For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കന്നിമാസത്തിലെ മുപ്പെട്ട് ശനിപ്രദോഷം; കഠിന ശനിദോഷം നീക്കാം

|

കന്നി മാസത്തിലെ മുപ്പെട്ട് ശനിപ്രദോഷമാണ് ഇന്ന്. ശനിപ്രദോഷത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അപൂര്‍വ്വമായാണ് വളരെയധികം മുപ്പെട്ട് ശനിയും പ്രദോഷവും ഒരുമിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശനിദോഷത്തെ പ്രതിരോധിക്കുന്നതിനും ശനിയുടെ അനുഗ്രഹത്തിനും ശിവന്റെ അനുഗ്രഹത്തിനും വേണ്ടി നമുക്ക് മുപ്പെട്ട് ശനിപ്രദോഷം എങ്ങനെ ആചരിക്കാം എന്ന് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ചൊവ്വാദോഷവും ശനിദോഷവും ഹനുമാന്‍ സ്വാമി നിശേഷം നീക്കുംചൊവ്വാദോഷവും ശനിദോഷവും ഹനുമാന്‍ സ്വാമി നിശേഷം നീക്കും

ഇത്തവണ പ്രദോഷ വ്രതം ശനിയാഴ്ചയാണ് വരുന്നത്. അതിനാല്‍ ഇതിനെ ശനി പ്രദോഷ വ്രതം എന്ന് വിളിക്കും. ഈ ദിനത്തില്‍ ശിവനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹവും ലഭിക്കും. ഈ ദിനത്തില്‍ ശിവനെ ആരാധിക്കുന്നതിനൊപ്പം,
ശനിദേവനേയും ആരാധിക്കണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ നമുക്ക് ശനി പ്രദോഷ വ്രതത്തിന്റെ ആരാധനാരീതിയും ഗുണങ്ങളും അറിയാം.

ശനി പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ശനി പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

മുപ്പെട്ട് ശനിപ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഒരാള്‍ക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷം നിറയുകയും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പം ശനി ദേവിന്റെ കൃപയും ലഭിക്കുന്നു. ശനി ദേവന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ പുരോഗതി കൈവരിക്കുകയും നിങ്ങളുടെ ജോലി, ബിസിനസ്സ്, സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടുകയും ചെയ്യും. നിയമങ്ങള്‍ക്കനുസൃതമായി എല്ലാ പ്രദോഷവും ചെയ്യുന്നതിലൂടെ, ഈ ജീവിതത്തിനുശേഷം വ്യക്തിയുടെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശനി പ്രദോഷ വ്രതത്തിന് അനുകൂലമായ സമയം

ശനി പ്രദോഷ വ്രതത്തിന് അനുകൂലമായ സമയം

ഭദ്രപാദ മാസം ശുക്ല പക്ഷ ത്രയോദശി തീയതി ആരംഭിക്കുന്നു - 2021 സെപ്റ്റംബര്‍ 18, ശനിയാഴ്ച രാവിലെ 06:54 മുതല്‍. ഭദ്രപാദ മാസം ശുക്ല പക്ഷ ത്രയോദശി തീയതി അവസാനിക്കുന്നു - 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച രാവിലെ 05:59 ന്. ശുഭകരമായ ആരാധന സമയം- പ്രദോഷ വ്രതം വൈകുന്നേരം 06:23 മുതല്‍ രാത്രി 08:44 വരെ ആരാധിക്കാം.

ശനി പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതി

ശനി പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതി

പ്രദോഷ വ്രതത്തിന്റെ ആരാധന ആരംഭിക്കുന്നത് പ്രദോഷത്തിന്റെ അന്ന് അതിരാവിലെയാണ്. അതായത് സൂര്യാസ്തമയത്തിന് ഏകദേശം ഒന്നര മണിക്കൂര്‍ മുമ്പ് തന്നെ ത്രയോദശി തിഥിയില്‍, രാവിലെ സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ഇതിനുശേഷം, പരമശിവനു മുന്നില്‍ വിളക്ക് തെളിയിക്കുക. ശുഭസമയത്ത്, ഗംഗാജലം ഉപയോഗിച്ച് പൂജാമുറി ശുദ്ധീകരിക്കുക.

കന്നി മാസം ഈ നാളുകളുടെ ദോഷം മാറാന്‍ പരിഹാരങ്ങള്‍കന്നി മാസം ഈ നാളുകളുടെ ദോഷം മാറാന്‍ പരിഹാരങ്ങള്‍

ശനി പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതി

ശനി പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതി

ശനിദേവനെ ആരാധിക്കുകയും ശനിപൂജ നടത്തുകയും ചെയ്യുക. ആരാധനയ്ക്കിടെ, ശിവന്റെ പഞ്ചാക്ഷരി മന്ത്രമായ നമ:ശിവായ ജപിക്കുന്നത് തുടരുക. ആരാധന പൂര്‍ത്തിയായ ശേഷം, നിങ്ങള്‍ക്ക് ശിവ ചാലിസയും വായിക്കാം. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. ശനി ദേവനെ പ്രീതിപ്പെടുത്താന്‍ കടുകെണ്ണ വിളക്ക് കത്തിക്കാവുന്നതാണ്. ആല്‍മരത്തിനടിയില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പിതൃപക്ഷത്തില്‍ ഇവ ദാനം ചെയ്യൂ സമ്പത്ത് കുമിഞ്ഞ് കൂടുംപിതൃപക്ഷത്തില്‍ ഇവ ദാനം ചെയ്യൂ സമ്പത്ത് കുമിഞ്ഞ് കൂടും

English summary

Importance And Significance Of Muppettu Shani Prdosh In Malayalam

Here in this article we are discussing about the importance and significance of shani pradosh in malayalam. Take a look.
X
Desktop Bottom Promotion