുന്നതാണ്. പാപസാമ്യത്തിന്റെ കൂടുതല്‍ സ്ത്രീ ജാതകത്തിലെങ്കില്‍ അതിന്റെ ഫലം പുരുഷനാണ് അനുഭവിക്കേണ്ടത്, നേരെ മറിച്ചും സംഭവിക്കാം. പുരുഷ ജാതകത്തിലാണ് പാപസാമ്യമെങ്കില് അതിന്റെ ഫലം സ്ത്രീകളിലാണ് കൂടുതല്‍ വരുന്നത്. എന്നാല്‍ രണ്ട് പേരിലും പാപസാമ്യം തുല്യമായതാണെങ്കില് ദോഷമില്ല എന്നാണ് കണക്കാക്കുന്നത്.

ദോഷം കണക്കാക്കുന്നത് എങ്ങനെ?
ജാതകത്തില്‍ ദോഷം അല്ലെങ്കില്‍ പാപസാമ്യം നിലനില്‍ക്കുന്നുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. ജാതകത്തില്‍ ചൊവ്വ, ശനി, സൂര്യന്, രാഹു, കേതു എന്നിവരുടെ സ്ഥാനമാണ് ദോഷം നിര്‍ണ്ണയിക്കുന്നത്. ഈ ഗ്രഹങ്ങള്‍ ചന്ദ്രന്, ലഗ്നം, ശുക്രന് എന്നിവയില്‍ നിന്ന് 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോഴാണ് ഈ ഗ്രഹങ്ങള്‍ വിവാഹത്തില്‍ പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ടാക്കുന്നത്. എന്നാല്‍ ഓരോ ഗ്രഹത്തിന്റേയും തീവ്രതയും പ്രതികൂല സാന്നിധ്യവും മനസ്സിലാക്കി വേണം ദോഷങ്ങളെ തീരുമാനിക്കുന്നതിനും അതിന്റെ ഫലങ്ങളെ കണക്കാക്കുന്നതിനും. മൂന്ന് തരത്തിലാണ് പാപസാമ്യം നിലനില്‍ക്കുന്നത്. ഉത്തമം, മധ്യമം, അധമം എന്നിവയാണ് അവ.

മൂന്ന് വിധം പാപസാമ്യങ്ങള്
മുകളില്‍ സൂചിപ്പിച്ചത് പോലെ ഉത്തമം, മധ്യമം, അധമം എന്നീ പാപസാമ്യങ്ങള് ഏതൊക്കെ വിധത്തില്‍ ജാതകത്തില്‍ ദോഷം നല്കുന്നു എന്ന് നമുക്ക് നോക്കാം. ഉത്തമമാണെങ്കില്‍ നിങ്ങളുടെ പാപസാമ്യത്തിന് മറ്റൊരു ജാതകവുമായി സമാനത ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്, എന്നാല്‍ മധ്യമത്തിലാണ് എന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം ഇവരില്‍ ജാതകത്തില്‍ പാപസാമ്യത്തിലുള്ള ഏറ്റക്കുറച്ചിലിനെയാണ്, എന്നാല്‍ അധമമാണെങ്കില് ഇവരുടെ വിവാഹത്തിന് ഈ ജാതകങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ വിവാഹം കഴിച്ചാലും ഈ ബന്ധം അധികകാലം നിലനില്‍ക്കില്ല. മാത്രമല്ല ഇവരില്‍ എപ്പോഴും കുടുംബപ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

വിവാഹത്തിന്റെ കാര്യത്തില്‍
വിവാഹത്തില്‍ പൊരുത്തം നോക്കുന്നതിനായി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പൊരുത്തം നോക്കുമ്പോള്‍ ആദ്യം മൊത്തത്തിലുള്ള ദോഷത്തെയാണ് കണക്കാക്കുന്നത്. പിന്നീടാണ് ജാതകവുമായി താരതമ്യം ചെയ്യുകയും ദോഷഫലങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നത്. 2, 4, 7, 8, 12 ഭാവങ്ങളില്‍ ഏതെങ്കിലും ദോഷകരമായ ഗ്രഹം നില്ക്കുമ്പോള് കളത്രദോഷം ജാതകത്തില്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അത് വിവാഹത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും എന്നാണ് പറയുന്നത്. എന്നാല്‍ പുരുഷ ജാതകത്തിലെ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ സ്ത്രീജാതകത്തില്‍ അതിന് സമാനമായ ശക്തമായ മംഗല്യ ഭആവം ഉണ്ടായിരിക്കണം എന്നും നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ജാതകം കൂട്ടിച്ചേര്‍ക്കാന്‍ അനുയോജ്യമാണ്.

വിവാഹത്തിന്റെ കാര്യത്തില്‍
സ്ത്രീജാതകത്തില്‍ മംഗല്യ ദോഷം ഉണ്ടെങ്കില്‍ പുരുഷന്റെ ജാതകം ദീര്ഘായുസ്സുള്ളതാണെങ്കില് ഇവര്‍ തമ്മില്‍ അനുയോജ്യമായ പൊരുത്തം ഉണ്ടാവുന്നു. സ്ത്രീ ജാതകത്തില്‍ ഏഴാം ഭാവം സൂചിപ്പിക്കുന്നത് ഭര്തൃസ്ഥാനത്തെയാണ്, ഇതില്‍ എട്ടാം ഭാവം വിവാഹത്തെക്കുറിച്ചും. അതുകൊണ്ട് തന്നെ സ്ത്രീജാതകത്തില്‍ 7-8 എന്നീ ഭാവങ്ങള്‍ക്കുള്ള പ്രാധാന്യം നിസ്സാരമല്ല. എന്നാല്‍ എന്തിനും ദോഷപരിഹാരവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ പൂര്‍ണമായ വിവരങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രമേ പാപസാമ്യത്തെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുള്ളൂ.
ശ്രദ്ധിക്കേണ്ടത്: പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടേയും ജാതകവും ഗ്രനിലയും സമയവും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പൊതുവായ വിവരങ്ങള്‍ മാത്രമാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്.



Click it and Unblock the Notifications