മേടം മുതല്‍ മീനം വരെ; 12 രാശിയിലും വികാരപ്രകടനങ്ങള്‍ ഇങ്ങനെ

ഓരോ രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ഇവര്‍ എങ്ങനെയാണ് ഇവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നമ്മില്‍ പലര്‍ക്കും എളുപ്പമുള്ള കാര്യമല്ല. ഞങ്ങളുടെ സ്‌നേഹമോ ദു:ഖമോ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവ എങ്ങനെയാണ് ഓരോരുത്തരും പ്രകടിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.

പ്രധാനമായും നമ്മുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ് നമ്മള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്. കൂടാതെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കിയാണ് ഇത് സംഭവിക്കുന്നത്. പലര്‍ക്കും സന്തോഷം തോന്നുമ്പോള്‍ ചിലര്‍ നൃത്തം ചെയ്യുകയും മറ്റുള്ളവര്‍ ഒരു പ്രമോഷനുശേഷം പുഞ്ചിരിക്കുകയും ചെയ്യുമ്പോള്‍, അത് പൂര്‍ണ്ണമായും നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ രാശിക്കാരും എങ്ങനെ പ്രതികരിക്കും എന്ന് നോക്കാവുന്നതാണ്.

മേടം

മേടം

മേടം രാശിക്കാര്‍ അവരുടെ ചിന്തകള്‍ പ്രകടിപ്പിക്കുന്നത് അസാധാരണമാണ്. പക്ഷേ എത്രയൊക്കെ സന്തോഷമാണെങ്കിലും ഇവര്‍ ഒരു ചെറിയ പുഞ്ചിരിയില്‍ ആണ് ഇവരുടെ സന്തോഷം കണ്ടെത്തുന്നത്. ഒരിക്കലും സന്തോഷം പ്രകടിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധ്യമല്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അധിക വികാര പ്രകടനം ഇവര്‍ക്ക് താല്‍പ്പര്യമില്ല.

 ഇടവം

ഇടവം

ഒരു ഇടവം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിന് പല വഴികളും കണ്ടെത്തുന്നുണ്ട്. സന്തോഷ പ്രകടനത്തിനായി ഇവര്‍ അവധിയെടുക്കുന്ന അവസ്ഥയുണ്ടാവും. ഇത് കൂടാതെ ദിവസം മുഴുവന്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംഗീതത്തോടെ ഇവര്‍ സന്തോഷം ആഘോഷിക്കും, എന്നാല്‍ അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഇവര്‍ സന്തോഷം പ്രകടിപ്പിക്കൂ.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം ഉണ്ടാവുന്ന അവസ്ഥയില്‍ അവര്‍ അപ്പോള്‍ തന്നെ അത് പ്രകടിപ്പിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. അവര്‍ സന്തോഷിക്കുകയും അവരുടെ പ്രിയപ്പെട്ടവരുമായി ഈ സന്തോഷം ആസ്വദിക്കുകയും ചെയ്യും. ചെറിയ സന്തോഷമാണെങ്കില്‍ പോലും വളരെയധികം ആഘോഷിക്കുന്നവരാണ് ഇവര്‍.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് സന്തോഷം കണ്ണുകളില്‍ തന്നെ കാണുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഗാനം വെച്ച് അവര്‍ സന്തോഷിക്കുകയും ജീവിതത്തില്‍ വെല്ലുവിളികളെ എല്ലാം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. എന്തിനെക്കുറിച്ചും ആവേശഭരിതരാകുമ്പോള്‍ അത് ലോകം മുഴുവന്‍ അറിയുന്നതിന് ഇവര്‍ ശ്രമിക്കുന്നു.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ കാര്യവും എല്ലാവരും അറിയുന്നതാണ് താല്‍പ്പര്യം. ഇവര്‍ ദു:ഖിതരാണെങ്കില്‍ അത് പലപ്പോഴും എല്ലാവരും അറിയും. അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നടന്നാല്‍ അത് എന്തുകൊണ്ടും എല്ലാവരും അറിയുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. അവരുടെ ആവേശത്തിന്റെ പിന്നിലെ കാരണം കാണിക്കാന്‍ അവര്‍ വളരെയധികം താല്‍പ്പര്യപ്പെടുന്നവരാണ്. ഇത് കൂടാതെ രാത്രി മുഴുവന്‍ പാര്‍ട്ടി നടത്തുന്നതിനും ഇവര്‍ തയ്യാറാവും.

