Latest Updates
-
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചോറ്റാനിക്കര മകം: ദേവി വലതുകൈയ്യാല് അനുഗ്രഹിക്കും ഒരേ ദിനം: മംഗല്യഭാഗ്യവും സര്വ്വാഭീഷ്ടവും
ഈ വര്ഷത്തെ ചോറ്റാനിക്കര മകം തൊഴല് മാര്ച്ച് 6 തിങ്കളാഴ്ചയാണ് വരുന്നത്. ഈ ദിനത്തില് കേരളത്തിലെ ദേവീ ഭക്തരെല്ലാം ചോറ്റാനിക്കര ദേവിയെ പ്രാര്ത്ഥിക്കുകയും സര്വ്വൈശ്വര്യത്തിന് വേണ്ടി മകം തൊഴല് ദര്ശിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. മംഗല്യഭാഗ്യത്തിനും സര്വ്വാഭീഷ്ടസിദ്ധിക്കും ദേവി അനുഗ്രഹിക്കുന്ന ദിനം കൂടിയാണ് ഇത്. നൂറ്റെട്ട് ദുര്ഗ്ഗാ ക്ഷേത്രങ്ങളില് വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ചോറ്റാനിക്കര. ഈ ക്ഷേത്രത്തില് ദേവിക്ക ഓരോ ദിവസവും പ്രത്യേകം ആറാട്ട് ആണ് ഉള്ളത്. മൂന്ന് ഭാവങ്ങളിലായാണ് ദേവി ഇവിടെ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. സരസ്വതി, ലക്ഷ്മി, ദുര്ഗ്ഗാ എന്നീ മൂന്ന് ഭാവങ്ങളില് ചോറ്റാനിക്കര ദേവിയായി ഈ ക്ഷേത്രത്തില് അമ്മ കുടി കൊള്ളുന്നു.

എങ്കിലും ആദിപരാശക്തിയുടെ ദുര്ഗ്ഗാ ദേവിയുടെ ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നതും കൂടുതല് പ്രാധാന്യവും. ഏത് ദുരിതങ്ങള്ക്കും ചോറ്റാനിക്കര ദേവി പരിഹാരം കാണും എന്നത് തന്നെയാണ് ഭക്തരെ ഈ ക്ഷേത്രത്തിലേക്ക് ആകര്ഷിക്കുന്നതും. കുംഭമാസത്തിലെ മകം നാളിലാണ് മകം തൊഴല് വരുന്നത്. ഈ ദിനത്തില് ദേവി ഭക്തര്ക്ക് സര്വ്വൈശ്വര്യം നല്കും എന്നും ഭക്തരുടെ എല്ലാ ദു:ഖദുരിതങ്ങളും മാറ്റുമെന്നുമാണ് വിശ്വാസം. മകം തൊഴലിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ദിനത്തെക്കുറിച്ചും നമുക്ക് വായിക്കാം.

ദേവിയുടെ അനുഗ്രഹം
ചോറ്റാനിക്കര മകം തൊഴല് ദിനത്തില് ദേവി വലത് കൈകൊണ്ടാണ് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നത്. സാധാരണ ദിവസങ്ങളില് ദേവി ഇടത് കൈകൊണ്ടാണ് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നത്. എന്നാല് മകം തൊഴല് ദിനത്തില് മാത്രം ദേവി വലത് കൈകൊണ്ട് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. സ്ത്രീകളാണ് ഏറ്റവും കൂടുതല് മകം തൊഴലിന് വേണ്ടി ക്ഷേത്രത്തില് എത്തുന്നത്. മംഗല്യഭാഗ്യവും ദുരിത മോചനവും ബാധയൊഴിപ്പിക്കലും എല്ലാം ക്ഷേത്രത്തില് എത്തുന്നതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മകം തൊഴുന്നത് ഐശ്വര്യപ്രദമായി കണക്കാക്കുന്നു.

മകം തൊഴല്
108 ദേവി ക്ഷേത്രങ്ങളില് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം. അതുകൊണ്ട് തന്നെ ഈ ക്ഷേത്രത്തിലെ മകം തൊഴല് അത്യുത്തമമാണ്. കുംഭ മാസത്തിലെ മകം നക്ഷത്രത്തില് ദേവി സര്വ്വാഭരണ വിഭൂഷിതയായി വില്ല്വമംഗലം സ്വാമിക്ക് ദര്ശനം നടത്തിയതിന്റെ പിന്തുടര്ച്ചയായാണ മകം തൊഴല് ആചരിക്കുന്നത്. തന്റെ വിശ്വരൂപത്തില് ദേവിയെ ദര്ശിക്കാന് സാധിക്കും എന്നത് തന്നെയാണ് മകം തൊഴലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ദിനത്തില് ദേവിക്ക് തങ്കഗോളക ചാര്ത്തിയാണ് ഭക്തര്ക്ക് ദര്ശനം നല്കുന്നത്. വളരെയധികം പ്രാധാന്യം നല്കുന്ന ഒരു ദിനം തന്നെയാണ് മകം തൊഴല് എന്നതില് സംശയം വേണ്ട.

മകം തൊഴല് നല്കുന്ന വിശിഷ്ടഫലങ്ങള്
ചോറ്റാനിക്കര മകം ദര്ശിക്കുന്ന വ്യക്തിക്ക് ജീവിതത്തില് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. വിവാഹിതരായവര്ക്ക് സല്പ്പുത്രഭാഗ്യമുണ്ടാവുകയും, ദീര്ഘസുമംഗലിയായി ഇരിക്കുന്നതിനും, വിവാഹം നടക്കുന്നതിനും അഭീഷ്ടസിദ്ധിക്കും ദേവി അനുഗ്രഹിക്കുന്നു. മകം കഴിഞ്ഞ് അടുത്ത ദിവസം ഉത്സവം ആരംഭിക്കുന്നു. പൂരം നക്ഷത്രത്തിലെ ദര്ശനം ഏറ്റവും കൂടുതല് പുരുഷന്മാര്ക്കാണ് എന്നാണ് വിശേഷം. ഉച്ചപൂജക്ക് ശേഷമാണ് മകം തൊഴല് ആരംഭിക്കുന്നത്. വളരെ വിശേഷപ്പെട്ടതും അത്യുത്തമവുമായ ഒരു ചടങ്ങ് തന്നെയാണ് മകം തൊഴല്.

മകം തൊഴല് നല്കുന്ന വിശിഷ്ടഫലങ്ങള്
അവിവാഹിതരായവര് മകം തൊഴുത് പ്രാര്ത്ഥിച്ചാല് അടുത്ത മകം ആവുമ്പോഴേക്കും ഇവരുടെ വിവാഹം നടക്കും എന്നാണ് വിശ്വാസം. ദോഷങ്ങളും ജാതകദോഷവും എല്ലാം ഇല്ലാതാവുകയും ജീവിതം ഐശ്വര്യം നിറഞ്ഞതുമായി മാറുന്നു. ജീവിതത്തിലെ ദോഷങ്ങള് ഇല്ലാതാക്കുന്നതിന് വേണ്ടി ഗുരുതിയും ബ്രാഹ്മണിപ്പാട്ടും വഴിപാടായി സമര്പ്പിച്ചാല് വിഘ്നങ്ങള് ഒഴിയുമെന്നും ജീവിതത്തില് സര്വ്വൈശ്വര്യവും നിറയുമെന്നുമാണ് വിശ്വാസം. ദേവിയെ മനസ്സുരുകി പ്രാര്ത്ഥിച്ചാല് ജീവിതത്തില് ഐശ്വര്യവും സന്തോഷവും നിറയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എല്ലാ വിധ ദോഷങ്ങളേയും അകറ്റുന്നതിന് വേണ്ടി ദേവി ഭക്തര് ഓരോ വര്ഷവും മകം തൊഴുന്നു.



Click it and Unblock the Notifications
