Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കന്നി ആയില്യം സര്‍പ്പ പൂജ ചെയ്യണം; നാഗദൈവങ്ങളുടെ അനുഗ്രഹം നിശ്ചയം
കന്നി ആയില്യത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സര്പ്പസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പലരും ചിന്തിക്കുന്നുണ്ടാവും. നാഗങ്ങള്‍ ജീവനുള്ള ദൈവങ്ങള്‍ എന്നാണ് നമ്മുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഇവരെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. പണ്ട് പല തറവാടുകളിലും സര്‍പ്പക്കാവുകളും സര്‍പ്പ പ്രതിഷ്ഠകളും പൂജകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാവുകള്‍ പല സ്ഥലത്ത് നിന്നും അപ്രത്യക്ഷമായി.
നാഗദൈവങ്ങളെ ആരാധിക്കേണ്ട പ്രധാനപ്പെട്ട ഒരു ദിനമാണ് കന്നിആയില്യം. നാഗങ്ങളെ ആരാധിക്കുന്നതിലുടെ സന്താനദോഷത്തിന് പരിഹാരം, മാറാവ്യാധികള്‍ക്ക് പരിഹാരം, സര്‍പ്പദോഷം എന്നിവക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. നാഗപൂജക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനം എന്ന് പറയുന്നത് ആയില്യമാണ്. ഈ ദിനത്തില്‍ പൂജ ചെയ്യുന്നത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യവും നല്‍കും എന്നാണ് വിശ്വാസം.

കന്നി ആയില്യം പ്രത്യേകതകള്‍
കന്നി ആയില്യത്തിന് പല വിധത്തിലുള്ള പ്രത്യേകതകള്‍ ഉണ്ട്. പല സര്പ്പക്ഷേത്രങ്ങളിലും വിശേഷ വിധിയായി പല വിധത്തിലുള്ള പൂജകളും മറ്റും ചെയ്ത് വരുന്നുണ്ട്. മിക്ക ക്ഷേത്രങ്ങളിലും കന്നിമാസത്തിലെ ആയില്യത്തോടൊപ്പം തന്നെ മണ്ണാറശാല പോലുള്ള ചിലയിടങ്ങളില്‍ തുലാമാസ ആയില്യത്തിനും നല്കുന്ന പ്രാധാന്യം വളരെ വലുതാണ്. കന്നിമാസത്തിലെ ആയില്യത്തിന് നടത്തുന്ന പൂജകള്‍ എല്ലാം തന്നെ ഫലപ്രാപ്തി നല്‍കുന്നതാണ്.

വ്രതമെടുക്കേണ്ടത് ഇങ്ങനെ
ആയില്യത്തിന് വ്രതമെടുക്കുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഈ ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ തലേ ദിവസം മുതല്‍ തന്നെ വ്രതത്തിനുള്ള ചടങ്ങുകള്‍ നടത്തേണ്ടതാണ്. ഈ ദിനത്തില്‍ മദ്യം, ലഹരി, മത്സ്യമാംസങ്ങള്‍ എന്നിവ ഒഴിവാക്കണം. ഇത് കൂടാതെ ബ്രഹ്മചര്യം പാലിക്കുകയും ഭക്ഷണം ഉപേക്ഷിച്ച് പൂര്‍ണമായും വ്രതം എടുക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ വ്രതം എടുക്കുന്നവര്‍ ലഘുഭക്ഷണം കഴിക്കുന്നതില്‍ തെറ്റില്ല. അടുത്ത ദിവസം ശിവക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് പാരണ വീട്ടി വേണം വ്രതം അവസാനിപ്പിക്കുന്നതിന്.

വ്രത ദിവസത്തില്‍ ശ്രദ്ധിക്കാന്‍
വ്രത ദിവസം പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും നടത്തേണ്ടതാണ്. ഈ ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നതിനും നാഗപ്രതിഷ്ഠക്ക് ചുറ്റും 5 തവണ വലം വെക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ സൂര്യോദയത്തിന് മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും വലം വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ 365 തവണ ഓം നമ:ശിവായ മന്ത്രം ജപിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ജീവിതത്തില്‍ ഐശ്വര്യം കൊണ്ട് വരികയും ചെയ്യുന്നുണ്ട്.

കന്നി മാസത്തിലെ ആയില്യം പ്രത്യേകതകള്‍
എല്ലാ മാസത്തിലേയും ആയില്യം പോലെയല്ല കന്നി മാസത്തിലെ ആയില്യം. ഈ മാസത്തിലെ ആയില്യപൂജ തൊഴുതാല്‍ അത് ഒരു വര്‍ഷത്തെ നാഗപൂജ തൊഴുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം നാഗശാപം അത് തലമുറകളോളം നമ്മളെ പിന്തുടരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നാഗശാപത്തിന് പ്രതിവിധിക്കും പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കുന്നതിനും കന്നി ആയില്യം തൊഴുന്നതും വ്രതം എടുക്കുന്നതും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ സര്പ്പശാപങ്ങള് അകറ്റുന്നതിന് സര്‍പ്പ ബലി നടത്താവുന്നതും ആണ്.

രോഗപരിഹാരം
രോഗപരിഹാരത്തിനും നാഗശാപം മാറുന്നതിനും സര്‍പ്പദോഷത്തിന് പരിഹാരം കാണുന്നതിനും എല്ലാം കന്നിആയില്യവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. സര്‍പ്പക്കാവ് നശിപ്പിക്കുകയും, സര്‍പ്പത്തെ കൊല്ലുകയും ചെയ്താല്‍ സര്പ്പബലിയിലൂടെ അതിന് പരിഹാരം കാണേണ്ടതാണ്. ഇത് കൂടാതെ കളമെഴുതി സര്‍പ്പം പാട്ടും സര്‍പ്പം തുള്ളലും നടത്തുന്നതും നല്ലതാണ്. ഇത് കൂടാതെ നിങ്ങളുടെ ദശാ കാലങ്ങള്‍ അനുസരിച്ച് രാഹു കേതു ദശാസന്ധിയുള്ളവര് സര്‍പ്പക്ഷേത്രത്തില്‍ ഈ പ്രത്യേക ദിനത്തില്‍ വഴിപാടുകളും മറ്റും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്



Click it and Unblock the Notifications