കന്നി

കന്നി

പരിപൂര്‍ണ്ണതയുള്ളവരാണ് കന്നി രാശിക്കാര്‍ എന്നതാണ് സത്യം. കാരണം അവരുടെ സന്തോഷം സൂക്ഷ്മമായും ചുരുങ്ങിയും പ്രകടിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നവരാണ് ഇവര്‍. ഇവരുടെ സന്തോഷം ഉടനേ തന്നെ പ്രകടിപ്പിക്കുന്നതിന് വേണ്ടി ഉച്ചഭക്ഷണം എല്ലാവരോടുമൊപ്പം കഴിക്കുകയോ അവര്‍ പുറത്തുപോകുകയോ സുഹൃത്തുക്കളോടൊപ്പം റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയോ ചെയ്യാം.

തുലാം

തുലാം

തുലാം രാശിക്കാര്‍ എപ്പോഴും എന്തും ആഘോഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. ഇവര്‍ എന്ത് ആഘോഷവും വളരെയധികം സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നവരായിരിക്കും. എന്നാല്‍ മറ്റുള്ളവരോടൊപ്പം ആഘോഷിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്തും ഒറ്റക്ക് ആഘോഷിക്കുന്നതിനാണ് ഇവര്‍ തയ്യാറാവുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ഇവര്‍ തയ്യാറല്ല.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സന്തോഷം അറിയിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ഇവര്‍ ചെയ്യും. അവര്‍ സന്തുഷ്ടരാണെങ്കില്‍, ജീവിതത്തില്‍ വളരെയധികം തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്തും ഏതും ആഘോഷിക്കുന്നവരാണ ്ഇവര്‍. അവരുടെ വികാരങ്ങളില്‍ അവര്‍ വളരെ തീവ്രരാണ്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് വളരെയധികം മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എത്ര വലിയ സന്തോഷമാണെങ്കിലും ഇവര്‍ ജീവിതം ലളിതമായി നയിക്കാന്‍ ഇഷ്ടപ്പെടുന്നു. പ്രമോഷനെക്കുറിച്ച് വലിയ സന്തോഷകരമായ വാര്‍ത്തകള്‍ ലഭിച്ചാല്‍ പോലും ഇവര്‍ ശാന്തമായാണ് പ്രതികരിക്കുന്നത്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് പാര്‍ട്ടിയോടെയാണ് അവരുടെ സന്തോഷം കണ്ടെത്തുന്നത്. എന്ത് തന്നെയായാലും ജീവിതം ആഘോഷിക്കുന്നതിന് വേണ്ടി ഉള്ളതാണ് എന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ചെറിയ വിജയങ്ങള്‍ പോലും ആഘോഷിക്കാന്‍ ഇവര്‍ തയ്യാറാവുന്നു.

കുംഭം

കുംഭം

കുംഭം രാശിക്കാരില്‍ പലപ്പോഴും അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നുണ്ട്. നൃത്തം ചെയ്തും പാട്ടു പാടിയും തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതിനാണ് ഇവര്‍ തയ്യാറാവുന്നത്. ഇത് കൂടാതെ പുസ്തകം വായിച്ചും അവര്‍ ഇഷ്ടങ്ങളെ കൂടെപ്പിടിക്കുന്നു.

മീനം

മീനം

വൈകാരികമായി വളരെയധികം ശ്രദ്ധേയമായ രാശിയാണ് മീനം രാശി. അവര്‍ക്ക് എല്ലാം അതിന്റെ ഉച്ഛസ്ഥായിയില്‍ ആണ് ആഘോഷം നടത്തുന്നത്. ഇവര്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ചെറിയ വിഷമങ്ങളില്‍ പോലും ഇവര്‍ തളരുന്നു.

Story first published: Wednesday, July 28, 2021, 15:15 [IST]
X
Desktop Bottom Promotion