Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരും
വിശ്വാസങ്ങളാണ് പലപ്പോഴും നമ്മളെയെല്ലാം ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പലപ്പോഴും വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ് നമ്മളോരോ കാര്യങ്ങളും ചെയ്യുന്നതും. മനുഷ്യനുണ്ടായ കാലം മുതല്‍ തന്നെ ഓരോ വിശ്വാസങ്ങളും അവനോടൊപ്പമുണ്ട്.
പണക്കാരനാവുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്.
അമ്പാനിയെപ്പോലെ ആയില്ലെങ്കിലും അവനവന്റെ കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടാതെ പോകാനാണ് എല്ലാവരുടേയും ആഗ്രഹം. പലപ്പോഴും നമ്മുടെ വിശ്വാസങ്ങള്‍ക്ക് ഇതുമായി വളരെയധികം ബന്ധമാണ് ഉള്ളത്. ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
കാരണം പലരുടേയും വിശ്വാസമനുസരിച്ച് വീട്ടില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടു വരുന്നത് വീട്ടിലുള്ള ചില വസ്തുക്കള്‍ തന്നെയാണ്. പലപ്പോഴും ഉപയോഗ ശൂന്യമായ പല വസ്തുക്കളുമാണ് നമ്മുടെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്. ഇവ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ ഐശ്വര്യവും സമ്പത്തും വരും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രാവിന്റെ കൂട്
പ്രാവിന് കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും. എന്നാല്‍ വീട്ടില്‍ ഇത്തരത്തില്‍ പ്രാവിന്റെ കൂടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദാരിദ്ര്യം കൊണ്ട് വരാന്‍ പ്രാവിന്റെ കൂട് പലപ്പോഴും കാരണമാകും.

തേനീച്ചക്കൂട്
തേനീച്ചക്കൂട് നിര്‍ഭാഗ്യം എന്നതിലുപരി അപകടകരവുമാണ് എന്നതാണ് സത്യം. ഇത് നിങ്ങളുടെ വീട്ടിലെ സൗഭാഗ്യത്തേയും സമ്പത്തിനേയും ആകര്‍ഷിച്ച് ഇല്ലാതാക്കുന്നു.

ചിലന്തി വല
വീട്ടില്‍ ചിലന്തി വല വെച്ചാല്‍ ഉടന്‍ തന്നെ അത് തട്ടിക്കളയുന്നവരെ നമ്മള് കണ്ടിട്ടില്ലേ, നമ്മുടെ വീട്ടിലെ ഐശ്വര്യത്തിനു മുകളിലാണ് ചിലന്തി വല വെച്ചിരിയ്ക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

പൊട്ടിയ കണ്ണാടി
ഇന്നോ ഇന്നലെയോ അല്ല ഈ വിശ്വാസത്തിന് ശകതി കൂടിയത്. പൊട്ടിയ കണ്ണാടി വീട്ടിലുണ്ടെങ്കില്‍ അത് ഐശ്വര്യക്കേടിനും നിര്‍ഭാഗ്യത്തിനും കാരണമാകും എന്നാണ് വിശ്വാസം.

വവ്വാല്
വീട്ടിനകത്തേക്ക് വവ്വാല് കടന്നു വരുന്നതും അത്ര നല്ലതല്ല, ഇനി വവ്വാല് കൂടു കെട്ടി താമസമാരംഭിച്ചാല്‍ ഉടന്‍ തന്നെ അതിനെ തുരത്തുന്നതാണ് നല്ലത്.

ഭിത്തിയിലെ വിള്ളല്‍
വിള്ളല്‍ വീണ ഭിത്തിയും ഉടന്‍ തന്നെ ശരിയാക്കുന്നതാണ് നല്ലത്. ഇത് നമ്മുടെ സാമ്പത്തിക അടിത്തറ ഇളകും എന്നതിന്റെ സൂചനയാണ്.

പൈപ്പിന്റെ ലീക്ക്
പലപ്പോഴും പൈപ്പിന്റെ ലീക്ക് നമ്മളത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇത് ഉടന്‍ തന്നെ മാറ്റുന്നതാണ് നല്ലത്. കാരണം പൈപ്പ് ചോരുന്നതിലൂടെ നമ്മുടെ സമ്പത്തും ഐശ്വര്യവുമാണ ചോരുന്നത് എന്നതാണ് സത്യം.

വീടിന്റെ മേല്‍ക്കൂര
വീടിന്റെ മേല്‍ക്കൂര ഒരിക്കലും ആവശ്യമില്ലാത്ത വസ്തുക്കള്‍ കൊണ്ടു തള്ളാനുള്ള സ്ഥലമായി കണക്കാക്കരുത്. കാരണം ഇതുണ്ടാക്കുന്നത് ഐശ്വര്യക്കേടാണ് എന്നത് തന്നെ കാരണം.

ഉപയോഗമില്ലാത്ത പൂക്കള്‍
ഉപയോഗമില്ലാത്ത പൂക്കളാണ് മറ്റൊന്ന്. പൂജാറൂമിലും മറ്റും ഇരിയ്ക്കുന്ന ഉപയോഗമില്ലാത്ത പൂക്കള്‍ ഉടന്‍ മാറ്റുന്നതാണ് നല്ലത്.

ഉണങ്ങിയ ഇലകള്‍
പലരും വീട്ടിനകത്ത് ചെടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഉപയോഗമില്ലാതെ ഉണങ്ങിയ ഇലകള്‍ ധാരാളം വീട്ടിനകത്ത് ഉണ്ടാവും. ഇതിനെ എടുത്ത് കളയാന്‍ ശ്രമിക്കുക.

ലൂസായ വയറുകള്‍
വീടിന്റെ അകത്ത് പണികഴിഞ്ഞാല് അവിടെയും ഇവിടേയുമായി ലൂസായ വയറുകളും മറ്റും കിടക്കാറുണ്ട്. എന്നാല്‍ അത് നിര്‍ഭാഗ്യമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.



Click it and Unblock the Notifications
