Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ സര്‍വ്വൈശ്വര്യം
നമ്മുടെയെല്ലാം വീട്ടിലെ പൂജാമുറിയില്‍ ഓരോ ദൈവങ്ങളുടേയും ചിത്രങ്ങളുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പുറകില്‍ ഉള്ള ഐശ്വര്യത്തെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നുള്ളതാണ്. മഹാവിഷ്ണുവിന്റെ അവതാരരമായ കൃഷ്ണന്റെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ നമ്മളില്‍ പലരുടേയും വീട്ടിലുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം.
അതിന്റെ പിന്നിലെ അര്‍ത്ഥവും പ്രാധാന്യവും ചിത്രത്തിന്റെ ചിഹ്നങ്ങളില്‍ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നാമെല്ലാവരും എല്ലാ സമയത്തും കടന്നുപോകുന്ന നിരന്തരമായ വേവലാതി, പിരിമുറുക്കം, ധര്‍മ്മസങ്കടം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് ഇത്തരം ദൈവീക സാന്നിധ്യത്തിന് സാധിക്കുന്നുണ്ട്. വീട്ടിലെ പൂജാമുറിയില്‍ ഭഗവാന് ശ്രീകൃഷ്ണന്റെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ വെക്കുന്നത് കൊണ്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പാല്കുടിക്കുന്ന കൃഷ്ണന്
പശുവിന്റെ അകിട്ടില്‍ നിന്നും പാല് കുടിക്കുന്ന കൃഷ്ണന്റെ രൂപമാണ് നിങ്ങളുടെ വീട്ടിലുള്ളതെങ്കില്‍ അത് സൂചിപ്പിക്കുന്നത് സന്താനസൗഭാഗ്യവും സന്താനങ്ങളുടെ ആരോഗ്യവും തന്നെയാണ്. ഇത്തരത്തിലുള്ള ചിത്രത്തിലെ ആത്മീയ ചൈതന്യം നിങ്ങളുടെ സന്താനങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നതായിരിക്കും. ഒരിക്കലും ഇത്തരം ചിത്രങ്ങളുണ്ടെങ്കില്‍ അത് വീട്ടില്‍ നിന്നും എടുത്ത് മാറ്റരുത്.

ഓടക്കുഴലൂതുന്ന കണ്ണന്
ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രമാണ് മിക്ക വീടുകളിലും ഉണ്ടാവുന്നത്. ഇത് നിങ്ങള്‍ക്ക് കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും ഉപകരിക്കുന്നു. മാത്രമല്ല വീട്ടിലെ ഐശ്വര്യം നിലനിര്‍ത്തുന്നതിനും വീട്ടിലെ കുടുംബ വഴക്കിനെ പ്രതിരോധിക്കുന്നതിനും ഫലം നല്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഓടക്കുഴലൂതുന്ന കണ്ണന്റെ ചിത്രം എന്തുകൊണ്ടും വീട്ടിലെ പൂജാമുറിയില്‍ വേണ്ടതാണ്.

രാധാകൃഷ്ണന്മാര്
വിവാഹം കഴിഞ്ഞാലും പ്രണയം രാധാകൃഷ്ണന്മാരെ പോലെ വേണമെന്ന് തന്നെയാണഅ ഓരോ ദമ്പതികളും ആഗ്രഹിക്കുന്നത്. വീട്ടില്‍ രാധാകൃഷ്ണ വിഗ്രഹമോ ചിത്രമോ ഉണ്ടാവുന്നത് ദാമ്പത്യഭദ്രതയ്ക്ക് കാരണമാകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങള്‍ ഒരിക്കലും നിങ്ങളുടെ ബന്ധങ്ങളെ കൈവിടില്ല. ഇതിന്റെ ആത്മീയാംശം ടകുടുംബത്തിലേക്കും പകരുകയാണ് ചെയ്യുന്നത്.

കാളിയമര്‍ദ്ദന കൃഷ്ണന്
തിന്മയെ ഇല്ലാതാക്കാന്‍ ഭഗവാന് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചത് കാളിയനെപ്പോലുള്ള ശത്രുക്കളുടെ കൂടെ നാശത്തിന് വേണ്ടിയാ എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ശത്രുദോഷം മാറാനും സര്‍പ്പദോഷ നിവാരണത്തിനും കാളിയ മര്‍ദ്ദനം ചെയ്യുന്ന കൃഷ്ണന്റെ ചിത്രം പൂജിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശത്രുധൈര്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗോവര്‍ദ്ധനധാരി
ഗോകുലത്തിലെ കൃഷ്ണന്റെ അവതാരോദ്ദേശത്തിനിടക്ക് തന്നെ അവരുടെ ദുരിതത്തെ ഇല്ലാതാക്കുന്നതിനും പ്രജകളുടെ ക്ഷേമത്തിനും വേണ്ടിയാണ് ഭഗവാന് കൃഷ്ണന് ഗോവര്‍ദ്ധനത്തെ തലയിലേറ്റിയത്. അതുപോലെ തന്നെ നിങ്ങളുടെ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ഗോവര്ദ്ധനധാരിയായ കൃഷ്ണന്റെ ചിത്രം വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ എല്ലാം ദുരിതത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രുഗ്മിണീ സ്വയംവരം
വിവാഹയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് ഏത് സമയത്തായാലും നടക്കും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ രുഗ്മിണീസ്വയം വരത്തിന്റെ ചിത്രം വീട്ടില്‍ വെക്കുന്നതിലൂടെ അത് മംഗല്യഭാഗ്യത്തിന് യോഗം നല്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വീട്ടില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വെക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹവും ഐശ്വര്യവും മംഗല്യഭാഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് വിശ്വാസം.

കുചേലകൃഷ്ണന്
സുഹൃത്ബന്ധത്തിന് ഉത്തമോദാഹരണമാണ് കുചേല കൃഷ്ണ ബന്ധം. ദാരിദ്ര്യത്തിലായിരുന്ന കുചേലനെ സമ്പന്നനാക്കിയ ശ്രീ കൃഷ്ണന്റെ മായാലീലകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങള്‍ നിലനിര്‍ത്താനും എല്ലാം കുചേല കൃഷ്ണന്റെ ചിത്രം വീട്ടില്‍ വെക്കാവുന്നതാണ്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

പാര്‍ത്ഥസാരഥി
പാര്‍ത്ഥസാരഥി എന്നുള്ളത് വളരെയധികം പ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. പാര്‍ത്ഥസാരഥിയുടെ ചിത്രം വീട്ടില്‍ വെക്കുന്നത് ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും സഹായിക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തില്‍ സ്വന്തം ബന്ധുമിത്രാതികള്ക്കെതിരെ ശരം തൊടുക്കുന്നതാലോചിച്ച് തളര്‍ന്നിരുന്ന അര്ജ്ജുനന് ഗീതോപദേശം നല്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച പാര്‍ത്ഥസാരഥിയാണ് കൃഷ്ണന്. ഈ ചിത്രം വീട്ടില്‍ വെക്കുന്നത് എന്തുകൊണ്ടും ശത്രുനാശത്തിന് സഹായിക്കുന്നുണ്ട്.

ഗുരുവായൂരപ്പന്
ഗുരുവായൂരപ്പന്റെ ദിവ്യരൂപം കണ്ടാല്‍ ഐശ്വര്യം ചുറ്റിനും നിറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. എത്ര തിരക്കിലും ഈ സര്‍വ്വ രൂപം കാണുന്നത് എല്ലാ നെഗറ്റീവിറ്റിയേയും എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് അനുഗ്രഹിക്കുന്നുണ്ട്. ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ വെക്കുന്നത് സര്‍വ്വൈശ്വര്യത്തിനും വീട്ടില്‍ മൊത്തം പോസിറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനും ഈ ചിത്രം വീട്ടിലുള്ളത് നല്ലതാണ്.

സുദര്‍ശനരൂപം
മഹാവിഷ്ണുവിന്റെ സുദര്‍ശന രൂപം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് പറയുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ സുദര്‍ശന രൂപവും നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ് എന്നാണ് വിശ്വാസം. ശത്രുനിഗ്രഹത്തിന് മഹാവിഷ്ണുവിന്റെ സുദര്‍ശന രൂപം എന്തുകൊണ്ടും വീട്ടില്‍ വെക്കാവുന്നതാണ്.

ലക്ഷ്മീ നാരായണ രൂപം
ലക്ഷ്മീ നാരായണ രൂപം വീട്ടില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കുടുംബത്തിന്റെ ഐക്യത്തിനും ജീവിതത്തില്‍ ഒത്തൊരുമക്കും എല്ലാം ലക്ഷ്മീ നാരായണ രൂപം വീട്ടില്‍ വെക്കാവുന്നതാണ്. കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും ലക്ഷ്മീ നാരായണ രൂപം വീട്ടില്‍ വെക്കാവുന്നതാണ്. കൂടുതല്‍ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ലക്ഷ്മീ നാരായണ രൂപം പൂജാമുറിയില്‍ സ്ഥാപിക്കാവുന്നതാണ്.



Click it and Unblock the Notifications