Latest Updates
-
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ
ദീപാവലിയില്‍ ഐശ്വര്യം നിറക്കാന്‍ 13 ദീപങ്ങള്‍ കൊളുത്തണം
ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്, ഈ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. വിളക്കുകളുടെ ഉത്സവമായ ദീപാവലിക്ക് വളരെയധികം ആവേശത്തോടെയാണ് നാം ഓരോരുത്തരും ഒരുങ്ങുന്നത്. വിളക്കുകള്‍ കൊണ്ട് വീടും പരിസരവും അലങ്കരിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം മധുരം നല്‍കിയാണ് ഈ ദിനം നാം ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഈ ദിനത്തില്‍ കൊളുത്തുന്ന വിളക്കുകളുടെ എണ്ണത്തിലുമുണ്ട് കാര്യം. ഏറ്റവും സന്തോഷകരമായ ഒരു ഉത്സവം ആഘോഷിക്കപ്പെടുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് വിളക്കുകള്‍ എങ്ങനെ ഐശ്വര്യം നിറക്കുന്നു എന്നതാണ്.

ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ കത്തിക്കുന്നത് ദീപാവലിയുടെ പ്രധാന ആചാരങ്ങളിലൊന്നാണ്. ദീപാവലിയില്‍ ദീപങ്ങള്‍ കൊളുത്തുന്നതിന്റെ പ്രാധാന്യം അറിയുന്നതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. അതിലുപരി ദീപാവലി ദിനത്തില്‍ 13 ദീപം കൊളുത്തുന്നതിന് പിന്നിലും വളരെയധികം പ്രാധാന്യമുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ദീപങ്ങള്‍ കൊളുത്തുന്നതിന്റെ പ്രാധാന്യം
ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ കൊളുത്തുന്നതിന്റെ പ്രാധാനത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും നോക്കാം. ദീപാവലി ദിനത്തില്‍ 13 ദീപങ്ങള്‍ കത്തിക്കുന്നത് ആചാരമാണ്. വിശ്വാസമനുസരിച്ച്, ഈ വിളക്കുകള്‍ക്കെല്ലാം തന്നെ വളരെ വലിയ പ്രാധാന്യവുമുണ്ട്. ഇത് പൊതുവേ നിങ്ങളെ നെഗറ്റീവ് എനര്‍ജികളില്‍ നിന്ന് സംരക്ഷിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇത്തരം ദീപങ്ങള്‍ ദയയേയും വിശുദ്ധിയേയും ആണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമാണ് ദീപാവലി ദീപങ്ങള്‍ക്കുള്ളത്. പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ജീവിതത്തിലെ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതിനും ഈ ദീപങ്ങള്‍ നിങ്ങളെ സഹായിക്കുന്നു.

13 വിളക്കിന്റെ പ്രാധാന്യം
ദീപാവലി ദിനത്തില്‍ 13 വിളക്ക് കൊളുത്തുന്നതിന്റെ പ്രാധാന്യം എന്താണെന്ന് നോക്കാം. ഇത് നിങ്ങളെ അകാല മൃത്യുവില്‍ നിന്ന് സംരക്ഷിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ ഓരോ വിളക്കിനും ഓരോ പ്രാധാന്യമാണ് ഉള്ളത്. ആദ്യത്തെത വിളക്ക് സൂചിപ്പിക്കുന്നത് ഇത് നിങ്ങളെ മരണഭയത്തില്‍ നിന്ന് സംരക്ഷിക്കും എന്നതാണ്. രണ്ടാമത്തെ വിളക്കാവട്ടെ വീട്ടില്‍ ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. ഈ വിളക്ക് എപ്പോഴും പൂജാമുറിക്ക് മുന്നിലാണ് സൂക്ഷിക്കേണ്ടത്. മൂന്നാമത്തെ വിളക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ട് വരുന്നതാണ്. ഇത് ലക്ഷ്മിദേവിയുടെ മുന്നില്‍ ഐശ്വര്യത്തിനും ഭാഗ്യത്തിനും വേണ്ടി കത്തിക്കേണ്ടതാണ്.

13 വിളക്കിന്റെ പ്രാധാന്യം
നാലാമത്തെ വിളക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതാണ്. ഇത് നിങ്ങള്‍ തുളസി ചെടിയുടെ മുന്നിലാണ് കത്തിക്കേണ്ടത്. അഞ്ചാമത്തെ വിളക്കാവട്ടെ വീടിന്റെ വാതിലിന് മുന്നിലാണ് കത്തിക്കേണ്ടത്. ഇത് വീട്ടിലേക്ക് സന്തോഷവും സമാധാനവും സനേഹവും ഐശ്വര്യവും നിറക്കും എന്നാണ് സൂചിപ്പിക്കുന്നത്. ആറാമത്തെ വിളക്ക് ആല്മരത്തിന് ചുവട്ടില്‍ കടുകെണ്ണ ഉപയോഗിച്ചാണ് കത്തിക്കേണ്ടത്. ഇത് സൂചിപ്പിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് ഇത് സഹായിക്കും എന്നാണ്.

13 വിളക്കിന്റെ പ്രാധാന്യം
ഏഴാമത്തെ വിളക്ക് വീടിനടുത്തുള്ള ക്ഷേത്രകവാടത്തിലാണ് കത്തിക്കേണ്ടത്. ഇത് സൂചിപ്പിക്കുന്നത് വീട്ടിലേക്ക് പോസിറ്റീവിറ്റി കൊണ്ട് വരുമെന്നതാണ്. എട്ടാമത്തെ വിളക്ക് വീട്ടില്‍ ദൗര്‍ഭാഗ്യത്തെ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. ഒന്‍പതാമത്തെ വിളക്ക് കുളിമുറിക്ക് സമീപമാണ് കത്തിക്കേണ്ടത്. ഇത് വീടുമുഴുവന്‍ സമാധാനം കൊണ്ട് വരും എന്നും പോസിറ്റീവിറ്റി നിറക്കും എന്നുമാണ് സൂചിപ്പിക്കുന്നത്. പത്താമത്തെ വിളക്ക് വീടിന്റെ മേല്‍ക്കൂരയില്‍ ആയിരിക്കണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സംരക്ഷണം നല്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

13 വിളക്കിന്റെ പ്രാധാന്യം
പതിനൊന്നാമത്തെ വിളക്ക് വീടിന്റെ ജനാലയില്‍ കത്തിക്കണം. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ഉത്സവാന്തരീക്ഷം കൊണ്ട് വരുന്നു എന്നതാണ്. പന്ത്രണ്ടാമത്തെ വിളക്ക് വീട്ടിലെ ടെറസില്‍ വെക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കും എന്നാണ് വിശ്വസിക്കുന്നത്. പതിമൂന്നാമത്തെ വിളക്ക് വീട്ടിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം പ്രവഹിക്കുന്ന ദീക്കില് വെക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കുന്നു എന്നാണ് പറയപ്പെടുന്നത്.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications