For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മദിനം പറയും നിങ്ങളുടെ ഭാഗ്യ-നിര്‍ഭാഗ്യം!!

|

ജന്മദിനത്തിന് നിങ്ങളുടെ സ്വഭാവം പറയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ ജന്മദിനവും സ്വഭാവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ പലപ്പോഴും നിങ്ങളുടെ സ്വഭാവം രൂപീകരണത്തില്‍ നിങ്ങളുടെ ജന്‍മദിനത്തിനും കാര്യമായ പങ്കുണ്ട്.

നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചും ജന്മദിനത്തിന്റെ സവിശേഷതകളെക്കുറിച്ചും ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ജന്മദിനത്തിലൂടെ കഴിയും. എന്തൊക്കെയാണ് നിങ്ങളുടെ ജന്മ ദിന പ്രത്യേകതകള്‍ എന്നു നോക്കാം.

ജന്‍മദിനം 1

ജന്‍മദിനം 1

നിങ്ങളുടെ ജന്മദിനം മാസത്തിന്റെ ആദ്യം 1 ആണെങ്കില്‍ നിങ്ങള്‍ നല്ല ലീഡര്‍ ആയിരിക്കും. എല്ലാവരേയും നയിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടായിരിക്കും. വിജയത്തിലെത്തുക എന്ന ലക്ഷ്യത്തോടു കൂടി മാത്രമായിരിക്കും നിങ്ങളുടെ ഓരോ പ്രവര്‍ത്തനവും. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് കഴിവ് കൂടുതലായിരിക്കും.

ജന്‍മദിനം 2

ജന്‍മദിനം 2

മാസത്തിലെ രണ്ടാം ദിവസമാണ് നിങ്ങളുടെ ജന്മദിനം വരുന്നതെങ്കില്‍ പെട്ടെന്ന് പ്രതികരണശേഷി ഉള്ളവരായിരിക്കും നിങ്ങള്‍. മാത്രമല്ല ലോലഹൃദയരും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അതിയായി ശ്രമിക്കുന്നവരുമായിരിക്കും. ജീവിത വിജയം എന്നും നിങ്ങളുടെ കയ്യകലത്തിലായിരിക്കും.

ജന്‍മദിനം 3

ജന്‍മദിനം 3

കലാകാരന്‍മാരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല വളരെ സത്യസന്ധരും കഠിനാധ്വാനികളുമായിരിക്കും. പക്ഷേ ഏത് കാര്യത്തിലും കാര്‍ക്കശ്യവും പിടിവാശിയും ഇവരുടെ കൂടപ്പിറപ്പുകളായിരിക്കും.

ജന്‍മദിനം 4

ജന്‍മദിനം 4

ആത്മാര്‍ത്ഥത വളരെ കൂടുതലായിരിക്കും. മാത്രമല്ല ഈ ദിവസം ജനിച്ചവര്‍ എഴുത്തുകാരും കലാകാരന്‍മാരുമായിരിക്കും എന്നതും പ്രത്യേകതയാണ്. എന്നാല്‍ പലപ്പോഴും വെറുതേയിരിക്കാനായിരിക്കും ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം.

ജന്മദിനം 5

ജന്മദിനം 5

എന്തു ജോലിയാണെങ്കിലും അത് ആസ്വദിച്ചു ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല വിശ്രമമില്ലാതെ ജോലി ചെയ്യുക എന്നുള്ളത് ഇവരുടെ ശീലമായിരിക്കും.

ജന്‍മദിനം 6

ജന്‍മദിനം 6

കുടുംബമായിരിക്കും ഇത്തരക്കാര്‍ക്ക് എല്ലാം. മറ്റുള്ളവരെ അതിരറ്റ് സഹായിക്കാനും ഇത്തരക്കാര്‍ക്ക്‌ താല്‍പ്പര്യം കാണും.

ജന്മദിനം 7

ജന്മദിനം 7

എന്ത് കാര്യം ചെയ്താലും പൂര്‍ണമായിരിക്കണം എന്ന ആഗ്രഹക്കാരാണ് ഇവര്‍. അതുകൊണ്ടു തന്നെ കാര്യങ്ങളെല്ലാം ആഴത്തില്‍ പഠിച്ച് വിശകലനം ചെയ്തിട്ടായിരിക്കും ഇവര്‍ തീരുമാനമെടുക്കുക.

ജന്മദിനം 8

ജന്മദിനം 8

ബിസിനസ് മനസ്സോടു കൂടി കാര്യങ്ങളെ സമീപിക്കുന്നവരായിരിക്കും. മാത്രമല്ല പണത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധമുള്ളവരും ആയിരിക്കും ഇത്തരക്കാര്‍. എന്നാല്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇവര്‍ക്കറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

ജന്മദിനം 9

ജന്മദിനം 9

വിശാലമായ മനസ്സുള്ളവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ പ്രവര്‍ത്തന മേഖല ഏതെന്ന് കണ്ടെത്തുന്നതില്‍ എപ്പോഴും ഇവര്‍ പരാജയപ്പെടും. എന്നാല്‍ കാര്യങ്ങളെ ക്ഷമയോടു കൂടി കാണാന്‍ ഇവര്‍ക്ക് കഴിയും എന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ ഗുണം.

ജന്മദിനം 10

ജന്മദിനം 10

ഇവര്‍ എപ്പോഴും നേതൃസ്ഥാനത്ത് തിളങ്ങുന്നവരായിരിക്കും. മാത്രമല്ല മറ്റുള്ളവരെ നിര്‍ബന്ധിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.

ജന്മദിനം 11

ജന്മദിനം 11

ആദര്‍ശമായിരിക്കും ഇവരുടെ കൈമുതല്‍. എങ്കിലും മറ്റുള്ളവര്‍ തങ്ങളെ വിമര്‍ശിക്കുന്നതു കേട്ട് എപ്പോഴും സങ്കടപ്പെടുന്നതും ഇവരുടെ തൊഴിലായിരിക്കും.

ജന്‍മദിനം 12

ജന്‍മദിനം 12

തിരിച്ചടികള്‍ ഇവര്‍ക്കെപ്പോഴും മുന്നേറാനുള്ള ധൈര്യം നല്‍കും. മാത്രമല്ല. ഒേരിക്കലും തളരില്ലെന്നതും ഇവരുടെ പ്രത്യേകതയാണ്. സ്വന്തമായി അഭിപ്രായം പറയാന്‍ ഭയമില്ലാത്തവരുമായിരിക്കും ഇത്തരക്കാര്‍.

ജന്മദിനം 13

ജന്മദിനം 13

സംഘാടന മികവ് ഇവരുടെ പ്രത്യേകതയായിരിക്കും മാത്രമല്ല സ്വന്തം കഴിവ് തിരിച്ചറിയാന്‍ പല മേഖലകളും ഇവരെ സഹായിക്കും.

 ജന്മദിനം 14

ജന്മദിനം 14

ആശയങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കരാമിവര്‍. മാത്രമല്ല ഏത് സാഹചര്യത്തോടും ഇണങ്ങി ജീവിക്കാന്‍ ഇത്തരക്കാര്‍ക്കാകും എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്.

 ജന്മദിനം 15

ജന്മദിനം 15

വീടും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരു നല്ല അധ്യാപികയാവാനോ അതല്ലെങ്കില്‍ സ്‌നേഹം നിറഞ്ഞ മാതാ-പിതാക്കളാവാനോ ഇവര്‍ക്കു കഴിയും. എന്തു കാര്യത്തെക്കുറിച്ചും നല്ല പോലെ പഠിച്ച് മാത്രമേ ഇത്തരക്കാര്‍ അഭിപ്രായം പറയുകയുള്ളൂ.

ജന്മദിനം 16

ജന്മദിനം 16

ഏത് കാര്യത്തിലും ശ്രദ്ധാലുക്കളായിരിക്കും. എങ്കിലും മുന്‍കോപം ഇവരുടെ കൂടപ്പിറപ്പായിരിക്കും. സ്വപ്‌ന ജീവികളായിരിക്കും ഇത്തരക്കാര്‍ എന്നാണ് പൊതുവേ പറയപ്പെടുന്നത്.

 ജന്മദിനം 17

ജന്മദിനം 17

സാമ്പത്തികമായി നല്ല ഉയരത്തിലായിരിക്കും ഇത്തരക്കാര്‍ ജീവിക്കുക. മാത്രമല്ല ബിസിനസ് ആയിരിക്കും ഇത്തരക്കാരുടെ കര്‍മമ്മേഖല. ഏത് മേഖലയിലും നന്നായി തിളങ്ങും. സംഘാടക മികവ് ഇവരുടെ പ്രത്യേകതയായിരിക്കും.

 ജന്മദിനം 18

ജന്മദിനം 18

രാഷ്ട്രീയം, മതം, നിയമം എന്നിവയായിരിക്കും ഇത്തരക്കാരുടെ പ്രവര്‍ത്തന മേഖല. മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയുന്നവരായിരിക്കും ഈ ദിവസം ജനിച്ചവര്‍.

ജന്മദിനം 19

ജന്മദിനം 19

ആത്മവിശ്വാസവും മന:സാനിധ്യവും ഉള്ളവരാണ് ഇവര്‍. ഏകാന്തതയായിരിക്കും ഇത്തരക്കാരുടെ കൂട്ടുകാരന്‍. അനുഭവങ്ങളിലൂടെ പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍.

ജന്മദിനം 20

ജന്മദിനം 20

മറ്റുള്ളവരെ തങ്ങളിലേക്കാകര്‍ഷിക്കുവാന്‍ കഴിയുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരെക്കൊണ്ട് തങ്ങളുടെ ആശയങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഏത് കാര്യത്തിലും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നവരാണ് ഇവര്‍.

ജന്മദിനം 21

ജന്മദിനം 21

ഏത് കാര്യത്തിലും ക്രിയേറ്റീവ് ആയ ഒരു തലം ഇവര്‍ കണ്ടെത്തും. എഴുത്തായിരിക്കും ഇത്തരക്കാരുടെ പ്രധാന മേഖല. ഒരു കലാകാരന്‍ എന്ന നിലയിലും നിങ്ങള്‍ മുന്നിലായിരിക്കും. ആഗ്രഹപൂര്‍ത്തീകരണത്തിനായി എത്ര കഷ്ടപ്പെടാനും ഇവര്‍ തയ്യാറായിരിക്കും.

 ജന്മദിനം 22

ജന്മദിനം 22

ഉറച്ച മനസ്സുള്ളവരായിരിക്കും. ഏത് പ്രതിസന്ധികളിലും തളരാത്ത സ്വഭാവമായിരിക്കും ഇത്തരക്കാരുടെ. ആശയങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ ഇവര്‍ക്കു കഴിയും. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി എത്ര കഷ്ടപ്പെടാനും അവര്‍ തയ്യാറാകും. എങ്കിലും ചിലപ്പോള്‍ പരാജയഭീതിയെത്തുടര്‍ന്ന പല സംരംഭങ്ങളും പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാകും.

 ജന്മദിനം 23

ജന്മദിനം 23

എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ആശയങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.

ജന്മദിനം 24

ജന്മദിനം 24

കുടുംബവുമായി എപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. മാത്രമല്ല പ്രമയബന്ധങ്ങളില്‍ വിശ്വാസ്യത പുലര്‍ത്തുന്നവരായിരിക്കും ഇത്തരക്കാര്‍. അഭിനയമായിരിക്കും ഇത്തരക്കാരുടെ പ്രവര്‍ത്തന മേഖല.

ജന്മദിനം 25

ജന്മദിനം 25

ശാസ്ത്ര സാഹിത്യ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. കൂടാതെ എല്ലാ കാര്യങ്ങളിലും പൂര്‍ണത വേണമെന്ന ആഗ്രഹമുള്ളവരായിരിക്കും ഇവര്‍. സുഹൃത് ബന്ധത്തിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥയുള്ളവരായിരിക്കും ഇവര്‍.

ജന്മദിനം 26

ജന്മദിനം 26

ബിസിനസ്സില്‍ പ്രത്യേക കഴിവുള്ളവരായിരിക്കും. പണം എങ്ങനെ ചിലവഴിക്കണം എന്ന് ഇവര്‍ക്ക് കൃത്യമായി അറിയാം. ആത്മവിശ്വാസം ഇവരുടെ കൂടപ്പിറപ്പായിരിക്കും.

 ജന്മദിനം 27

ജന്മദിനം 27

രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങിയവയില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. മനുഷ്യത്വവും സ്‌നേഹവുമായിരിക്കും ഇത്തരക്കാര്‍ക്ക് വലുത്. ആത്മീയ കാര്യങ്ങളിലായിരിക്കും ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം.

ജന്മദിനം 28

ജന്മദിനം 28

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ടു തന്നെ ഒരിടത്ത് അടച്ചു പൂട്ടി ജോലിയെടുക്കുന്നത് ഇവര്‍ക്ക് താല്‍പ്പര്യമുള്ള ഒന്നായിരിക്കില്ല. ആത്മവിശ്വാസം എപ്പോഴും ഇവരുടെ മുഖത്തുണ്ടാവും. പലപ്പോഴും ഭരണതന്ത്രങ്ങളില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും.

ജന്മദിനം 29

ജന്മദിനം 29

ദാര്‍ശനിക കാഴ്ചപ്പാടുകള്‍ ഉള്ളവരായിരിക്കും ഇത്തരക്കാര്‍. ആത്മീയമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. തന്റേതായ വഴി ഉറപ്പിക്കാന്‍ ഇവര്‍ക്ക് എപ്പോഴും കഴിയും.

 ജന്മദിനം 30

ജന്മദിനം 30

എഴുത്തിലും കലാ രംഗങ്ങളിലും ഇവര്‍ ശോഭിക്കും. കൂടാതെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കൊയ്യുന്നവരായിരിക്കും ഇവര്‍. വെറുത സേമയം കളയാനും ഇത്തരക്കാര്‍ക്ക് കഴിയില്ല.

ജന്മദിനം 31

ജന്മദിനം 31

നിങ്ങളുടെ ജന്മദിനം 30 ആണെങ്കില്‍ നിങ്ങളൊരു നല്ല സംഘാടക മികവുള്ള ആളായിരിക്കും. എല്ലാ കാര്യങ്ങളിലും ക്ഷമയോടു കൂടി പെരുമാറാന്‍ ഇത്തരക്കാര്‍ക്കു കഴിയും. സ്വപ്‌ന ജീവി ആയിരിക്കാതെ എല്ലാ കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഠിന പരിശ്രമം ചെയ്‌തോണ്ടിരിക്കും.

Read more about: life ജീവിതം
English summary

How Your Birth Date Reveals The Plan For Your Life

Your birthday is more than just the day of the year you were born. Each day in the yearly cycle emits distinct vibrations and contains its own unique characteristics.
Story first published: Tuesday, October 13, 2015, 11:19 [IST]
X
Desktop Bottom Promotion